കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന സമീറിൽ (SAMEER: Society for Applied Microwave Electronics Engineering and Research) 10,000 രൂപ മാസ സ്റ്റൈപെൻഡോടെ 6 മാസത്തെ വർക്–ബേസ്ഡ് ലേണിങ് പ്രോഗ്രാമിന് (പെയ്ഡ് ഇന്റേൺഷിപ്) 21വരെ ഓൺലൈനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന സമീറിൽ (SAMEER: Society for Applied Microwave Electronics Engineering and Research) 10,000 രൂപ മാസ സ്റ്റൈപെൻഡോടെ 6 മാസത്തെ വർക്–ബേസ്ഡ് ലേണിങ് പ്രോഗ്രാമിന് (പെയ്ഡ് ഇന്റേൺഷിപ്) 21വരെ ഓൺലൈനായി അപേക്ഷിക്കാം. 

ഇലക്ട്രോ മാഗ്നറ്റിക്സ്, കമ്യൂണിക്കേഷൻ, ഡിജിറ്റൽ സിഗ്നൽ പ്രോസസിങ് എന്നിവയിലാണ് പരിശീലനം. ആകെ 10 സീറ്റ്. പട്ടികവിഭാഗം 5, വനിത 3, സാമ്പത്തിക പിന്നാക്കം 2. സീറ്റുകൾ     കൂട്ടിയേക്കാം.    കഴിഞ്ഞ 2 വർഷത്തിനകം ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ ബിടെക് നേടിയവർക്കും ഇപ്പോൾ ഈ പ്രോഗ്രാമുകളിലെ 7, 8 സെമസ്റ്ററുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. 

ADVERTISEMENT

വിവരങ്ങൾക്ക്: https://internship.aicte-india.org/ernet.php. കംപ്യൂട്ടർ / ഐടി മേഖലയിൽ വിവിധ വിഷയങ്ങളിലെ സമാന ലേണിങ് പ്രോഗ്രാമുകളിലേക്ക് ഇന്ത്യയിലെ മറ്റു കേന്ദ്രങ്ങളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. മുംബൈ, കൊൽക്കത്ത, വിശാഖപട്ടണം, ഗുവാഹത്തി (മൈക്രോവേവ്), കുരുക്ഷേത്ര – അപേക്ഷ 21 വരെ.അസമിലെ ജോർഹട്, ദിബ്രുഗഡ്, സിൽചർ, കൊക്രജാർ, മാജുലി, തേസ്പുർ എന്നിവയിലേക്കും ഗുവാഹത്തിയിലെ ക്ലൗ‍ഡ് കംപ്യൂട്ടിങ് പ്രോഗ്രാമിലേക്കും– അപേക്ഷ 28 വരെ. ചില കേന്ദ്രങ്ങളിൽ സമീറിനു പകരം ഇതേ മന്ത്രാലയത്തിന്റെ  നിയന്ത്രണത്തിലുള്ള നീലിറ്റിലാണ് ഇന്റേൺഷിപ് – (NIELIT :National Institute of Electronics & Information Technology). വിവരങ്ങൾക്ക്: https://internship.aicte-india.org/ernet.php.

Content Summary:

Secure Your Spot in SAMEER's Paid Internship Program for Emerging Electronics Engineers