തിരുവനന്തപുരം∙ വിവിധ വകുപ്പുകളിലെ 8 തസ്തികകളിലേക്ക് അഭിമുഖം നടത്താനും 8 തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും 10 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‍സി യോഗം തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ ഫിസിയോളജി(പട്ടികജാതി),അസി.പ്രഫസർ ഇൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വിവിധ വകുപ്പുകളിലെ 8 തസ്തികകളിലേക്ക് അഭിമുഖം നടത്താനും 8 തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും 10 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‍സി യോഗം തീരുമാനിച്ചു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ ഫിസിയോളജി(പട്ടികജാതി),അസി.പ്രഫസർ ഇൻ കാർഡിയോളജി(വിശ്വകർമ),അസി.പ്രഫസർ ഇൻ മൈക്രോബയോളജി(പട്ടികവർഗം),അസി.പ്രഫസർ ഇൻ കാർഡിയോവാസ്കുലർ ആൻഡ് തൊറാസിക് സർജറി(എസ്ഐയുസി നാടാർ),അസി.പ്രഫസർ ഇൻ സർജിക്കൽ ഓങ്കോളജി(പട്ടികജാതി), അസി.പ്രഫസർ ഇൻ പീഡിയാട്രിക് കാർഡിയോളജി(ഈഴവ/തിയ്യ/ബില്ലവ),കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ അറബിക്(പട്ടികജാതി),അസി.പ്രഫസർ ഇൻ അറബിക്–പട്ടികജാതി) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുക.പാലക്കാട് ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ മെയിൽ വാർഡൻ(എസ്ഐയുസി നാടാർ),കാസർകോട്, കോഴിക്കോട് ജില്ലകളിൽ പട്ടികജാതി വികസന വകുപ്പിൽ മെയിൽ വാർഡൻ(മുസ്‍ലിം,ഒബിസി),ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (പട്ടികജാതി/പട്ടികവർഗ്ഗം),തൃശൂർ ജില്ലയിൽ ഹയർ സെക്കൻഡറിയിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗ്ഗം),ഇടുക്കി ജില്ലയിൽ ഹയർ സെക്കൻഡറി ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗ്ഗം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പമ്പ് ഓപ്പറേറ്റർ,ഫാമിങ് കോർപറേഷനിൽ മെക്കാനിക് ഗ്രേഡ് 2 ,ഹാൻഡ്‍ലൂം ഡവലപ്മെന്റ് കോർപറേഷനിൽ സെയിൽസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുക.

ADVERTISEMENT

കണ്ണൂർ, കാസർകോട് ജില്ലകളിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (മുസ്‍ലിം),ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ഡപ്യൂട്ടി മാനേജർ (പ്രൊഡക്ഷൻ),യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിൽ അസിസ്റ്റന്റ് എൻജിനീയർ,സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് ബാങ്കിൽ ഐടി ഓഫിസർ (ജനറൽ കാറ്റഗറി),കയർ മാർക്കറ്റിങ് ഫെഡറേഷനിൽ മെറ്റീരിയൽസ് മാനേജർ,വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (സെക്രട്ടേറിയൽ പ്രാക്ടീസ്–ഇംഗ്ലിഷ്),ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ട്രാൻസ്‍ലേറ്റർ (മലയാളം),ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ് 2,പൊലീസിൽ ഫോട്ടോഗ്രാഫർ,വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്) എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

Content Summary:

PSC Announces Interviews for Key Medical and Education Department Roles, Check the Eligibility List!