പാദരക്ഷാവ്യവസായത്തിൽ ആവശ്യമായ വിദഗ്‌ധരെ പരിശീലിപ്പിക്കുന്ന ശ്രേഷ്‌ഠസ്‌ഥാപനമാണ് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എഫ്‌ഡിഡിഐ. (FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA – 201301, ഫോൺ: 9205556336; admission@fddiindia.com, www.fddiindia.com).

പാദരക്ഷാവ്യവസായത്തിൽ ആവശ്യമായ വിദഗ്‌ധരെ പരിശീലിപ്പിക്കുന്ന ശ്രേഷ്‌ഠസ്‌ഥാപനമാണ് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എഫ്‌ഡിഡിഐ. (FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA – 201301, ഫോൺ: 9205556336; admission@fddiindia.com, www.fddiindia.com).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാദരക്ഷാവ്യവസായത്തിൽ ആവശ്യമായ വിദഗ്‌ധരെ പരിശീലിപ്പിക്കുന്ന ശ്രേഷ്‌ഠസ്‌ഥാപനമാണ് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എഫ്‌ഡിഡിഐ. (FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA – 201301, ഫോൺ: 9205556336; admission@fddiindia.com, www.fddiindia.com).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാദരക്ഷാവ്യവസായത്തിൽ ആവശ്യമായ വിദഗ്‌ധരെ പരിശീലിപ്പിക്കുന്ന ശ്രേഷ്‌ഠസ്‌ഥാപനമാണ് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എഫ്‌ഡിഡിഐ. (FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA – 201301, ഫോൺ: 9205556336; admission@fddiindia.com, www.fddiindia.com). ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ ഇംപോർട്ടൻസ്’ പദവിയുള്ള ഇൻസ്റ്റിറ്റ്യൂട്ടിനു നോയിഡ, ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെ 12 ക്യാംപസുകളുണ്ട്; കേരളത്തിലില്ല. ഓരോ ക്യാംപസിലെയും കോഴ്സും സീറ്റും പ്രോസ്പെക്ടസിൽ. പഠിച്ചു ജയിക്കുന്നവർക്ക് നല്ല ജോലിസാധ്യത. കാര്യക്ഷമമായ പ്ലേസ്മെന്റ് സെല്ലുമുണ്ട്.

Representative Image. Photo Credit : Devrimb / iStockPhoto.com

മുഖ്യ പ്രോഗ്രാമുകൾ
4–വർഷ ബിഡിസ് (ബാച്‌ലർ ഓഫ് ഡിസൈൻ): ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്‌ഷൻ / ലെതർ ലൈഫ്സ്റ്റൈൽ & പ്രോഡക്ട് ഡിസൈൻ / ഫാഷൻ ഡിസൈൻ

ADVERTISEMENT

4–വർഷ ബിബിഎ: റീട്ടെയ്ൽ & ഫാഷൻ മെർച്ചൻഡൈസ്

2–വർഷ എംഡിസ്: ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്‌ഷൻ / ഫാഷൻ ഡിസൈൻ

ADVERTISEMENT

2–വർഷ എംബിഎ: റീട്ടെയ്ൽ & ഫാഷൻ മെർച്ചൻഡൈസ്

വിവിധ പ്രോഗ്രാമുകളിലെ ആകെ സീറ്റുകൾ: നോയിഡ 430, ഫുർസത്ഗഞ്ച് (യുപി) 120, ചെന്നൈ 180, കൊൽക്കത്ത 180, റോത്തക് (ഹരിയാന) 120, ജോധ്പുർ 120, ചിന്ദ്‌വാഡ (എംപി) 180, ഗുണ (എംപി) 60, അങ്കലേശ്വർ (ഗുജറാത്ത്) 120, പട്ന 240, ഹൈദരാബാദ് 370, ചണ്ഡിഗഡ് 240. ഇന്ത്യയിൽ ആകെ 2360 സീറ്റ്.

ADVERTISEMENT

കൂടാതെ, 236 എൻആർഐ / വ്യവസായ–സ്പോൺസേഡ് സീറ്റുമുണ്ട്. എല്ലാ പ്രോഗ്രാമുകളും എല്ലായിടത്തുമില്ല. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കു യഥാക്രമം 15, 7.5, 27, 10, 3 % വീതം സംവരണമുണ്ട്.

