ബിസിനസ് വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത രീതികൾ കാര്യമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്ലസ് ടു മാത്രം പാസായശേഷം 4 വർഷത്തെ പഠനം കൊണ്ട് മാനേജ്‌മെന്റിൽ ഉന്നത ബിരുദം കരസ്ഥമാക്കാൻ കഴിയുമെന്നത് മുൻപ് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ? നിങ്ങളുടെ സമപ്രായക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ

ബിസിനസ് വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത രീതികൾ കാര്യമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്ലസ് ടു മാത്രം പാസായശേഷം 4 വർഷത്തെ പഠനം കൊണ്ട് മാനേജ്‌മെന്റിൽ ഉന്നത ബിരുദം കരസ്ഥമാക്കാൻ കഴിയുമെന്നത് മുൻപ് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ? നിങ്ങളുടെ സമപ്രായക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിസിനസ് വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത രീതികൾ കാര്യമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്ലസ് ടു മാത്രം പാസായശേഷം 4 വർഷത്തെ പഠനം കൊണ്ട് മാനേജ്‌മെന്റിൽ ഉന്നത ബിരുദം കരസ്ഥമാക്കാൻ കഴിയുമെന്നത് മുൻപ് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ? നിങ്ങളുടെ സമപ്രായക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിസിനസ് വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത രീതികൾ കാര്യമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്ലസ് ടു മാത്രം പാസായശേഷം 4 വർഷത്തെ പഠനം കൊണ്ട് മാനേജ്‌മെന്റിൽ ഉന്നത ബിരുദം കരസ്ഥമാക്കാൻ കഴിയുമെന്നത് മുൻപ് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ? നിങ്ങളുടെ സമപ്രായക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ ഇൻഡസ്ട്രിക്ക് അനുരൂപമായ സ്കില്ലുകൾ കൈവരിച്ച്, പ്രായോഗിക പരിശീലനത്തോടുകൂടി മാനേജ്‌മെന്റിൽ ഇരട്ട ബിരുദം നേടുന്നത് ഇപ്പോൾ തികച്ചും സാധ്യമാണ്. ഇതാണ് ഒരു ഇന്റഗ്രേറ്റഡ് എംബിഎ, പ്രോഗ്രാമിന്റെ സവിശേഷത. പ്ലസ് ടുവിൽ നിന്ന് തന്നെ, ഒരു കരിയറിലേക്കുള്ള നിങ്ങളുടെ ലോഞ്ച്പാഡ്. ഇന്ന്, ഭാവിയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള വിദ്യാർത്ഥികൾ ഇന്റഗ്രേറ്റഡ് എംബിഎ പ്രോഗ്രാമുകൾ കൂടുതലായി തിരഞ്ഞെടുക്കുന്നു. കാരണം ചടുലമായ ബിസിനസ് ലോകത്ത് ഉയരങ്ങൾ കീഴടക്കാൻ അറിവും വൈദഗ്ധ്യവും അനുഭവവും നൽകി ഈ കോഴ്‌സ് അവരെ സജ്ജമാക്കുന്നു.

ഇന്റഗ്രേറ്റഡ് എംബിഎ,യുടെ സവിഷേതകൾ

നേരത്തെയുള്ള തുടക്കം, കൂടുതൽ പ്രയോജനം

ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ ഹയർസെക്കണ്ടറി  കഴിഞ്ഞയുടനെ മാനേജ്‌മെന്റെ പഠനം ആരംഭിക്കാൻ വിദ്യാർഥികൾക്ക് കഴിയുന്നു. പരമ്പരാഗതരീതിയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വർഷം ലാഭിക്കാം. നേരത്തെയുള്ള തുടക്കം തൊഴിൽരംഗത്തും കരിയറിലും  നേട്ടം പ്രദാനം ചെയ്യുന്നു.

തടസ്സമില്ലാത്ത പഠനം
ബിരുദ, ബിരുദാനന്തര പഠനങ്ങൾ തമ്മിലുള്ള ഗ്യാപ് ഇല്ലാതാക്കുന്നതിലൂടെ, ഇന്റഗ്രേറ്റഡ് പ്രോഗ്രാം തുടർച്ചയായ പഠനാനുഭവം ഉറപ്പാക്കുന്നു. വിദ്യാർഥികൾ അവരുടെ അടിസ്ഥാന വിജ്ഞാനം വളർത്തിയെടുക്കുകയും ബിസിനസ് തത്വങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ വികസിപ്പിക്കുകയും പ്രായോഗിക സാഹചര്യങ്ങളിൽ അവ പ്രയോഗിക്കുകയും ചെയ്യുന്നു.

