അപകടങ്ങളും രോഗങ്ങളും മൂലം ശരീരത്തിന്‍റെ ചലനക്ഷമത നഷ്ടമായവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതില്‍ ഫിസിയോതെറാപ്പിക്കുള്ള സ്ഥാനം ഇന്ന് അതുല്യമാണ്. മരുന്നില്ലാത്ത രോഗനിവാരണം ലക്ഷ്യം വയ്ക്കുന്ന ഈ ആധുനിക വൈദ്യശാസ്ത്ര ശാഖ നവ സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയും പിന്തുണയോടെ അനുദിനം വളര്‍ച്ച പ്രാപിക്കുന്നു. വിവിധ തരത്തിലുളള വ്യായാമങ്ങള്‍, മാനിപ്പുലേഷന്‍ സങ്കേതങ്ങള്‍, ഇലക്ട്രോതെറാപ്പി, തെര്‍മല്‍ ഏജന്‍റുകള്‍ എന്നിങ്ങനെ പല ഉപാധികള്‍ ഉപയോഗിച്ചുള്ള ഇടപെടലുകള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനായി ഫിസിയോതെറാപ്പിയില്‍ പ്രയോഗിക്കപ്പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശത്ത് ഉള്‍പ്പെടെ നിരവധി തൊഴില്‍ സാധ്യതകളുള്ള ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി കോഴ്സുകളിലേക്ക് കോയമ്പത്തൂരിലെ കെഎംസിഎച്ച് കോളജസ് ഓഫ് ഫിസിയോതെറാപ്പി ആന്‍ഡ് ഒക്യുപേഷണല്‍ തെറാപ്പി ഈ വര്‍ഷത്തെ പ്രവേശനം ആരംഭിച്ചു. നാലര വര്‍ഷം ദൈര്‍ഘ്യമുള്ള   ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി(ബി.പി.ടി), ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി(ബി.ഒ.ടി) കോഴ്സുകളിലേക്കും രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി, മാസ്റ്റര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി കോഴ്സുകളിലേക്കുമാണ്  പ്രവേശനം. 

ADVERTISEMENT

അപകടങ്ങളും രോഗങ്ങളും മൂലം ശരീരത്തിന്‍റെ ചലനക്ഷമത നഷ്ടമായവരെ  സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതില്‍ ഫിസിയോതെറാപ്പിക്കുള്ള സ്ഥാനം ഇന്ന് അതുല്യമാണ്. മരുന്നില്ലാത്ത രോഗനിവാരണം ലക്ഷ്യം വയ്ക്കുന്ന ഈ ആധുനിക വൈദ്യശാസ്ത്ര ശാഖ നവ സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയും പിന്തുണയോടെ അനുദിനം വളര്‍ച്ച പ്രാപിക്കുന്നു. വിവിധ തരത്തിലുളള വ്യായാമങ്ങള്‍, മാനിപ്പുലേഷന്‍ സങ്കേതങ്ങള്‍,  ഇലക്ട്രോതെറാപ്പി, തെര്‍മല്‍ ഏജന്‍റുകള്‍ എന്നിങ്ങനെ പല ഉപാധികള്‍ ഉപയോഗിച്ചുള്ള ഇടപെടലുകള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനായി ഫിസിയോതെറാപ്പിയില്‍ പ്രയോഗിക്കപ്പെടുന്നു. മനുഷ്യശരീരത്തിന്‍റെ ഘടനയെയും പ്രവര്‍ത്തനങ്ങളെയും ശാസ്ത്രീയമായി വിലയിരുത്തിയ ശേഷമാണ് ഫിസിയോതെറാപിസ്റ്റുകള്‍ ചികിത്സ രൂപകല്‍പന ചെയ്യുന്നത്. ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രോഗനിര്‍ണ്ണയം നടത്തുകയും ഓരോ രോഗിക്കും ആവശ്യമായ ചികിത്സ നല്‍കി ആരോഗ്യ നില മെച്ചപ്പെടുത്തുകയും ചെയ്യും.  

