സ്വകാര്യ സ്കൂളുകൾ ക്യാപിറ്റേഷൻ ഫീസും (തലവരി) റീ അഡ്മിഷൻ ഫീസും പിരിക്കാൻ പാടില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനു സമർപ്പിച്ച മാർഗരേഖയിൽ നിർദേശിച്ചു. കാരണം വിശദമാക്കിയുള്ള രസീതില്ലാതെ ഒരു ഫീസും പിരിക്കരുത്. ഫീസ് നിയന്ത്രണത്തിനു റഗുലേറ്ററി കമ്മിറ്റി രൂപീകരിക്കാൻ ഹൈക്കോടതി ഫെബ്രുവരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സ്വകാര്യ സ്കൂളുകൾ ക്യാപിറ്റേഷൻ ഫീസും (തലവരി) റീ അഡ്മിഷൻ ഫീസും പിരിക്കാൻ പാടില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനു സമർപ്പിച്ച മാർഗരേഖയിൽ നിർദേശിച്ചു. കാരണം വിശദമാക്കിയുള്ള രസീതില്ലാതെ ഒരു ഫീസും പിരിക്കരുത്. ഫീസ് നിയന്ത്രണത്തിനു റഗുലേറ്ററി കമ്മിറ്റി രൂപീകരിക്കാൻ ഹൈക്കോടതി ഫെബ്രുവരി 21നു പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് സർക്കാരിന്റെ പരിഗണനയ്ക്കു നൽകിയിരിക്കുന്ന നിർദേശങ്ങൾ ഹൈക്കോടതിക്കു കൈമാറിയത്. ‍ഓരോ തലത്തിലെയും കമ്മിറ്റികൾ സംബന്ധിച്ച് മാർഗരേഖയിൽ പറയുന്നതിങ്ങനെ: 

Read Also : വിദ്യാർഥി സർവേ ഒടിപി വഴി; വിദഗ്ധരെ തിരഞ്ഞെടുക്കാൻ കംപ്യൂട്ടർ സംവിധാനം

ADVERTISEMENT

∙ സ്കൂൾ തല കമ്മിറ്റി: 3 മാസത്തിലൊരിക്കൽ യോഗം ചേരണമെന്നാണു നിർദേശം. ജീവനക്കാരുടെ ശമ്പളം, ഭരണച്ചെലവ്, വെള്ളം, വൈദ്യുതി, ഇന്റർനെറ്റ്, ലാബ്, ലൈബ്രറി, ഹോസ്റ്റൽ ചെലവുകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഈ കമ്മിറ്റി ഫീസ് നിശ്ചയിക്കേണ്ടത്. ഫീസ് നിശ്ചയിക്കുന്നതിൽ സ്കൂൾതല കമ്മിറ്റി പരാജയപ്പെട്ടാൽ ജില്ലാതല സമിതിക്ക് റഫർ ചെയ്യാം. 

ADVERTISEMENT

∙ ജില്ല തല കമ്മിറ്റി: വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ (ഡിഡിഇ) നേതൃത്വം നൽകും. പൊതുവിദ്യാഭ്യാസ ഡയറക്ടർ നോമിനേറ്റ് ചെയ്യുന്ന ഡിഇഒ കൺവീനറായിരിക്കും. ഡപ്യൂട്ടി ഡയറക്ടറുടെ അക്കൗണ്ട്സ് ഓഫിസർ, സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ, ജില്ലാ ലേബർ ഓഫിസർ, ഡിഡിഇ നോമിനേറ്റ് ചെയ്യുന്ന പിടിഎ പ്രസിഡന്റ്, അൺഎയ്ഡഡ് സ്കൂൾ / കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ എന്നിവർ അംഗങ്ങളായിരിക്കും. എല്ലാ വർഷവും ഡിസംബർ 31നു മുൻപ് ജില്ലാ തല സമിതികൾ രൂപീകരിക്കണം. 

ADVERTISEMENT

∙ സംസ്ഥാന തല സമിതി: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള എട്ടംഗ സമിതി. അഡീഷനൽ ഡയറക്ടറാണു കൺവീനർ. ലേബർ കമ്മിഷണർ, സിബിഎസ്ഇ റീജനൽ ഡയറക്ടർ, സമഗ്രശിക്ഷ സംസ്ഥാന പ്രോജക്ട് ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിലെ സീനിയർ ഫിനാൻസ് ഓഫിസർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ നാമനിർദേശം ചെയ്യുന്ന കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ, അൺഎയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളിൽനിന്നു സിബിഎസ്ഇ റീജനൽ ഡയറക്ടർ നോമിനേറ്റ് ചെയ്യുന്ന പ്രതിനിധി എന്നിവരാണ് അംഗങ്ങൾ.

Content Summary : Tri-level panel to be formed to control unaided school fees