വ്യാവസായിക രംഗത്തെ  ശ്രദ്ധ
ഇൻഡസ്ട്രി ഇന്റേൺഷിപ്പുകൾ, കേസ് സ്റ്റഡീസ്, വ്യവസായരംഗത്തെ പ്രമുഖർ നടത്തുന്ന പ്രത്യേക പ്രഭാഷണങ്ങൾ എന്നിവയിലൂടെയുള്ള അനുഭവപരിചയത്തോട് കൂടിയ പഠനത്തിന്  ഇന്റഗ്രേറ്റഡ് പ്രോഗ്രാം മുൻഗണന നൽകുന്നു. ഇതു ബിസിനസുകൾ ആവശ്യപ്പെടുന്ന നൈപുണ്യവും അറിവും ഉറപ്പാക്കുന്നു.

അഭിരുചിക്കനുസരിച്ച് സ്പെഷിലൈസേഷനുകൾ
ഇന്റഗ്രേറ്റഡ്  പ്രോഗ്രാം അതിന്റെ സമയവും ഫ്ലെക്സിബിലിറ്റിയും വേണ്ടവിധത്തിൽ വിനിയോഗിക്കുന്നതിനാൽ സ്പെഷിലൈസേഷൻ തിരഞ്ഞെടുക്കുന്നതിന് മുൻപ് വിദ്യാർത്ഥികൾക്ക് വിവിധ ബിസിനസ് വിഭാഗങ്ങളിൽ പരിചയം നേടുന്നതിന് സഹായിക്കുന്നു.  ഈ സമീപനം അവരുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായി സ്പെഷിലൈസേഷനും കരിയറും തെരഞ്ഞെടുക്കാൻ അനുയോജ്യമാക്കാൻ അവരെ അനുവദിക്കുന്നു.

ഹോളിസ്റ്റിക് ഡെവലപ്‌മെന്റ്
അക്കാദമിക്, ആശയവിനിമയം, വിമർശനാത്മക ചിന്ത, നേതൃത്വ നൈപുണ്യങ്ങൾ എന്നിവ  ഉറപ്പിക്കുവാൻ വർക്ക്‌ഷോപ്പുകൾ, ഗ്രൂപ്പ് പ്രോജക്റ്റുകൾ, സാമൂഹിക സംരംഭങ്ങൾ എന്നിവയിലൂടെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം കടന്നുപോകുന്നു. ഈ സമഗ്രസമീപനം വിദ്യാർഥികളെ മികച്ച ബിസിനസ് പ്രൊഫഷണലുകളാകാൻ സജ്ജമാക്കുന്നു.

സെന്റ്ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്: വിജയത്തിലേക്കുള്ള നിങ്ങളുടെ വഴികാട്ടി 
നാലു വർഷത്തെ ഇന്റഗ്രേറ്റഡ് എംബിഎ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാപനമായി സെന്റ്ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് (സിം) വേറിട്ടുനിൽക്കുന്നു. എഐസിടിഇ അംഗീകരിച്ചതും വ്യവസായലോകവുമായി പൊരുത്തപ്പെടുന്നതുമായ പാഠ്യപദ്ധതിയാണ്  ‘സിം’ ആവിഷ്ക്കരിച്ചിരിക്കുന്നത്.

എന്താണ് സിമ്മിനെ വ്യത്യസ്തമാക്കുന്നത്?

വ്യത്യസ്തമായ പഠന മോഡൽ
സിമ്മിന്റെ ഇന്റഗ്രേറ്റഡ് എംബിഎ പ്രോഗ്രാം, ക്ലാസ്റൂം പഠനത്തെ ഇൻഡസ്ട്രി, സോഷ്യൽ ഇമ്മേഴ്‌ഷൻ പ്രോഗ്രാമുകളും ഇന്റേൺഷിപ്പുകളും ഉൾപ്പെടെയുള്ള അനുഭവപ്രദമായ പ്രവർത്തനങ്ങളുമായി സമന്വയിപ്പിക്കുന്നു. ഈ പ്രായോഗിക എക്സ്പോഷർ വിദ്യാർഥികൾക്ക് അവരുടെ അനുഭവജ്ഞാനം കരിയർ രംഗത്ത് വിജയകരമായി പ്രയോഗിക്കാനും വിലയേറിയ ഉൾക്കാഴ്ചകൾ നേടാനും അനുവദിക്കുന്നു.

ADVERTISEMENT

പരിചയസമ്പന്നരായ ഫാക്കൽറ്റി
പരിചയസമ്പന്നരായ ഇൻഡസ്ട്രി പ്രൊഫഷണലുകളും അക്കാദമിക് വിദഗ്ധരും ഉൾപ്പെടുന്ന വൈദഗ്ധ്യവും പാഷനുമുള്ള ഞങ്ങളുടെ ഫാക്കൽറ്റി വ്യക്തിഗതമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി വിദ്യാർത്ഥികളെ അവരുടെ പൂർണ്ണ ശേഷിയിൽ എത്താൻ സഹായിക്കുന്നു.

