പാഠപുസ്തകത്തെ ആഴത്തിൽ തൊട്ട ചോദ്യങ്ങളുമായാണ് ഫിസിക്സ് പരീക്ഷ കഴിഞ്ഞത്. പതിവ് മേഖലകളിലെ ചോദ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവയിൽ ചിലത് പാഠഭാഗം സമഗ്രമായി പഠിച്ചവർക്ക് ഉത്തരമെഴുതാൻ പാകത്തിലുള്ളതായിരുന്നു. വൈദ്യുതിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളിൽ നിന്ന് (പാഠം 1,2,3) ആകെ 23 മാർക്കിനും പ്രകാശവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാഠപുസ്തകത്തെ ആഴത്തിൽ തൊട്ട ചോദ്യങ്ങളുമായാണ് ഫിസിക്സ് പരീക്ഷ കഴിഞ്ഞത്. പതിവ് മേഖലകളിലെ ചോദ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവയിൽ ചിലത് പാഠഭാഗം സമഗ്രമായി പഠിച്ചവർക്ക് ഉത്തരമെഴുതാൻ പാകത്തിലുള്ളതായിരുന്നു. വൈദ്യുതിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളിൽ നിന്ന് (പാഠം 1,2,3) ആകെ 23 മാർക്കിനും പ്രകാശവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളിൽ നിന്ന് (പാഠം 4,5,6) ആകെ 22 മാർക്കിനും ഊർജ പരിപാലനത്തിൽ നിന്ന് 5 മാർക്കിനും ചോദ്യങ്ങൾ ചോദിച്ചു.

സെക്‌ഷൻ എ യിൽ നേത്രന്യൂനതയുമായി ബന്ധപ്പെട്ട രണ്ടാമത്തെ ചോദ്യത്തിന് ശ്രദ്ധാപൂർവം പാഠപുസ്തകം വായിക്കാത്ത കുട്ടിക്ക് ഉത്തരം എഴുതാൻ കഴിഞ്ഞെന്നു വരില്ല. W=QV എന്ന അഞ്ചാം ചോദ്യം അപ്രതീക്ഷിതമായിരുന്നു.
ഫോക്കസ് ദൂരം തന്നിട്ട് പവർ ചോദിക്കുന്ന സാധാരണ ചോദ്യത്തിന് പകരം പവർ തന്ന് ഫോക്കസ് ദൂരം ഇതിലെ നാലാം ചോദ്യത്തിൽ ചോദിച്ചത് ചിലരെയെങ്കിലും കുഴപ്പിച്ചിട്ടുണ്ടാകാം.

ADVERTISEMENT

സെക്‌ഷൻ ബിയിൽ കൈ നിയമങ്ങളുമായി ബന്ധപ്പെട്ട 6,7 ചോദ്യങ്ങൾ, മൈക്രോഫോണിന്റെ 8–ാം ചോദ്യം, ടങ്സ്റ്റണുമായി ബന്ധപ്പെട്ട 10–ാം ചോദ്യം ഇവയെല്ലാം പതിവായി ചോദിക്കുന്നവയാണ്. എന്നാൽ, 9–ാം ചോദ്യത്തിൽ പ്രിസം തലതിരിച്ചുവച്ച് വർണങ്ങൾ വേർപിരിയുന്നത് ചോദിച്ചത് പ്രകാശത്തിന്റെ വ്യതിയാന ദിശ, നിറങ്ങളുടെ ക്രമീകരണം ഇവ സംബന്ധിച്ച് വിദ്യാർഥികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കാൻ സാധ്യതയുണ്ട്.

Representative image. Photo Credit : SDI Productions/iStock

സെക്‌ഷൻ സിയിൽ 11–ാം ചോദ്യമായ പ്രതിരോധങ്ങളുടെ സംയോജനം സ്ഥിരം ചോദ്യമാണെങ്കിലും പാഠപുസ്തകത്തിലെ ‘വിലയിരുത്താം’ എന്ന ഭാഗത്തു നിന്ന് എടുത്തു ചോദിച്ചതിനാൽ ഒട്ടേറെപേർക്ക് ബുദ്ധിമുട്ടായിട്ടുണ്ടാകും. മാത്രമല്ല 4 പ്രതിരോധങ്ങളെ ശ്രേണിയിലും രണ്ടെണ്ണം സമാന്തരവുമായി ബന്ധിക്കുന്ന ചിത്രം വരയ്ക്കുന്നതും എളുപ്പമല്ല.

ADVERTISEMENT

ഈ ഭാഗത്ത് 12,13,15 ചോദ്യങ്ങൾ എളുപ്പമുള്ളതായിരുന്നു. 14–ാം ചോദ്യത്തിൽ ലെൻസുമായി ബന്ധപ്പെട്ട രേഖാചിത്രം വരയ്ക്കാനുള്ളത് സ്ഥിരം ചോദിക്കുന്നതായതിനാൽ കുട്ടികൾ പഠിച്ചിട്ടുണ്ടാവണം. 4 മാർക്ക് വീതമുള്ള സെക്‌ഷൻ ഡിയിൽ ജൂൾ നിയമവുമായി ബന്ധപ്പെട്ട ഗണിതക്രിയ, ട്രാൻസ്ഫോമർ, ദർപ്പണം, പൂർണാന്തര പ്രതിഫലനം, വിസരണം ഇവ മിക്കവാറും സ്കൂളുകളിൽ ചെയ്തു പഠിപ്പിച്ചിട്ടുണ്ട്. ട്രാൻസ്ഫോമറുമായി ബന്ധപ്പെട്ട 17–ാം ചോദ്യം സാധാരണ ഗണിതക്രിയകൾ അടങ്ങുന്നതായിരിക്കുമെങ്കിലും ഇത്തവണ തിയറിയിൽ നിന്നാണ് ചോദിച്ചത്. ദർപ്പണത്തിന്റെ ഫോക്കസ് ദൂരം, പ്രതിബിംബത്തിന്റെ അകലം ഇവ കാണാനുള്ള 18–ാം ചോദ്യം ന്യൂകാർട്ടീഷൻ ചിഹ്നരീതി പ്രകാരം ചിഹ്നങ്ങൾ ഇടുന്നതിൽ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ഉത്തരം തെറ്റാം. ആകെ ചോദ്യങ്ങളിലെ ചോയ്സുകൾ കൂടി പരിഗണിച്ചാൽ പാഠപുസ്തകം നന്നായി പഠിച്ചവർക്ക് ഉയർന്ന മാർക്ക് നേടാൻ പറ്റും.

English Summary:

Deep Dive into Textbook Knowledge: How Prepared Students Excelled in Recent Physics Exam