മികച്ച ജോലി ലഭിക്കുന്നതിൽ റെസ്യൂമെയ്ക്കും വലിയ പങ്കുണ്ട്. പ്രത്യേകിച്ചും ഒരു വലിയ സ്ഥാപനത്തിലേക്ക് ജോലി തേടി റെസ്യൂമെ അയയ്ക്കുമ്പോൾ. വ്യക്തിവിവരങ്ങളും കഴിവുകളുമൊക്കെ എങ്ങനെ ആകർഷകമായി എഴുതി ജോലി നേടാം എന്നതിനെക്കുറിച്ച് പുസ്തകങ്ങളും വെബ്‌സൈറ്റുകളും ഒട്ടേറെ യൂട്യൂബ് വിഡിയോകളുമുണ്ട്. ഇവയിലെല്ലാം

മികച്ച ജോലി ലഭിക്കുന്നതിൽ റെസ്യൂമെയ്ക്കും വലിയ പങ്കുണ്ട്. പ്രത്യേകിച്ചും ഒരു വലിയ സ്ഥാപനത്തിലേക്ക് ജോലി തേടി റെസ്യൂമെ അയയ്ക്കുമ്പോൾ. വ്യക്തിവിവരങ്ങളും കഴിവുകളുമൊക്കെ എങ്ങനെ ആകർഷകമായി എഴുതി ജോലി നേടാം എന്നതിനെക്കുറിച്ച് പുസ്തകങ്ങളും വെബ്‌സൈറ്റുകളും ഒട്ടേറെ യൂട്യൂബ് വിഡിയോകളുമുണ്ട്. ഇവയിലെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച ജോലി ലഭിക്കുന്നതിൽ റെസ്യൂമെയ്ക്കും വലിയ പങ്കുണ്ട്. പ്രത്യേകിച്ചും ഒരു വലിയ സ്ഥാപനത്തിലേക്ക് ജോലി തേടി റെസ്യൂമെ അയയ്ക്കുമ്പോൾ. വ്യക്തിവിവരങ്ങളും കഴിവുകളുമൊക്കെ എങ്ങനെ ആകർഷകമായി എഴുതി ജോലി നേടാം എന്നതിനെക്കുറിച്ച് പുസ്തകങ്ങളും വെബ്‌സൈറ്റുകളും ഒട്ടേറെ യൂട്യൂബ് വിഡിയോകളുമുണ്ട്. ഇവയിലെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച ജോലി ലഭിക്കുന്നതിൽ റെസ്യൂമെയ്ക്കും വലിയ പങ്കുണ്ട്. പ്രത്യേകിച്ചും ഒരു വലിയ സ്ഥാപനത്തിലേക്ക് ജോലി തേടി റെസ്യൂമെ അയയ്ക്കുമ്പോൾ. വ്യക്തിവിവരങ്ങളും കഴിവുകളുമൊക്കെ എങ്ങനെ ആകർഷകമായി എഴുതി ജോലി നേടാം എന്നതിനെക്കുറിച്ച് പുസ്തകങ്ങളും വെബ്‌സൈറ്റുകളും ഒട്ടേറെ യൂട്യൂബ് വിഡിയോകളുമുണ്ട്. ഇവയിലെല്ലാം ഉപയോഗപ്രദമായ വിവരങ്ങളുമുണ്ട്. ഇതിനിടെയാണ്, രണ്ടു വർഷം മുമ്പുള്ള ഒരു പോസ്റ്റ് സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടതും വീണ്ടും ചൂടുപിടിച്ച ചർച്ചയായതും. 

 

ADVERTISEMENT

2020 ലാണ് ഒരു സ്ത്രീയുടെ പോസ്റ്റ് വ്യാപകമായി പ്രചരിച്ചത്. റെസ്യുമെ ശ്രദ്ധിക്കപ്പെടാനും ഉത്തരവാദിത്തപ്പെട്ടവർ കണ്ടു എന്നുറപ്പാക്കാനുമുള്ള പുതിയൊരു ടെക്‌നിക് ആണ് പോസ്റ്റിലുണ്ടായിരുന്നത്. ഓരോ സ്ഥാപനത്തിലും ചെയ്യേണ്ട ജോലിയെക്കുറിച്ചുള്ള  വിവരണം കമ്പനികളുടെ പരസ്യങ്ങളിൽ ഉണ്ടായിരിക്കും. ഒരു വാക്കുപോലും മാറ്റാതെ ഇത് പകർത്തി റെസ്യൂമെയുടെ അവസാനം ചേർക്കുക. അക്ഷരങ്ങൾക്കു മുകളിലൂടെ വെള്ള കളർ കൂടി കൊടുത്താൽ സംഭവം ഓകെ. ഇങ്ങനെ ചെയ്താൽ, ഓരോ അപേക്ഷയും കീവേഡ് നോക്കി വെരിഫൈ ചെയ്യുന്ന കംപ്യൂട്ടർ ആപ്ലിക്കേഷൻ ആ റെസ്യൂമെ തീർച്ചയായും പരിഗണിക്കുമെന്നും നിയമനത്തിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ കയ്യിൽ അപേക്ഷ എത്തുമെന്നുമായിരുന്നു സ്ത്രീയുടെ വിശദീകരണം. വൈറ്റ് വേഡിങ് എന്നാണിത് അറിയപ്പെടുന്നത്. 

