ഗുരുക്കന്മാർ മാതൃകകളായില്ലെങ്കിലും വേണ്ടില്ല ഇങ്ങനെ പരസ്യമായി തല്ലു കൂടരുതെന്നാണ് ആഗ്രഹിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. ഉത്തർ പ്രദേശിലെ ഹമിർപുർ ജില്ലയിലെ സർക്കാർ സ്കൂളിൽ ഗാന്ധി ജയന്തി ആഘോഷത്തിനിടയിൽ രണ്ട് അധ്യാപികമാർ തമ്മിൽ വഴക്കിടുന്നതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുക്കന്മാർ മാതൃകകളായില്ലെങ്കിലും വേണ്ടില്ല, ഇങ്ങനെ കുട്ടികൾക്കു മുന്നിൽ തല്ലു കൂടരുതെന്നു പറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. ഉത്തർ പ്രദേശിലെ ഹമിർപുർ ജില്ലയിലെ സർക്കാർ സ്കൂളിൽ ഗാന്ധി ജയന്തി ആഘോഷത്തിനിടെ രണ്ട് അധ്യാപികമാർ തമ്മിൽ വഴക്കിടുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ.

ADVERTISEMENT

പരസ്പരം മർദ്ദിക്കുകയും ഫോൺ തട്ടിപ്പറിക്കുകയും പുലഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇരുവരെയും സസ്പെൻഡ് ചെയ്തു. ആഘോഷങ്ങൾക്കുശേഷം സ്കൂളും പരിസരവും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട വാഗ്വാദമാണ് തമ്മിലടിയിൽ കലാശിച്ചത്. വിദ്യാർഥികൾ നോക്കിനിൽക്കെയായിരുന്നു വഴക്ക്.

ADVERTISEMENT

വിഡിയോയിലെ ദൃശ്യങ്ങൾ ഞെട്ടലുണ്ടാക്കിയെന്നും ദേഷ്യം നിയന്ത്രിക്കാനാകാതെ പരസ്പരം ദേഹോപദ്രവം ഏൽപിക്കുന്ന അധ്യാപികമാർ എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നോർക്കുമ്പോൾ ഭയം തോന്നുന്നുവെന്നുമാണ് വിഡിയോ കണ്ട ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. കുട്ടികൾക്ക് മൂല്യങ്ങൾ പകർന്നു നൽകേണ്ട അധ്യാപകർ തന്നെ ഇങ്ങനെ ചെയ്താൽ അവിടെ പഠിക്കുന്ന കുട്ടികളുടെ ഭാവിയെന്താകുമെന്നാണ് മറ്റൊരാൾ ചോദിക്കുന്നത്.

Content Summary : Viral Video Two Teachers Fight infront of students