കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 1,25,509 കുട്ടികൾ എ പ്ലസ് നേടിയത് ദേശീയ അടിസ്ഥാനത്തിൽ വലിയ തമാശയായിരുന്നെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ‘സ്കൂൾ വിക്കി’ അവാർഡ് വിതരണച്ചടങ്ങിലായിരുന്നു സ്വന്തം വകുപ്പ് നടത്തിയ പരീക്ഷയുടെ ഫലത്തെക്കുറിച്ചുള്ള മന്ത്രിയുടെ പരിഹാസം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 1,25,509 കുട്ടികൾ എ പ്ലസ് നേടിയത് ദേശീയ അടിസ്ഥാനത്തിൽ വലിയ തമാശയായിരുന്നെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ‘സ്കൂൾ വിക്കി’ അവാർഡ് വിതരണച്ചടങ്ങിലായിരുന്നു സ്വന്തം വകുപ്പ് നടത്തിയ പരീക്ഷയുടെ ഫലത്തെക്കുറിച്ചുള്ള മന്ത്രിയുടെ പരിഹാസം.

എന്നാൽ ഇത്തവണ എസ്എസ്എൽസിക്ക് 99% വിജയമായിരുന്നെങ്കിലും എ പ്ലസിന്റെ കാര്യത്തിൽ നിലവാരമുള്ള ഫലമാണ് ഉണ്ടായതെന്നും അതിനായി വകുപ്പ് ജാഗ്രത പാലിച്ചെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

എല്ലാ വിഷയങ്ങൾക്കും ഒരേ പരിഗണനയാണു സർക്കാർ നൽകുന്നത്. എന്നാൽ ചില അധ്യാപകർക്ക്, തന്റെ വിഷയത്തിനാണു കൂടുതൽ പ്രാധാന്യമെന്നും താൻ പഠിപ്പിക്കുന്നവരാണ് കൂടുതൽ മാർക്ക് വാങ്ങേണ്ടതെന്നുമുള്ള ചിന്താഗതിയുണ്ട്. അത് അംഗീകരിക്കില്ല. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നയപരമായ കാര്യങ്ങൾ സർക്കാരാണു തീരുമാനിക്കേണ്ടത്. മറ്റാരെയും അതിനു ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെയുണ്ടായാൽ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു വിക്കി പുരസ്കാര വിതരണ സമ്മേളനം. സാധാരണ, എംഎൽഎമാരുടെ പരിപാടികൾക്കു മാത്രമേ ഈ ഹാൾ അനുവദിക്കുകയുള്ളൂവെന്നും വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യർഥന പ്രകാരം സ്കൂൾ വിക്കി ജേതാക്കളായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകിയാണു ഹാൾ അനുവദിച്ചതെന്നും ഉദ്ഘാടനം ചെയ്ത സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു.

ADVERTISEMENT

Content Summary :  SSLC result of last year became a laughing stock nationally: Education minister V Sivankutty