Representative Image. Photo Credit : Janiecbros / iStockPhoto.com

മിനിമം യോഗ്യത
ഏതെങ്കിലും വിഷയങ്ങൾ ഐച്ഛികമായി പ്ലസ്‌ടു, അഥവാ 3–വർഷ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചവർക്കു ബാച്‍ലർ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എംബിഎയ്ക്കും എംഡിസ് ഫാഷൻ ഡിസൈനിനും ഏതെങ്കിലും വിഷയത്തിലെ ബിരുദം മതി. പക്ഷേ എംഡിസ് ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്‌ഷന് ഏതെങ്കിലും ബിരുദം മതിയെങ്കിലും, ഡിസൈൻ പശ്ചാത്തലമില്ലാത്തവർ പ്രസക്തമായ രണ്ടോ മൂന്നോ വിഷയങ്ങൾ മാസ്റ്റർ പ്രോഗ്രാമിൽ കൂടുതലായി പഠിക്കേണ്ടതുണ്ട്. ഫൈനൽ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. സെപ്റ്റംബർ 30ന് അകം സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.ബാച്‍ലർ അപേക്ഷകർക്ക് 2024 ജൂലൈ ഒന്നിന് 25 വയസ്സു കവിയരുത്. മാസ്റ്ററിന് പ്രായപരിധിയില്ല.

അപേക്ഷ, പരീക്ഷ
2024 ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. റജിസ്ട്രേഷൻ ഫീ 600 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 300 രൂപ. ലേറ്റ്ഫീ 800 രൂപയടച്ച് ഏപ്രിൽ 30 വരെ അപേക്ഷിക്കാനും സൗകര്യമുണ്ട്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു ലേറ്റ്ഫീ 400 രൂപ.

കടലാസിൽ ഉത്തരം അടയാളപ്പെടുത്തേണ്ട 200 ചോദ്യങ്ങൾ വീതമുള്ള സിലക്‌ഷൻ ടെസ്‌റ്റുകൾ മേയ് 12നു ബാച്‌ലർ / മാസ്റ്റർ പ്രോഗ്രാമുകൾക്കു വെവ്വേറെ നടത്തും. കൊച്ചി, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി ഉൾപ്പെടെ 31 പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷാവിഷയങ്ങളും ചോദ്യക്രമവും സൈറ്റിലുണ്ട്. ദേശീയതലത്തിൽ ബന്ധപ്പെട്ട ഏതെങ്കിലും എൻട്രൻസ് പരീക്ഷയിലെ സ്കോറുള്ളവർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന യുജി / പിജി ഓൾ ഇന്ത്യ സിലക്‌ഷൻ ടെസ്റ്റ് എഴുതണമെന്നില്ല. പക്ഷേ 2024 മേയ് 15ന് അകം ടെസ്റ്റ് സ്കോർ സമർപ്പിക്കണം. പെർസന്റൈൽ സ്കോറുകൾ വേണ്ടവിധം സമീകരിച്ച് റാങ്ക് തീരുമാനിക്കും. അവർ ഫുട്‌വെയറിന്റെ സിലക്‌ഷൻ ടെസ്റ്റെഴുതിയാൽ അതിലെ സ്കോറാണു പരിഗണിക്കുക. ടെസ്‌റ്റിൽ ഉയർന്ന റാങ്കുള്ളവർക്കു ജൂൺ രണ്ടും മൂന്നും വാരങ്ങളിൽ നടത്തുന്ന കൗൺസലിങ് വഴി പ്രവേശനം നൽകും. ജൂലൈ 29ന് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണം.

ക്യാംപസുകൾ തമ്മിൽ ഫീസ് നിരക്കുകളിൽ വ്യത്യാസമുണ്ട്. പ്രോസ്പെക്ടസ് സൈറ്റിലുണ്ട്. ചെന്നൈ ഫോൺ: 9442352912.

English Summary:

Footwear Design & Development Institute (FDDI) - Admission in UG & PG Programmes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT