ഈ വര്‍ഷം എന്‍ടിഎ നടത്തിയ സെക്‌ഷന്‍ 1 ജെഇഇ മെയിന്‍ പരീക്ഷയില്‍ 100 പെര്‍സെന്‍റൈല്‍ സ്കോര്‍ നേടി ആഷിക് സ്റ്റെനി കേരളത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. കൂടാതെ ഫിസിക്സിന് 100 പെര്‍സെന്‍റൈല്‍ സ്കോറും നേടിയെടുത്തു. 99.9796 പെര്‍സെന്‍റൈല്‍ സ്കോറോടെ സഞ്ജയ് പി. മല്ലര്‍ രണ്ടാംസ്ഥാനവും 99.9723 സ്കോറോടെ ഫ്രെഡി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വര്‍ഷം എന്‍ടിഎ നടത്തിയ സെക്‌ഷന്‍ 1 ജെഇഇ മെയിന്‍ പരീക്ഷയില്‍ 100 പെര്‍സെന്‍റൈല്‍ സ്കോര്‍ നേടി ആഷിക് സ്റ്റെനി കേരളത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. കൂടാതെ ഫിസിക്സിന് 100 പെര്‍സെന്‍റൈല്‍ സ്കോറും നേടിയെടുത്തു. 99.9796 പെര്‍സെന്‍റൈല്‍ സ്കോറോടെ സഞ്ജയ് പി. മല്ലര്‍  രണ്ടാംസ്ഥാനവും 99.9723 സ്കോറോടെ ഫ്രെഡി ജോര്‍ജ് റോബിന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഈ മൂന്നു വിദ്യാർഥികളും പാലാ ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററില്‍ എന്‍ട്രന്‍സ് പരിശീലനം നേടിയവരാണ്. 

ADVERTISEMENT

കോട്ടയം ജില്ലയിലെ പാലാ  ഭരണങ്ങാനം വടക്കേചിറയത്ത് വീട്ടില്‍ അധ്യാപക ദമ്പതികളായ സ്റ്റെനി ജയിംസിന്‍റെയും ബിനു സ്റ്റെനിയുടെയും മകനാണ് ആഷിക്. സ്റ്റെനി ജയിംസ് പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്ററിൽ ബോട്ടണി അധ്യാപകനാണ്. സഹോദരന്‍ അഖില്‍ സ്റ്റെനി പത്താംക്ലാസ്സ് വിദ്യാർഥിയാണ്. ചാവറ സിഎംഐ. പബ്ലിക് സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവര്‍ഷമായി ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററില്‍ എന്‍ട്രന്‍സ് പരിശീലനവും തുടർന്നിരുന്നു.

കെവിപിവൈ, എന്‍ടിഎസ്എസി, ഒളിംപ്യാഡ് തുടങ്ങി രാജ്യന്തര നിലവാരത്തിലുള്ള എല്ലാ പരീക്ഷകളിലും ആഷിക് ഉന്നതവിജയം നേടിയിരുന്നു. ക്ലാസ്സുള്ള ദിവസങ്ങളില്‍ ഏഴു മണിക്കൂറും ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ പതിനാല് മണിക്കൂറുമാണ് ആഷിക് പഠനത്തിനായി നീക്കിവച്ചത്. രണ്ടുവര്‍ഷത്തോളം എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ അധിഷ്ഠിതമായ ക്ലാസ്സുകളിൽ പങ്കെടുത്തും നിരവധി മോഡല്‍ പരീക്ഷകള്‍ എഴുതിയും പരീക്ഷാ സമയം കൃത്യമായി വിനിയോഗിക്കാൻ ശീലിച്ചു.

ADVERTISEMENT

മാതാപിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് വിജയത്തിന്‍റെ പിന്നിലെന്ന് ആഷിക് പറഞ്ഞു. ജെഇഇ അഡ്വാന്‍സ്ഡിനുവേണ്ടി തീവ്രപരിശീലനത്തിലാണ് ആഷിക്.