Photo Credit: career.diva/TikTok

 

ചില ഉദ്യോഗാർഥികളെങ്കിലും ഇതു വിശ്വസിച്ചു കാണും. എന്നാൽ രണ്ടു വർഷം മുമ്പത്തെ കുറിപ്പ് വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ട് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത് ഈ ടെക്‌നിക് ആഗ്രഹിച്ച ജോലി ഇല്ലാതാക്കുമെന്നാണ്. ഗൂഗിളിലെ സീനിയർ റിക്രൂട്ടർ പോസ്റ്റിൽ ജോലി ചെയ്യുന്ന എറിക റിവേറ പറയുന്നത്, ഇങ്ങനെ ചെയ്യുന്നവരുടെ അപേക്ഷകളായിരിക്കും ആദ്യം തന്നെ തിരസ്‌കരിക്കപ്പെടുക എന്നാണ്. ഇത് പല സ്ഥാപനങ്ങളിലെയും നിയമന ഉദ്യോഗസ്ഥർക്ക് അറിയാം. അവരെ കബളിപ്പിക്കാനുള്ള തന്ത്രമാണ് ഇതെന്നും. അതുകൊണ്ടുതന്നെ അവർ ഇത്തരം അപേക്ഷകൾ തള്ളിക്കളയുന്നു. എളുപ്പവഴിയിലൂടെയും മേലധികാരികളെ പറ്റിച്ചും ജോലി നേടാൻ ആഗ്രഹിക്കുന്നവരെ ആരാണു സ്ഥാപനത്തിലെടുക്കുക എന്നും അവർ ചോദിക്കുന്നു.

 

ADVERTISEMENT

മികച്ച ജോലി നേടാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് റെസ്യൂമെ കൃത്യമായും സൂക്ഷ്മമായും തയാറാക്കുക എന്നതാണ്. അതിൽ എല്ലാ വ്യക്തിവിവരങ്ങളും ഉണ്ടായിരിക്കണം. യോഗ്യത എന്താണെന്നു വ്യക്തമാക്കിയിരിക്കണം. ജോലിയോട് പൂർണ ആത്മാർഥതയും അർപ്പണവും ഉണ്ടായിരിക്കുമെന്ന ഉറപ്പും വേണം. അനുഭവസമ്പത്ത് ഉണ്ടെങ്കിൽ അതും വ്യക്തമാക്കാം. കവറിങ് ലെറ്ററും തീർച്ചയായും വേണം. കീവേഡ് മാത്രം നോക്കി ഏതെങ്കിലും ആപ് റെസ്യൂമെ പരിഗണിക്കുമെന്നും അങ്ങനെ ജോലി ലഭിക്കുമെന്നും കരുതുന്നത് മണ്ടത്തരമാണ്. മികച്ച ഉദ്യോഗാർഥികൾ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ ജോലി നേടിയതും ഇപ്പോഴും തുടരുന്നതും അങ്ങനെയല്ല .

 

വെറ്റ് വേഡിങ് എന്നത് തട്ടിപ്പാണ്. ഉദ്യോഗാർഥിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയാണ്. അതിലൂടെ എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാമെന്നു കരുതുന്നത് മണ്ടത്തരമാണ്. കബളിപ്പിച്ചു നേടുന്ന ജോലി നിലനിൽക്കുമെന്ന് കരുതുന്നതും അബദ്ധമാണ്. ജോലിയെക്കുറിച്ചുള്ള വിവരണം അതേപടി കോപ്പി പേസ്റ്റ് ചെയ്യുന്നതുകൊണ്ടോ അവ ആർക്കും വായിക്കാനാവാത്ത രീതിയിൽ വെള്ള കളറിൽ ആക്കുന്നതുകൊണ്ടോ ഒരാൾക്കുപോലും ജോലി കിട്ടിക്കാണുകയുമില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന നൂറുകണക്കിന് വ്യാജ സന്ദേശങ്ങളിൽ ഒന്നു മാത്രമാണ് ഇതെന്നും പലരും വിശദീകരിക്കുന്നു.

 

ADVERTISEMENT

രണ്ടു വർഷം മുമ്പ് പ്രചരിച്ചപ്പോൾത്തന്നെ ഇത് തെറ്റാണെന്നും അനുകരിക്കരുതെന്നും പല തൊഴിൽ വിദഗ്ധരും മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ആരെങ്കിലുമൊക്കെ ഈ തന്ത്രം പ്രയോഗിച്ചിട്ടുണ്ടെങ്കിൽ അവർ അതിന്റെ തിക്തഫലവും അനുഭവിച്ചിട്ടുണ്ടായിരിക്കും. മികച്ച റെസ്യൂമെ തയാറാക്കി, സുതാര്യമായ, സംശുദ്ധമായ മാർഗത്തിലൂടെ ജോലി നേടുക. നന്നായി ജോലി ചെയ്തും ആത്മാർഥമായി പെരുമാറിയും നല്ല സ്വഭാവത്തിലൂടെയും ജോലിയിൽ നിലനിൽക്കുക. ഇതൊക്കെയാണ് ഉദ്യോഗാർഥികൾ ശ്രദ്ധിക്കേണ്ടത്. തന്ത്രങ്ങളും സൂത്രങ്ങളും ഒരുകാലത്തും ആരെയും എവിടെയും എത്തിക്കുകയില്ലെന്നും ഈ അവസരത്തിൽ പലരും സാക്ഷ്യപ്പെടുത്തുന്നു.

 

Content Summary : Recruiter warns against viral ‘white wording’ hack when applying for jobs