ഇൻഡസ്ട്രി കണക്റ്റ്
കോർപ്പറേറ്റ് ടോക്ക് പ്രോഗ്രാമിലൂടെ വിദ്യാർത്ഥികളുമായി സംവദിക്കുവാൻ ബിസിനസ് ലീഡേഴ്‌സ് എത്തുന്ന രീതിയിലുള്ള ശക്തമായ ഇൻഡസ്ട്രി കണക്ഷനുകൾ സിമ്മിനുണ്ട്. CII, KMA, TiE, NIPM എന്നിവയുൾപ്പെടെയുള്ള പ്രമുഖ പ്രൊഫഷണൽ ബോഡികളുമായി സ്ഥാപനം സുദൃഢമായ ബന്ധം പുലർത്തുന്നു. ഈ സംഘടനകളുടെ സ്റ്റുഡന്റ് ചാപ്റ്റർ ക്യാംപസ് ഹോസ്റ്റുചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്ലേസ്‌മെൻ്റ് അവസരങ്ങൾക്കും വ്യവസായ ബന്ധത്തിനും കാരണമാകുന്നു.

ADVERTISEMENT

ശക്തമായ പ്ലേസ്മെന്റ് റെക്കോർഡ്
സിമ്മിന് ശ്രദ്ധേയമായ പ്ലേസ്മെന്റ് റെക്കോർഡുണ്ട്. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇവൈ (ഏൺസ്റ്റ് ആൻഡ് യങ്), പെപ്‌സിക്കോ, എച്ച്‌ഡിഎഫ്‌സി, നെസ്‌ലെ, ബെർഗർ തുടങ്ങിയ പ്രമുഖ കമ്പനികളെ ആകർഷിച്ച് ബിരുദധാരികൾക്ക് വൈവിധ്യമാർന്ന തൊഴിൽ അവസരങ്ങൾ നൽകുന്നു. 2021-2023 എംബിഎ ബാച്ചിലെ ബിരുദധാരികൾക്ക് ഇൻഡസ്ട്രിയിലെ മുൻനിര ശമ്പളം ലഭിച്ചു, ഏറ്റവും ഉയർന്നത് 12.5 ലക്ഷവും ശരാശരി 7.45 ലക്ഷവുമാണ്.

ആഗോള വീക്ഷണം
വിദേശ ഭാഷാ പഠനത്തിന് സിം ഊന്നൽ നൽകുന്നു, വൈവിധ്യമാർന്ന ബിസിനസ് അന്തരീക്ഷത്തിൽ ഫലപ്രദമായി ആശയവിനിമയം നടത്താനും അന്തർദേശീയ വിപണിയിൽ പാതകൾ വെട്ടിത്തുറക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.

ADVERTISEMENT

വൈബ്രന്റ് കമ്മ്യൂണിറ്റി
സിം വിദ്യാർഥികളെ  പിന്തുണയ്ക്കുന്നതും സഹകരണാത്മകവുമായ ഒരു പഠന അന്തരീക്ഷം പുലർത്തുന്നു. വിദ്യാർഥികൾ, അധ്യാപകർ, വ്യവസായ പ്രൊഫഷണലുകൾ എന്നിവരുമായി ബന്ധപ്പെടുകയും അവരുടെ കരിയറിൽ ഉടനീളം അവർക്ക് പ്രയോജനം ചെയ്യുന്ന ശക്തമായ ഒരു നെറ്റ്‌വർക്ക് നിർമ്മിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഭാവിയിൽ നിക്ഷേപിക്കൂ 
ശരിയായ ഇന്റഗ്രേറ്റഡ് എംബിഎ പ്രോഗ്രാം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ഭാവി കരിയറിലെ നിർണായക തീരുമാനമാണ്. സെന്റ്ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഭാവിയെ അടിസ്ഥാനമാക്കിയുള്ളതും വ്യവസായവുമായി ബന്ധപ്പെട്ടതും നിങ്ങളുടെ വിജയത്തിനായി അദ്ധ്യാപകർ, ശക്തമായ വ്യവസായ കണക്ഷനുകൾ എന്നിവ ഉപയോഗിച്ച്, ബിസിനസ് മാനേജ്മെൻ്റിൻ്റെ ആവേശകരമായ ലോകത്തേക്ക് നിങ്ങളുടെ യാത്ര ആരംഭിക്കുന്നതിന് അനുയോജ്യമായ പ്ലാറ്റ്ഫോം സിം നൽകുന്നു.

