ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ– മെയിനിന്റെ ആദ്യ സെഷൻ ജനുവരി പകുതിയോടെയും രണ്ടാം സെഷൻ ഏപ്രിൽ ആദ്യവും നടക്കും. അപേക്ഷാ നടപടികൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നു നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയ ബിരുദ എൻട്രൻസായ സിയുഇടി–യുജി പരീക്ഷ ഏപ്രിൽ മൂന്നാം വാരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ– മെയിനിന്റെ ആദ്യ സെഷൻ ജനുവരി പകുതിയോടെയും രണ്ടാം സെഷൻ ഏപ്രിൽ ആദ്യവും നടക്കും. അപേക്ഷാ നടപടികൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നു നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഉദ്യോഗസ്ഥർ പറഞ്ഞു. 

ADVERTISEMENT

ദേശീയ ബിരുദ എൻട്രൻസായ സിയുഇടി–യുജി പരീക്ഷ ഏപ്രിൽ മൂന്നാം വാരവും മേയ് ആദ്യവാരവുമായി നടത്താനാണു ലക്ഷ്യമിടുന്നത്. നീറ്റ്–യുജി പരീക്ഷ മേയ് ആദ്യ ഞായറാഴ്ച നടക്കുമെന്നും അറിയുന്നു. 

നീറ്റ് യുജി ജൂണിൽ നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ടെങ്കിലും ഇതു സാധ്യമല്ലെന്ന് അധികൃതർ വിശദീകരിക്കുന്നു. 

ADVERTISEMENT

കഴിഞ്ഞതവണ പരീക്ഷയും പ്രവേശന നടപടികളും ഏറെ വൈകിയിരുന്നു. സിയുഇടി ഫലം സെപ്റ്റംബറിലാണു വന്നത്.സർവകലാശാലകളിൽ ഒന്നാം വർഷ ബിരുദ പ്രവേശന നടപടികൾ പൂർത്തിയായി ക്ലാസുകൾ ആരംഭിച്ചതു കഴിഞ്ഞമാസമാണ്. 

ADVERTISEMENT

അടുത്തവർഷം മുതൽ എൻട്രൻസ് കലണ്ടർ 

2023 മുതലുള്ള പ്രവേശനപരീക്ഷകളുടെ സമയക്രമം മുൻകൂട്ടി അറിയിക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയാറെടുക്കുകയാണ്. ജെഇഇ–മെയിൻ, നീറ്റ്–യുജി, സിയുഇടി– യുജി പരീക്ഷകളുടെ തീയതി ഉൾപ്പെടുത്തി കലണ്ടർ തയാറാക്കുമെന്നാണു വിവരം. 12–ാം ക്ലാസ് വിദ്യാർഥികൾക്കു മുൻകൂട്ടി തയാറെടുക്കാൻ എൻട്രൻസ് കലണ്ടർ സഹായകരമാകും.

Content Summary : Government to announce fixed calendar for JEE (Main), NEET, CUET from 2023