കേരളത്തിലെ സ്കൂളുകൾക്ക് വായനയുടെയും അറിവിന്റെയും ഉത്സവമൊരുക്കി എത്തുന്നു, മനോരമ റീഡ് ആൻഡ് വിൻ മെഗാ ക്വിസ് മത്സരം. 9,10,11,12 ക്ലാസുകാർക്കായുള്ള മത്സരത്തിൽ മുന്നേറാൻ കുട്ടികൾ ഇത്രമാത്രം ചെയ്താൽ മതി– മലയാള മനോരമ പത്രം മനസ്സിരുത്തി വായിക്കുക. പത്രവാർത്തകളുമായി ബന്ധപ്പെട്ടാകും ചോദ്യങ്ങൾ. സ്കൂൾ, ജില്ല, സംസ്ഥാന തലങ്ങളിലായി നടത്തുന്ന മത്സരങ്ങളുടെ ആദ്യഘട്ടത്തിനായി ഇന്നു റജിസ്ട്രേഷൻ ആരംഭിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെയാണു മത്സരം. 1000 സ്കൂളുകളിൽ മനോരമ ടീം നേരിട്ടു ക്വിസ്  നടത്തും. സ്കൂൾ തലം മുതൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും വിജയികൾക്കു മെഡലും നൽകും. സ്കൂളുകൾക്കു മെമന്റോയും വിതരണം ചെയ്യും. 

സംസ്ഥാനതല വിജയികൾക്ക് 

ഒന്നാം സമ്മാനം 2 ലക്ഷം രൂപ, രണ്ടാം സമ്മാനം 1.5 ലക്ഷം രൂപ, ന്നാം സമ്മാനം ഒരു ലക്ഷം രൂപ; ഒപ്പം മൂന്ന് ടീമിനും ഡൽഹിയിലേക്ക് പഠനയാത്രയും.

ജില്ലാതല വിജയികൾക്ക് 7000, 5000, 3000 വീതം

സംസ്ഥാനതല മത്സരം മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യും. 

മത്സരം 9,10,11,12 ക്ലാസുകാർക്ക് 

കൂട്ടുകാരേ, മനോരമ വായനോത്സവം റീഡ് ആൻഡ് വിൻ മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പുകൾ ആരംഭിക്കാം. ജൂലൈ 19 മുതൽ പത്രത്തിൽ വരുന്ന വാർത്തകളുമായി ബന്ധപ്പെട്ടാകും ചോദ്യങ്ങൾ എന്നു പ്രത്യേകം ശ്രദ്ധിക്കുമല്ലോ. മാതൃകാ ചോദ്യങ്ങൾ ഇനി മലയാളം, ഇംഗ്ലിഷ് പഠിപ്പുരകളിൽ ഉണ്ടാകും. ആഴ്ചയിൽ 6 ദിവസവുമുണ്ട് പഠിപ്പുര

മത്സരത്തിന്റെയും റജിസ്ട്രേഷന്റെയും കൂടുതൽ വിവരങ്ങൾ. 

∙  മത്സരത്തിൽ പങ്കെടുക്കാനായി സ്കൂൾ അധികൃതരാണു റജിസ്റ്റർ ചെയ്യേണ്ടത്.
∙ വ്യക്തിഗത റജിസ്ട്രേഷനുകൾ സ്വീകരിക്കില്ല.
∙ 1000 സ്കൂളുകളിൽ നേരിട്ടു മത്സരം നടത്തുന്നതിനു പുറമേ, മറ്റുള്ള സ്കൂളുകൾക്ക് ഓൺലൈൻ മത്സരവുമുണ്ട്.
∙ നേരിട്ടു മത്സരം നടത്തുന്ന സ്കൂളുകളിൽ ഉന്നതവിദ്യാഭ്യാസ മേഖലയെയും കരിയർ ഡവലപ്മെന്റിനെയും കുറിച്ച് ക്ലാസുമുണ്ടാകും.
∙ സ്കൂൾ മത്സരത്തിൽ ആദ്യ സ്ഥാനങ്ങളിൽ എത്തുന്നവർ, സ്കൂളുകൾ നിർദേശിക്കുന്നവർ എന്നിങ്ങനെ 4 ടീമുകൾക്ക് ഒരു സ്കൂളിൽ നിന്നു ജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ഒരു ടീമിൽ രണ്ടുപേർ.
∙ ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകൾക്ക് (ആകെ 28) സംസ്ഥാനതല മത്സരത്തിൽ മാറ്റുരയ്ക്കാം.
∙ ജില്ലാതലത്തിലെ മൂന്നാം സ്ഥാനത്ത് എത്തുന്നവരിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ 2 ടീമുകളെക്കൂടി സംസ്ഥാന മത്സരത്തിലേക്കു തിരഞ്ഞെടുക്കും. ആകെ 30 ടീമുകൾ.
∙ ഒരേ സ്കൂളിൽ കേന്ദ്ര, സംസ്ഥാന സിലബസ് വിഭാഗങ്ങൾ ഉണ്ടെങ്കിൽ അവയെ വ്യത്യസ്ത സ്കൂളുകളായി പരിഗണിക്കും. 

മത്സരത്തിൽ പങ്കെടുക്കാനായി സ്കൂൾ മേധാവികളാണു റജിസ്റ്റർ ചെയ്യേണ്ടത്. 

ഇതിനായി 85 90 200 419 എന്ന വാട്സാപ് നമ്പറിലേക്ക് RW എന്നു വാട്സാപ് ചെയ്താൽ മതി. 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം:94460 03717 (തിങ്കൾ മുതൽ വെള്ളി വരെ 9.30 am - 5.30 pm)

വെബ്സൈറ്റ്: www.manoramaonline.com/readandwin

Content Summary : Manorama Vayanolsavam Read and Win Contest - Register Now