കൊച്ചി ∙ കേരളം അടക്കം ഇന്ത്യയിലെ 300 സര്‍വകലാശാലകളുമായി പങ്കാളിത്തത്തിലുള്ള രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഐഎസ് ഡിസി യുകെയിലെ ക്വീന്‍ മാര്‍ഗരറ്റ് യൂണിവേഴ്സിറ്റിയുമായി (ക്യുഎംയു) ചേര്‍ന്ന് അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സ് (എസിസിഎ) അംഗീകൃത ബിഎസ് സി, ഇന്റര്‍നാഷണല്‍

കൊച്ചി ∙ കേരളം അടക്കം ഇന്ത്യയിലെ 300 സര്‍വകലാശാലകളുമായി പങ്കാളിത്തത്തിലുള്ള രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഐഎസ് ഡിസി യുകെയിലെ ക്വീന്‍ മാര്‍ഗരറ്റ് യൂണിവേഴ്സിറ്റിയുമായി (ക്യുഎംയു) ചേര്‍ന്ന് അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സ് (എസിസിഎ) അംഗീകൃത ബിഎസ് സി, ഇന്റര്‍നാഷണല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരളം അടക്കം ഇന്ത്യയിലെ 300 സര്‍വകലാശാലകളുമായി പങ്കാളിത്തത്തിലുള്ള രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഐഎസ് ഡിസി യുകെയിലെ ക്വീന്‍ മാര്‍ഗരറ്റ് യൂണിവേഴ്സിറ്റിയുമായി (ക്യുഎംയു) ചേര്‍ന്ന് അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സ് (എസിസിഎ) അംഗീകൃത ബിഎസ് സി, ഇന്റര്‍നാഷണല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരളം അടക്കം ഇന്ത്യയിലെ 300 സര്‍വകലാശാലകളുമായി പങ്കാളിത്തത്തിലുള്ള രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഐഎസ് ഡിസി യുകെയിലെ ക്വീന്‍ മാര്‍ഗരറ്റ് യൂണിവേഴ്സിറ്റിയുമായി (ക്യുഎംയു) ചേര്‍ന്ന് അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സ് (എസിസിഎ) അംഗീകൃത ബിഎസ് സി, ഇന്റര്‍നാഷണല്‍ ഫിനാന്‍സില്‍ എംബിഎ എന്നീ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു.

Representative Image. Photo Credit: Pikselstock / Shutterstock.com

ധനകാര്യ മേഖലയില്‍ മികച്ച പ്രൊഫഷണലുകളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ അക്കൗണ്ടന്‍സി യോഗ്യതയാണ് എസിസിഎ യോഗ്യത. വിദ്യാര്‍ഥികള്‍ക്ക് വിജയകരമായ കരിയറിനൊപ്പം തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ ഭാവിയിലേക്ക് നയിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനക്ഷമതയും ജ്ഞാനവും മൂല്യങ്ങളും പ്രദാനം ചെയ്യുന്നതാണ് ഈ യോഗ്യത. ക്യുഎംയു-വില്‍ നിന്നുള്ള പ്രോഗ്രാമുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് എസിസിഎയ്ക്ക് ഒമ്പത് പേപ്പറുകളുടെ ഇളവ് ലഭിക്കുകയും അതിലൂടെ എസിസിഎ പ്രൊഫഷണല്‍ യോഗ്യത വേഗത്തില്‍ കരസ്ഥമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ പ്രോഗ്രാമുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഫിനാന്‍സ് രംഗത്ത് ജോലി സാധ്യതയും വര്‍ധിപ്പിക്കുന്നു. വളരെ കര്‍ശനമായ വിലയിരുത്തലിന് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന അക്കൗണ്ടിങ്, ഫിനാന്‍സ് പ്രോഗ്രാമുകള്‍ക്ക് എസിസിഎ അംഗീകാരം നല്‍കുന്നത്. 

