പ്ലസ് വൺ പുനർമൂല്യനിർണയത്തിലെ മാർക്ക് ചേർക്കാതെ ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിച്ച പരീക്ഷാ വിഭാഗം വ്യാപക പരാതികളെത്തുടർന്ന് പിഴവു തിരുത്തിത്തുടങ്ങി. ഒന്നും രണ്ടും വർഷ പരീക്ഷകളുടെ മാർക്ക് കൂട്ടിയാണ് ഹയർ സെക്കൻഡറി അന്തിമ ഫലം പ്രഖ്യാപിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലസ് വൺ പുനർമൂല്യനിർണയത്തിലെ മാർക്ക് ചേർക്കാതെ ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിച്ച പരീക്ഷാ വിഭാഗം വ്യാപക പരാതികളെത്തുടർന്ന് പിഴവു തിരുത്തിത്തുടങ്ങി. ഒന്നും രണ്ടും വർഷ പരീക്ഷകളുടെ മാർക്ക് കൂട്ടിയാണ് ഹയർ സെക്കൻഡറി അന്തിമ ഫലം പ്രഖ്യാപിക്കുന്നത്. എന്നാൽ പ്ലസ് വൺ പരീക്ഷയുടെ പുനർമൂല്യനിർണയത്തിൽ കൂടുതൽ മാർക്ക് ലഭിച്ച പലർക്കും അത് ഉൾപ്പെടുത്താതെയാണ് കഴിഞ്ഞദിവസം അന്തിമഫലം പ്രഖ്യാപിച്ചത്. പല ജില്ലകളിൽനിന്നും പരാതി ഉയർന്നതോടെ ഇന്നലെ ഇത്തരത്തിൽ സംഭവിച്ച കുട്ടികളുടെ ഫലം പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചു തുടങ്ങി. ഇതോടെ പലരുടെയും ഗ്രേഡുകളിലും മാറ്റമുണ്ടായി. അതേസമയം പാഠ്യേതര പ്രവർത്തന മികവിന് ഗ്രേസ് മാർക്ക് ലഭിച്ച ചിലർക്ക് പുനർമൂല്യനിർണയത്തിലെ മാർക്ക് ചേർത്തതോടെ ഗ്രേസ് മാർക്ക് നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടായി. പരീക്ഷയ്ക്ക് 90 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകില്ല. പുനർമൂല്യനിർണയത്തിലെ മാർക്ക് കൂടി ചേർക്കുമ്പോൾ 90 ശതമാനത്തിന് മുകളിൽ ലഭിച്ച കുട്ടികളുടെ ഗ്രേസ് മാർക്കാണ് പിൻവലിച്ചത്. ഇതോടെ പല വിഷയങ്ങളിലും ഗ്രേഡ് മുകളിലേക്കും താഴേക്കും വ്യത്യാസപ്പെട്ടു. പിഴവിന് ഇരയായ പല കുട്ടികൾക്കും ഇനിയും അത് പരിഹരിച്ചു നൽകിയിട്ടില്ലെന്നും പരാതിയുണ്ട്. 

നിരുത്തരവാദപരമായി ഫലം തയാറാക്കിയ പരീക്ഷാ വിഭാഗത്തിനു ഗുരുതര വീഴ്ചയാണു സംഭവിച്ചതെന്നും ഇത്തരത്തിൽ വ്യാപക പിഴവ് ആദ്യമായിട്ടാണെന്നും അധ്യാപക സംഘടനയായ എച്ച്എസ്എസ്ടിഎ ജനറൽ സെക്രട്ടറി അനിൽ എം.ജോർജ് ചൂണ്ടിക്കാട്ടി. 

ADVERTISEMENT

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിലൂടെ അറുനൂറോളം കുട്ടികൾക്കു ലഭിച്ച അധിക മാർക്കാണ് സാങ്കേതികപ്പിഴവു മൂലം അന്തിമ ഫലത്തിൽ ചേർക്കാതെ പോയത്.  ഇന്നലെ തന്നെ അതു പരിഹരിച്ച് പുതിയ മാർക്ക് ലിസ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഇനി ആർക്കെങ്കിലും പ്രശ്നം പരിഹരിക്കാനുണ്ടെങ്കിൽ 2 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു

ADVERTISEMENT

Content Summary : Marks adding started after Plus One revaluation