തിരുവനന്തപുരം∙ സർക്കാർ,സ്വാശ്രയ നഴ്സിങ് കോളജുകളിൽ ഈ അക്കാദമിക് വർഷം ബിഎസ്‍സി നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു.  അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച്  ആവശ്യപ്പെട്ട രേഖകൾ  12നു വൈകിട്ട്  5നു മുൻപ് അപ്‌ലോഡ് ചെയ്യണം. പുതിയ ക്ലെയിമുകൾ നൽകാൻ സാധിക്കില്ല. വിവരങ്ങൾ പരിശോധിച്ചു മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് വരുത്തണം. ഫോൺ 0471-2560363, 364.