ADVERTISEMENT

മറ്റ് യൂണിവേഴ്സിറ്റികളുമായി താരതമ്യം ചെയ്യുമ്പോള്‍ റാങ്കിങ്ങില്‍ ലോകത്തിലെ ഏറ്റവും മികച്ച ആയിരം യൂണിവേഴ്സിറ്റികളിലൊന്നായ ക്വീന്‍ മാര്‍ഗരറ്റ് യൂണിവേഴ്സിറ്റിയുടെ ബിഎസ്സി, ഇന്റര്‍നാഷണല്‍ ഫിനാന്‍സിലുള്ള എംബിഎ പ്രോഗ്രാമുകള്‍ വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവയില്‍ ഒന്നാണ്. ക്യുഎംയു-വില്‍ നിന്ന് ഇന്റര്‍നാഷണല്‍ ഫിനാന്‍സില്‍ എംബിഎ ഫിനാന്‍സ്, അക്കൗണ്ടിങ് എന്നിവ നേടുന്നതിലൂടെ വിദ്യാര്‍ഥികളുടെ നൈപുണ്യം ഒരു വര്‍ഷം കൊണ്ട് മികച്ചതാക്കുകയും ഏത് വ്യവസായ മേഖലയിലെയും ഫിനാന്‍സ് കരിയറുകളിലേക്ക് അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഏറെ ചലനാത്മകമായ ഇന്നത്തെ ആഗോള ബിസിനസ് സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിജയമുറപ്പിക്കാന്‍ അനിവാര്യമായ മത്സരാധിഷ്ഠിത കഴിവും നൈപുണ്യവും ലഭ്യമാക്കുന്ന തരത്തിലാണ് ഇതിന്റെ പാഠ്യപദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. 


ക്യുഎംയു പ്രോഗ്രാമുകള്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സില്‍ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മറിച്ച് എസിസിഎ നിഷ്‌കര്‍ഷിക്കുന്ന കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുന്നു. പ്രോഗ്രാമുകളുടെ ഔപചാരിക ഉദ്ഘാടനം എഡിന്‍ബര്‍ഗിലെ ക്വീന്‍ മാര്‍ഗരറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്നു. യൂണിവേഴ്സിറ്റി പ്രിന്‍സിപ്പലും വൈസ് ചാന്‍സലറുമായ സര്‍ പോള്‍ ഗ്രൈസ്, ഇന്റര്‍നാഷണല്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍ തെരേസ ക്രോണിന്‍, എസിസിഎ യുകെ എഡ്യുക്കേഷന്‍ പാര്‍ട്ണര്‍ഷിപ്പ് മേധാവി ലൂയി ഗ്രഹാം, ഐഎസ് ഡിസി എക്സിക്യുട്ടിവ് ഡയറക്ടര്‍- സ്ട്രാറ്റജി ആന്‍ഡ് ഡെവലപ്മെന്റ് ടോം ജോസഫ്, എക്സിക്യുട്ടിവ് ഡയറക്ടര്‍ -ലേണിങ് തെരേസ ജേക്കബ്സ്, ഡയറക്ടര്‍- ന്യു ഇനീഷ്യേറ്റിവ്സ് ജോണ്‍ സേവ്യര്‍, ഡയറക്ടര്‍- ഡിജിറ്റല്‍ അരുണ്‍ ബാലചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പഠനരീതികള്‍ ഇടകലര്‍ന്നുള്ള ബ്ലെന്‍ഡഡ് ലേണിങ് രീതിയില്‍ ക്വീന്‍ മാര്‍ഗരറ്റ് യൂണിവേഴ്‌സിറ്റിയിലെ ഈ പ്രോഗ്രാമുകള്‍ പഠിക്കാനാകും. ഇതിലൂടെ അവര്‍ക്ക് ഇവിടുത്തെ ബിരുദത്തിന് പുറമേ യുകെ ബിരുദവും നേടാനാകും. അതോടൊപ്പം എസിസിഎയുടെ ഒന്‍പത് പേപ്പറുകളില്‍ ഇളവും ലഭിക്കും.