അതേ സമയം എല്ലാ പ്രായ വിഭാഗങ്ങളിലുമുള്ളവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട  ആവശ്യങ്ങള്‍ നിറവേറ്റാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന വൈദ്യശാസ്ത്ര മേഖലയാണ് ഒക്യുപേഷണല്‍ തെറാപ്പി. മനശാസ്ത്രവിഭാഗം, ശിശുരോഗവിഭാഗം, ന്യൂറോളജി, ഓര്‍ത്തോപീഡിക്സ്, ഓങ്കോളജി, കമ്മ്യൂണിറ്റി അധിഷ്ഠിത  പുനരധിവാസ സേവനങ്ങള്‍ എന്നിവയിലെല്ലാം പ്രയോഗിക്കപ്പെടുന്ന പഠനവിഭാഗം കൂടിയാണ് ഇത്.തങ്ങളുടെ സേവനം ആവശ്യമുള്ള ജനങ്ങളുമായി നേരിട്ട് ഇടപെട്ടാണ് ഒക്യുപേഷണല്‍ തെറാപിസ്റ്റുകളുടെ പ്രവര്‍ത്തനം. രോഗികളുടെ അവസ്ഥ ഒക്യുപേഷണല്‍ തെറാപിസ്റ്റുകള്‍ വിലയിരുത്തിയ ശേഷം അനുയോജ്യമായ ചികിത്സ ആസൂത്രണം ചെയ്യുകയും ചിലപ്പോള്‍ രോഗിയുടെ കെയര്‍ടേക്കര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇവരുടെ മേല്‍നോട്ടം വഹിക്കുകയും ചെയ്യും.                  

ഭിന്നശേഷിക്കാരും പഠനവൈകല്യമുള്ളവരുമായ കുട്ടികള്‍ക്കുള്ള സ്കൂളുകള്‍, ആശുപത്രികള്‍, റീഹാബിലിറ്റേഷന്‍ ക്ലിനിക്കുകള്‍, നഴ്സിങ് ഹോമുകള്‍ എന്നിവിടങ്ങളിലെല്ലാം ഒക്യുപേഷണല്‍ തെറാപിസ്റ്റുകളുടെ വിദഗ്ധ സേവനം ഉപയോഗപ്പെടുത്താറുണ്ട്. തലയ്ക്ക് ഗുരുതര പരുക്കേറ്റവരുടെയും , പക്ഷാഘാതം, വിഷാദം, ആര്‍ത്രൈറ്റിസ് പോലുള്ള രോഗാവസ്ഥകളിലുള്ളവരുടെയും  ചികിത്സാ പദ്ധതിയില്‍ ഒക്യുപേഷണല്‍ തെറാപിസ്റ്റുകളെയും ഉള്‍പ്പെടുത്താറുണ്ട്. ചികിത്സ ആവശ്യമുള്ളവരുടെ വീടുകളിലും തൊഴിലിടങ്ങളിലും നേരിട്ടെത്തിയും ഒക്യുപേഷണല്‍ തെറാപിസ്റ്റുകള്‍ സേവനം നല്‍കാറുണ്ട്. 

ADVERTISEMENT

തൊഴില്‍ സാധ്യതകള്‍

എന്‍ജിഒകള്‍, മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികള്‍, കോര്‍പ്പറേറ്റ് കമ്പനികള്‍, ആധുനിക ജിംനേഷ്യങ്ങള്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ സ്കൂളുകള്‍, പ്രായമായവര്‍ക്കുള്ള റഡിസന്‍ഷ്യല്‍ കെയര്‍ ഹോമുകള്‍ എന്നിങ്ങനെ വിവിധ തുറകളില്‍ ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും ഒക്യുപേഷണല്‍ തെറാപിസ്റ്റുകള്‍ക്കും തൊഴില്‍ സാധ്യതയുണ്ട്. ഇതിനു പുറമേ കായിക മേഖലകളില്‍ ജില്ലാ, സംസ്ഥാന, ദേശീയ ടീമുകളുടെ ഫിസിയോതെറാപ്പിസ്റ്റുകളായും  കായിക താരങ്ങളുടെ പേഴ്സണല്‍ ഫിസിയോതെറാപിസ്റ്റായും ജോലി ചെയ്യാം. റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളും സംഘടനകളും സ്വകാര്യ ഫിസിയോതെറാപ്പി കേന്ദ്രങ്ങളും ആരംഭിച്ചു  സംരംഭകരാകുന്നവരുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും ഗവേഷകരുമാകാനും അവസരമുണ്ട്. കണ്‍സല്‍ട്ടന്‍റുമാരായും മാനേജര്‍മാരായും ഒക്യുപേഷണല്‍ തെറാപിസ്റ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ADVERTISEMENT

ഉന്നത വിദ്യാഭ്യാസം

ബിപിടി, ബിഒടി കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവര്‍ക്ക് താത്പര്യമുള്ള മേഖലകളുടെ അടിസ്ഥാനത്തില്‍ ഉന്നത പഠനത്തിനും ചേരാവുന്നതാണ്. ഓര്‍ത്തോ, ന്യൂറോ, കാര്‍ഡിയോ, സ്പോര്‍ട്സ്, പീഡിയാട്രിക്സ്, ഗൈനക് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഫിസിയോതെറാപ്പി ബിരുദധാരികള്‍ക്ക് ഉന്നത വിദ്യാഭ്യാസം  നടത്താം. ഒക്യുപേഷണല്‍ തെറാപ്പി ബിരുദധാരികള്‍ക്ക് പീഡിയാട്രിക്സ്, ന്യൂറോളജി, മനശാസ്ത്രം, ഹാന്‍ഡ്-റീഹാബ്, ഓര്‍ത്തോ എന്നിങ്ങനെ പല സ്പെഷ്യലൈസേഷനുകളും ഉന്നത പഠനത്തിനായി തിരഞ്ഞെടുക്കാം.  

