പ്ലസ് വൺ പരീക്ഷയെഴുതിയ വിദ്യാർഥി റജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതിയതിനു പരീക്ഷാ ചുമതല വഹിച്ച അധ്യാപികയ്ക്കു പിഴ. ആലപ്പുഴ ജില്ലയിലെ അധ്യാപികയ്ക്കാണ് 3000 രൂപ പിഴയിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്ലസ് വൺ ഇംഗ്ലിഷ് പരീക്ഷ എഴുതിയ വിദ്യാർഥിയാണ് റജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതിയത്. പിഴവില്ലെന്നു പരിശോധിച്ച് ഉറപ്പുവരുത്തുന്നതിൽ പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി വിശദീകരണം ചോദിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പ്ലസ് വൺ പരീക്ഷയെഴുതിയ വിദ്യാർഥി റജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതിയതിനു പരീക്ഷാ ചുമതല വഹിച്ച അധ്യാപികയ്ക്കു പിഴ. ആലപ്പുഴ ജില്ലയിലെ അധ്യാപികയ്ക്കാണ് 3000 രൂപ പിഴയിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്ലസ് വൺ ഇംഗ്ലിഷ് പരീക്ഷ എഴുതിയ വിദ്യാർഥിയാണ് റജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതിയത്. പിഴവില്ലെന്നു പരിശോധിച്ച് ഉറപ്പുവരുത്തുന്നതിൽ പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി വിശദീകരണം ചോദിച്ചിരുന്നു. 

മനഃപൂർവമല്ലാത്ത പിഴവാണെന്നും ആവർത്തിക്കാതെ ശ്രദ്ധിക്കാമെന്നും അധ്യാപിക വിശദീകരണം നൽകി. എന്നാൽ പിഴവ് ഗുരുതരമാണെന്നും ഇതുമൂലം വിദ്യാർഥിയുടെ ഫലപ്രഖ്യാപനം വൈകിയെന്നും ചൂണ്ടിക്കാട്ടിയാണ് പിഴ. പിഴ ട്രഷറിയിൽ അടച്ചതിന്റെ ചെലാനും അച്ചടക്ക നടപടി സർവീസ് ബുക്കിൽ രേഖപ്പെടുത്തിയതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അയച്ചു കൊടുക്കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. പരീക്ഷാ മാന്വൽ അനുസരിച്ചാണ് അച്ചടക്ക നടപടിയെന്നാണു വിശദീകരണം. എന്നാൽ, നിസ്സാര വീഴ്ചയുടെ പേരിൽ ഇതുവരെയില്ലാത്ത വിധം അധ്യാപകരിൽ നിന്ന് പിഴ ഈടാക്കുന്നത് അന്യായമാണെന്നും പിൻവലിക്കണമെന്നും എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ്.മനോജ് ആവശ്യപ്പെട്ടു.

Content Summary:

Alappuzha Teacher Slapped with Rs. 3000 Fine for Exam Hall Blunder