Photo Credit : Queen Margaret University Edinburgh Scotland Official Site
ADVERTISEMENT

കുറഞ്ഞ ചിലവില്‍ വിദേശ ബിരുദം സ്വന്തമാക്കാന്‍ ഇത് സഹായിക്കുന്നു. ക്യുഎംയു-വും ഐഎസ് ഡിസിയും തമ്മിലുള്ള ബന്ധം ദൃഢമാക്കികൊണ്ട് മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പ്രോഗ്രാമുകളുടെ തുടക്കം ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് സര്‍ പോള്‍ ഗ്രൈസ് അഭിപ്രായപ്പെട്ടു. ഈ പ്രോഗ്രാമുകള്‍ വിദ്യാര്‍ഥികളെ ശാക്തീകരിക്കുന്നതിനൊപ്പം വളരെയേറെ മത്സരാധിഷ്ഠിതമായ ഈ ലോകത്ത് അവരെ മുന്‍പന്തിയില്‍ എത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.   


ക്യുഎംയു-യുമായുള്ള പങ്കാളിത്തത്തില്‍ ഐഎസ് ഡിസിക്ക് ഏറെ സന്തോഷമുണ്ടെന്നും ഈ പങ്കാളിത്തം മികച്ച ഫലമുണ്ടാക്കുമെന്നും ടോം ജോസഫ് പറഞ്ഞു. രാജ്യാന്തര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് ഐഎസ് ഡിസിയുടെ പക്ഷമെന്നും ക്യുഎംയു-യുമായുള്ള പങ്കാളിത്തം വിവിധ ഘടകങ്ങള്‍ ഉള്‍കൊള്ളുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പങ്കാളിത്തത്തില്‍ സന്തോഷം പ്രകടിപ്പിച്ച എസിസിഎ യുകെ എഡ്യുക്കേഷന്‍ പാര്‍ട്ണര്‍ഷിപ്പ് മേധാവി ലൂയി ഗ്രഹാം, ക്വീന്‍ മാര്‍ഗരറ്റ് യൂണിവേഴ്സിറ്റിയുമായും ഐഎസ് ഡിസിയുമായുള്ള ബന്ധം ഭാവിയില്‍ കൂടുതല്‍ ശക്തമാക്കുമെന്നും പറഞ്ഞു. 

ക്യുഎംയു, എസിസിഎ, ഐഎസ് ഡിസി എന്നീ സ്ഥാപനങ്ങളുടെ കരുത്ത് ഏകോപിപ്പിച്ചുള്ള രാജ്യാന്തര വിദ്യാഭ്യാസത്തിന്റെ പൊരുള്‍ ഉള്‍കൊള്ളുന്നതാണ് ഈ പങ്കാളിത്തമെന്ന് തെരേസ ക്രോണിന്‍ അഭിപ്രായപ്പെട്ടു. ഇത് നിരവധി ആഗോള തൊഴിലവസരങ്ങള്‍ക്ക് വഴിതുറക്കുമെന്നും അവര്‍ വ്യക്തമാക്കി. 

ADVERTISEMENT

ഐഎസ് ഡിസിയും ക്വീന്‍ മാര്‍ഗരറ്റ് യൂണിവേഴ്സിറ്റിയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനൊപ്പം ആഗോള വിദ്യാഭ്യാസ രംഗത്തെ നിര്‍ണായക നാഴികക്കല്ലാണ് ഈ പങ്കാളിത്തം. യുകെയിലെ നിരവധി യൂണിവേഴ്സിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഐഎസ് ഡിസി ഇന്ത്യയിലെ 300 യൂണിവേഴ്സിറ്റികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എസിസിഎയുടെ ആഗോളതലത്തിലെ ഏറ്റവും വലിയ സേവനദാതാക്കളില്‍ ഒന്നാണ് ഐഎസ് ഡിസി.

English Summary:

ISDC launches ACCA Accredited course in association with Queen Margret University