കെഎംസിഎച്ചിലെ അക്കാദമിക്, ക്ലിനിക്കല്‍ അന്തരീക്ഷം

കോവയ് മെഡിക്കല്‍ സെന്‍റര്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷണല്‍ ട്രസ്റ്റിനാല്‍ സ്ഥാപിതമായ കെഎംസിഎച്ച് കോളജസ് ഓഫ് ഫിസിയോതെറാപ്പി ആന്‍ഡ് ഒക്യുപേഷണല്‍ തെറാപ്പി തമിഴ്നാട് ഗവണ്‍മെന്‍റ് അംഗീകൃത സ്ഥാപനങ്ങളാണ്.ചെന്നൈയിലുള്ള തമിഴ്നാട് ഡോ. എം.ജി.ആര്‍. മെഡിക്കല്‍ യൂണിവേഴ്സിറ്റിയുമായി ഈ കോളജുകള്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും നൂതന അധ്യാപനസമ്പ്രദായവും ക്ലിനിക്കല്‍ പരിശീലനവും ഗവേഷണവുമെല്ലാമായി റീഹാബ് രംഗത്തെ മിടുമിടുക്കരായ പ്രഫഷണലുകളെ വാര്‍ത്തെടുക്കുകയാണ് കെഎംസിഎച്ച്.  

ഈ കോളജുകൾക്ക് അനുബന്ധമായി 2250 കിടക്കകളുള്ള കെഎംസിഎച്ച് കോയമ്പത്തൂര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ പരിചരണ, പരിശീലന മേഖലയില്‍ മൂന്ന് ദശാബ്ദത്തിലേറെ കാലമായി മുന്‍നിരയിലുള്ളതാണ് ഈ സ്ഥാപനങ്ങള്‍.ഇവിടുത്തെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വകുപ്പ് പുനരധിവാസ മേഖലയില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും സുസംഘടിതമായതും പ്രഫഷണല്‍ സേവനങ്ങള്‍ നല്‍കുന്നതുമായ ക്ലിനിക്കല്‍ സംവിധാനമാണ്. എക്സര്‍സൈസ് തെറാപ്പി, ഇലക്ട്രോ തെറാപ്പി, ഓര്‍ത്തോട്ടിക് വര്‍ക്ക്ഷോപ്പ് എന്നിങ്ങനെ അത്യാധുനിക ലാബുകളും സൗകര്യങ്ങളും ഇവിടെ രോഗികള്‍ക്ക് ലഭ്യമാണ്. ലോകോത്തര നിലവാരമുള്ളവരും അനുഭവസമ്പന്നരുമായ  അധ്യാപകരുടെ നിരയും സൂപ്പര്‍ സ്പെഷ്യാലിറ്റി കണ്‍സള്‍ട്ടന്‍റുകളുടെ മേല്‍നോട്ടത്തില്‍ നല്‍കുന്ന ക്ലിനിക്കല്‍ പരിശീലനവും കെഎംസിഎച്ചിലെ പഠനാനുഭവത്തെ ഏറ്റവും മികച്ചതാക്കുന്നു.

ലോകമെങ്ങും പരന്ന് കിടക്കുന്ന പൂര്‍വ വിദ്യാര്‍ഥി ശൃംഖല

അമേരിക്ക, കാനഡ, യുകെ, മിഡില്‍ ഈസ്റ്റ്, വിദൂര കിഴക്കന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള മുന്‍നിര ആശുപത്രകളിലും മെഡിക്കല്‍ കേന്ദ്രങ്ങളിലും  കെഎംസിഎച്ച് ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി കോളജുകളിലെ ബിരുദ, ബിരുദാനന്തര പൂരവ വിദ്യാര്‍ഥികള്‍ ഇന്ന് ജോലി ചെയ്യുന്നു. ആഗോള തലത്തില്‍ പടര്‍ന്ന് കിടക്കുന്ന ഈ പൂര്‍വ വിദ്യാര്‍ഥി ശൃംഖലയും സ്ഥാപനത്തിന് മുതല്‍ക്കൂട്ടാണ്. അഡ്മിഷനു വേണ്ടി ബന്ധപ്പെടാം  : Ph : 94428 53333, 89258 33315,  www.kmch.ac.in

Content Summary : Kovai Medical Center and Hospital - Physiotherapy and Occupational Therapy Courses.