മക്കൾക്ക് വേനൽ അവധിക്ക് എന്താ പരിപാടി? യാത്രകൾ പലതും പ്ലാൻ ചെയ്തുണ്ടെങ്കിലും കുറച്ച് ദിവസം കംപ്യൂട്ടർ പഠനത്തിനായി മാറ്റിവച്ചാലോ? 

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി– ഡിറ്റ്) സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല കംപ്യൂട്ടർ പരിശീലനത്തിന് ഇപ്പോൾ റജിസ്റ്റർ ചെയ്യാം. അഞ്ചാം ക്ലാസു മുതൽ പ്ലസ്ടു വരെയുള്ളവർക്കാണ് അവസരം. പിഎച്ച്പി, പൈതൺ, ഗ്രാഫിക് ഡിസൈനിങ്, റോബോട്ടിക്സ്, വിഡിയോ സർവൈലൻസ് തുടങ്ങി പതിനെട്ടോളം കോഴ്സുകളിലാണ് സി– ഡിറ്റിന്റെ  അംഗീകൃത പഠന കേന്ദ്രങ്ങൾ വഴി പരിശീലനം നൽകുന്നത്. ഏപ്രിൽ 1നു ക്ലാസുകൾ ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സ്റ്റഡി മെറ്റീരിയലും സ്കൂൾ ബാഗും സൗജന്യമായി നൽകും. പരിശീലനത്തിൽ മികവു കാട്ടുന്ന വിദ്യാർഥികൾക്ക് പ്രത്യേക അവാർഡും നൽകും. റജിസ്ട്രേഷന് 0471 2322100 / 2321360 എന്ന നമ്പറുകളിൽ വിളിക്കുക 

ഇ മെയിൽ : tet@cdit.org 

വെബ്സൈറ്റ്  : www.tet.cdit.org