പാലക്കാട് ∙ പാലക്കാട് ഐഐടിയിലെ 190 ബിടെക്, എംടെക്, എംഎസ്‌സി വിദ്യാർഥികൾക്കു പ്ലേസ്മെന്റ് ഒ‍ാഫർ ലഭിച്ചു. കൂടിയ വാർഷിക ശമ്പള വാഗ്ദാനം 46.15 ലക്ഷം രൂപയും ശരാശരി 15.70 ലക്ഷവുമാണ്. കഴിഞ്ഞതവണ 1.2 കേ‍ാടി രൂപയായിരുന്നു ഉയർന്ന വാർഷിക ഓഫർ. 

Read Also : ക്യാംപസ് പ്ലേസ്മെന്റ്: മിടുക്കു മാത്രം പോര, പ്ലാനിങ് വേണം, 8 കാര്യങ്ങൾ ഉറപ്പായും അറിയണം

ബിടെക്കിൽ വിവിധ ട്രേഡുകളിൽ 95 ശതമാനമാണു ജേ‍ാലി ഒ‍ാഫർ. വിദേശത്തു നിന്നുള്ളവയുൾപ്പെടെ 160 കമ്പനികൾ ക്യാംപസ് റിക്രൂട്മെന്റിൽ പങ്കെടുത്തു. പ്രീ പ്ലേസ്മെന്റ് വഴി നേരത്തേ ചില കമ്പനികൾ 38 വിദ്യാർഥികളെ ജേ‍ാലിക്കെടുത്തിരുന്നു. പാലക്കാട്ട് സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഡേറ്റാ സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിൽ 40 വീതം ആകെ 200 ബിടെക് സീറ്റുകളാണുള്ളത്.

Content Summary : 190 Students from Palakkad IIT got campus placements