ജോലിയെക്കുറിച്ച് പരാതി പറയുന്ന ചെറുപ്പക്കാരോട് മുതിർന്നവർ പറയുന്ന ഒരു ക്ലീഷേ ഡയലോഗുണ്ട്. ‘ഞാൻ അന്നേ പറഞ്ഞതല്ലേ വല്ല സ്കൂളിലും ജോലി നോക്കാൻ’. സ്കൂളിലെ, അല്ലെങ്കിൽ അധ്യാപകരുടെ ജോലി ആയാസ രഹിതമാണെന്ന തെറ്റായ ചിന്തയാണ് പലരെക്കൊണ്ടും ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. അധ്യാപകരുടെ ജോലി എത്രമാത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിയെക്കുറിച്ച് പരാതി പറയുന്ന ചെറുപ്പക്കാരോട് മുതിർന്നവർ പറയുന്ന ഒരു ക്ലീഷേ ഡയലോഗുണ്ട്. ‘ഞാൻ അന്നേ പറഞ്ഞതല്ലേ വല്ല സ്കൂളിലും ജോലി നോക്കാൻ’. സ്കൂളിലെ, അല്ലെങ്കിൽ അധ്യാപകരുടെ ജോലി ആയാസ രഹിതമാണെന്ന  തെറ്റായ ചിന്തയാണ് പലരെക്കൊണ്ടും ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. അധ്യാപകരുടെ ജോലി എത്രമാത്രം ബുദ്ധിമുട്ടു നിറഞ്ഞതാണെന്ന് കഴിഞ്ഞ കോവിഡ് കാലത്ത് കുറച്ചു പേർക്കെങ്കിലും മനസ്സിലായിട്ടുണ്ട്. 

Read Also : ‘പൊളി വൈബ്’ ആരുന്നു, സംഭവം ‘സൂപ്പർ’ അല്ലേ: അഭിമുഖത്തിൽ ഒഴിവാക്കാം ന്യൂജെൻ വാക്കുകൾ

ADVERTISEMENT

എന്നാൽ ജോലിഭാരങ്ങളെ കുട്ടികളോടുള്ള അടുപ്പം കൊണ്ട് ലഘൂകരിക്കുകയാണ് ഇവിടെയൊരു അധ്യാപകൻ. ഇംഗ്ലിഷ്‌വെയ്‌ൽസർ (englishwalesirrr) ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ്  സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകൻ തന്റെ ഒരു ദിവസത്തെ ദിനചര്യയെ കാട്ടിത്തരുന്നത്. സ്കൂളിലെത്തി ഹാജർ ബുക്കിൽ ഒപ്പിടുന്നതും കുട്ടികളുടെ ഹാജർ രേഖപ്പെടുത്തുന്നതും മുതൽ ക്ലാസ് മുറിയിൽ നടക്കുന്ന സകലകാര്യങ്ങളും അധ്യാപകൻ വിഡിയോയിലൂടെ കാട്ടിത്തരുന്നുണ്ട്.  സ്കൂളിലെത്തി ഹാജർ ബുക്കിൽ ഒപ്പിടുന്നതും കുട്ടികളുടെ ഹാജർ രേഖപ്പെടുത്തുന്നതും മുതൽ ക്ലാസ് മുറിയിൽ നടക്കുന്ന സകലകാര്യങ്ങളും അധ്യാപകൻ വിഡിയോയിലൂടെ കാട്ടിത്തരുന്നുണ്ട്. 

Photo Credit : Instagram/ englishwalesirrr

ADVERTISEMENT

പല നിറത്തിലുള്ള ചോക്കുകൾ കൊണ്ട് ബോർഡിൽ പടം വരച്ചും പാഠങ്ങൾ പഠിപ്പിച്ചും രസകരമായി ക്ലാസ് മുന്നോട്ട് കൊണ്ടു പോകുന്നതും ക്ലാസ് വർക്കുകൾ ചെയ്യാൻ കുട്ടികളെ സഹായിക്കുന്നതുമൊക്കെ കാണുമ്പോൾ മുതിർന്നവർക്കൊരു നൊസ്റ്റാൾജിക് ഫീൽ വരും. പഠിത്തത്തിനും ആഘോഷത്തിനും തുല്യ പ്രാധാന്യം നൽകുന്ന ആ അധ്യാപകൻ ആ ദിവസത്തെ പിറന്നാൾകുട്ടിയുടെ ജന്മദിനാഘോഷവും വിപുലമായ രീതിയിൽ ക്ലാസ്മുറിക്കുള്ളിൽ ആഘോഷിക്കുന്നുണ്ട്.

ADVERTISEMENT

കുട്ടികൾക്കൊപ്പമിരുന്ന് ഉച്ച ഭക്ഷണം കഴിക്കുകയും ഒരുപാടൊരുപാട് കഥകൾ പറഞ്ഞു കൊണ്ട് അവരെ വായനയുടെ ലോകത്തേക്ക് കൊണ്ടു പോവുകയും ചെയ്യുന്ന അധ്യാപകൻ ആരുടെയും മനം കവരും. പഠിക്കാൻ മാത്രമല്ല നൃത്തത്തിനും വിനോദത്തിനും ആവോളം സമയം ആ അധ്യാപകൻ കുട്ടികൾക്ക് നൽകുന്നുണ്ട്. ഊണു കഴിക്കാനും നൃത്തം ചെയ്യാനും കായിക വിനോദങ്ങളിലേർപ്പെടാനും കുട്ടികൾക്കൊപ്പം തന്നെ അധ്യാപകനുമുണ്ട്. ക്ലാസ് മുറിയിലെ ആഘോഷങ്ങൾ കഴിഞ്ഞ് അവധിയുടെ ആലസ്യത്തിലേക്ക് അധ്യാപകനും കുട്ടികളും മടങ്ങുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.  അധ്യാപകന്റെയും കുട്ടികളുടെയും ആഘോഷങ്ങളുടെ വിഡിയോ കാണാം.

Content Summary : From Chalk Dust to Heartfelt Moments: A Day in the Life of a Dedicated Teacher