കേരളത്തില്‍ രണ്ടാംസ്ഥാനം നേടി ബ്രില്ല്യന്‍റിന്‍റെ അഭിമാനമായി മാറിയ സഞ്ജയ് പി. മല്ലര്‍ തൃശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം 2 വര്‍ഷമായി ബ്രില്ല്യന്‍റില്‍ പരിശീലനം നേടിവരുകയാണ്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കൃഷ്ണകൃപ വീട്ടില്‍ ഡോക്ടര്‍ ദമ്പതികളായ പ്രവീണ്‍ ഗോപിനാഥിന്‍റെയും വീണാ പ്രവീണിന്‍റെയും മകനാണ് സഞ്ജയ്. 

ADVERTISEMENT

മൂന്നാംസ്ഥാനം നേടിയ  ഫ്രെഡി ജോര്‍ജ്  കൊച്ചി കലൂര്‍ സ്വദേശിയാണ്. ഡല്‍ഹിയില്‍ എന്‍ജിനീയറായ റോബിന്‍ സെബാസ്റ്റ്യന്‍റെയും എറണാകുളം ലിസ്സി ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗ്രേസ് മരിയ ജോര്‍ജിന്‍റെയും മകനായ ഫ്രെഡി പാലാ ചാവറ സിഎംഐ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം 2 വര്‍ഷമായി ബ്രില്ല്യന്‍റില്‍ പരിശീലനം നേടിവരുകയാണ്.

ഈ മൂന്നു മിടുക്കന്മാര്‍ ഉള്‍പ്പടെ ബ്രില്ല്യന്‍റിലെ 7 വിദ്യാർഥികള്‍ക്കാണ് 99.9 പെര്‍സെന്‍റൈല്‍ സ്കോറിനു മുകളില്‍ നേടാന്‍ സാധിച്ചത്. മാധവ് ആര്‍. റാവു - 99.9684 പ്രഭുല്‍ കേശവദാസ് - 99.9540, ശ്രീരാം ആര്‍. - 99.9447, ആദിത്യ ആനന്ദ് - 99.9055 എന്നിവരും മികച്ച സ്കോർ നേടി. ബ്രില്ല്യന്‍റിലെ എന്‍സിആര്‍ടിയില്‍ അധിഷ്ഠിതമായ ക്ലാസ്സുകളിലൂടെയും എക്സാമുകളിലൂടെയും 9 വിദ്യാര്‍ഥികള്‍ക്ക് ഫിസിക്സിന് 100 പെര്‍സെന്‍റൈല്‍ സ്കോര്‍ നേടാന്‍ സാധിച്ചു.

99 പേര്‍സന്‍റൈലിന് മുകളില്‍ 125 വിദ്യാർഥികളെ എത്തിക്കാന്‍ പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിന് കഴിഞ്ഞു. 98 പെര്‍സന്‍റൈലിനു മുകളില്‍ പാലാ ബ്രില്ല്യന്‍റില്‍ നിന്നും 290 കുട്ടികളാണുള്ളത്. 97 പെര്‍സന്‍റൈല്‍ സ്കോറിന് മുകളില്‍ 480 കുട്ടികളും 96 പെര്‍സന്‍റൈലിന് മുകളില്‍  590 വിദ്യാർഥികളും 95 പെര്‍സന്‍റൈലിന് മുകളില്‍ 800 വിദ്യാർഥികളും ഉണ്ട്. പാലാ ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററില്‍ നിന്നും ലഭിച്ച തീവ്രപരിശീലനവും ജെഇഇ മെയിന്‍ പരീക്ഷയുടെ അതേ മാതൃകയിലുള്ള മോക് ടെസ്റ്റുകളുമാണ് തങ്ങളുടെ വിജയമന്ത്രമെന്ന് വിദ്യാർഥികള്‍ പറഞ്ഞു.

Content Summary : JEE Main 2023 Toppers