ന്യൂഡൽഹി ∙ ഐഐടികളിൽ കോടികളുടെ ശമ്പള വാഗ്ദാനങ്ങളുമായി പ്ലേസ്മെന്റ് സീസൺ. ബഹുരാഷ്ട്ര കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലും സാമ്പത്തികമാന്ദ്യവും തിരിച്ചടിയാകുമെന്ന് ആശങ്ക നിലനിന്നിരുന്നെങ്കിലും വമ്പൻ ജോലി വാഗ്ദാനങ്ങളാണ് ഇവിടങ്ങളിലെ വിദ്യാർഥികളെ തേടിയെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഐഐടികളിൽ കോടികളുടെ ശമ്പള വാഗ്ദാനങ്ങളുമായി പ്ലേസ്മെന്റ് സീസൺ (Campus Placement).  ബഹുരാഷ്ട്ര കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലും സാമ്പത്തികമാന്ദ്യവും തിരിച്ചടിയാകുമെന്ന് ആശങ്ക നിലനിന്നിരുന്നെങ്കിലും വമ്പൻ ജോലി വാഗ്ദാനങ്ങളാണ് ഇവിടങ്ങളിലെ വിദ്യാർഥികളെ തേടിയെത്തിയത്.

ഐഐടി മദ്രാസ്

ADVERTISEMENT

25 വിദ്യാർഥികൾക്കെങ്കിലും ഒരു കോടി രൂപ വാർഷിക പ്രതിഫലം വാഗ്ദാനം ലഭിച്ചു. കഴിഞ്ഞ വർഷം 407 പ്രീ പ്ലേസ്മെന്റ് ലഭിച്ചിരുന്നിടത്ത് ഇക്കുറി 10% വർധന. ടെക്സസ് ഇൻസ്ട്രമെന്റ്സ്, ബജാജ് ഓട്ടോ, ക്വാൽകോം, ജെപി മോർഗൻ തുടങ്ങിയ സ്ഥാപനങ്ങൾ ഓഫറുകൾ നൽകിയതിൽ മുൻനിരയിൽ.

ഐഐടി ഗുവാഹത്തി

ADVERTISEMENT

ഇതുവരെ 84 കമ്പനികളിൽ നിന്നായി 290 ഓഫറുകൾ ലഭിച്ചു. ഇതിൽ 5 പേർക്ക് ഒരു കോടി രൂപയുടെ വാർഷിക പാക്കേജ്. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഊബർ, അമേരിക്കൻ എക്സ്പ്രസ് തുടങ്ങിയ കമ്പനികൾ ഓഫർ നൽകി. കഴിഞ്ഞ വർഷത്തെക്കാൾ 21% അധികം.

ഐഐടി കാൻപുർ

ADVERTISEMENT

ഇതുവരെ 207 പ്രീ പ്ലേസ്മെന്റ് ഓഫറുകൾ ഉൾപ്പെടെ 519 വാഗ്ദാനങ്ങൾ. ആദ്യ ദിനം തന്നെ 488 വിദ്യാർഥികൾ ജോലി ഉറപ്പാക്കി. 1.9 കോടിയുടെ വാർഷിക പാക്കേജാണ് ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്നത്. 33 പേർക്ക് ഒരുകോടി രൂപ വാർഷിക ശമ്പള വാഗ്ദാനം. ഇതുവരെ 72 രാജ്യാന്തര ജോലി വാഗ്ദാനങ്ങളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ലഭിച്ചത് 47 എണ്ണമായിരുന്നു.

ഐഐടി റൂർക്കി

6 രാജ്യാന്തര വാഗ്ദാനങ്ങൾ ഉൾപ്പെടെ 365 ഓഫറുകൾ ഇതുവരെ. 1.30 കോടി രൂപ ഏറ്റവും ഉയർന്ന വാർഷിക ശമ്പളവാഗ്ദാനം.10 വിദ്യാർഥികൾക്കു 80 ലക്ഷത്തിനു മുകളിൽ വാർഷിക ശമ്പളമുള്ള ജോലി വാഗ്ദാനം ലഭിച്ചു. 

Content Summary : IIT campus placement 2022 : students bag packages over Rs 1 crore