പായിപ്പാട് ∙ എംഎസ്ടി പബ്ലിക് സ്കൂളിൽ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി പുഷ്പഗിരി ഡെന്റൽ കോളജിന്റെ സഹകരണത്തോടെ സൗജന്യ ദന്തപരിശോധനാ ക്യാംപ് സംഘടിപ്പിച്ചു. പരിശോധനാ റിപ്പോർട്ടും നിർദേശങ്ങളുമടങ്ങിയ ഹെൽത്ത് കാർഡ് ഓരോ വിദ്യാർഥിക്കും നൽകി. വിദ്യാർഥികൾക്കു പുറമേ രക്ഷാകർത്താക്കളും സ്കൂളിന്റെ സമീപവാസികളും  ക്യാംപിൽ‍ പങ്കെടുത്തു. മോണരോഗം, ദന്തക്ഷയം, പല്ലുകളുടെ നിരതെറ്റൽ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ചു ഡോക്ടർമാർ വിദ്യാർഥികളെ ബോധവൽക്കരിച്ചു.