ഉന്നതവിദ്യാഭ്യാസരംഗത്ത് രണ്ട് പതിറ്റാണ്ടുകളായി നിരന്തരം മികവു തെളിയിച്ചുകൊണ്ട് മുന്നേറുന്ന സെന്റ്ഗിറ്റ്സ് കോളേജിന് ലഭിച്ച സ്വയംഭരണ അംഗീകാരത്തിലൂടെ, ആഗോളതലത്തിലുള്ള മാറ്റങ്ങളും പ്രവണതകളും അപഗ്രഥിച്ച് , വ്യാവസായികലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പാഠ്യപദ്ധതിയും പഠനശൈലിയും നിരന്തരം പുതുക്കിയാണ് നൂതന കോഴ്‌സുകൾ ആവിഷ്‌കരിക്കുന്നത് .വിദ്യാഭ്യാസ, സാങ്കേതിക, മാനേജ്മെന്റ്, ബിസിനസ് രംഗങ്ങളിലെ പ്രതിഭാശാലികളായ നേതാക്കൾ ഒത്തുചേർന്ന് 2002 ൽ പാത്താമുട്ടം എന്ന ഗ്രാമീണാന്തരീക്ഷത്തിൽ ആരംഭിച്ച സെന്റ്ഗിറ്റ്സ് ഗ്രൂപ്പിന് ഇന്നു അഞ്ച് കലാലയങ്ങൾ ആണ് ഉള്ളത്. എൻജിനീയറിങ് പഠനത്തിനായി സെന്റ്ഗിറ്റ്സ്  കോളേജ് ഓഫ് എൻജിനീയറിങ്ങ്, കൊമേഴ്‌സ്-ബിസിനസ്  പഠനത്തിനായി സെന്റ്ഗിറ്റ്സ് കോളേജ് ഓഫ് അപ്ലൈഡ് സയൻസസ്, മാനേജ്മെൻറ് വിദ്യാഭ്യാസരംഗത്ത് സെന്റ്ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, വിവരസാങ്കേതികവിദ്യമേഖലയിലെ പ്രായോഗികപഠനങ്ങൾക്കായി സെന്റ്ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബാച്ചിലർ ഓഫ് ഡിസൈൻ (ബി ഡെസ്.) പഠനകേന്ദ്രമായ സെന്റ്ഗിറ്റ്സ് ഡിസൈൻ സ്‌കൂൾ എന്നിവയാണ് അതാത് മേഖലകളിൽ ഈടുറ്റ മുദ്ര പതിപ്പിച്ചിരിക്കുന്നത്.

വിദ്യാഭ്യാസരംഗത്തെ സൂക്ഷ്മാംശങ്ങളിൽ പോലും പുലർത്തുന്ന ഗുണനിലവാരമാണ് സെന്റ്ഗിറ്റ്സിന്റെ  വിജയത്തിന് പിന്നിലെ അടിസ്ഥാനപാഠം. കഴിഞ്ഞ കാലഘട്ടങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ഓട്ടോണോമി പദവി, ഇൻഡസ്ട്രിക്കനുയോജ്യമായ സിലബസ് ഉണ്ടാക്കാൻ തങ്ങളെ പ്രാപതരാക്കിയെന്ന് സെന്റ്ഗിറ്റ്സ് ഡയറക്ടർ തോമസ്.ടി. ജോൺ അവകാശപ്പെടുന്നു. യു.ജി.സി മോഡൽ അനുസരിച്ചു ഓൺലൈനിൽ മറ്റു യൂണിവേഴ്സിറ്റികളിലെയും കോഴ്സെറാ, ലിങ്ക്ഡിൻ തുടങ്ങിയ പ്രമുഖ ഓൺലൈൻ എഡ്യുക്കേഷൻ പോർട്ടലുകളിലെയും കോഴ്സുകൾ ചെയ്യാനും കരിക്കുലം അനുവദിക്കുന്നുണ്ട്.  മികച്ച വിദ്യാർഥികൾക്ക് പഠന ചെലവുകളുടെ ആയാസം കുറയ്ക്കാനായി നിരവധി സ്‌കോളർഷിപ്പുകൾ വർഷങ്ങളായി നൽകിവരുന്നുണ്ട്. തികച്ചും മത്സരാധിഷ്ഠിതമായ മേഖലയിൽ തങ്ങളുടേതായ ഇടം നേടുക മാത്രമല്ല 'ലേൺ, ഗ്രോ, എക്‌സൽ'എന്ന സ്ഥാപനത്തിൻറെ ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട് മികവിന്റെ പുതിയ പന്ഥാവുകളിലൂടെ സഞ്ചരിക്കുകയാണ് സെന്റ്ഗിറ്റ്സ്.
For admission and more Details : +91 481 2436170, 8129400674
NRI Admission : +91 9895903278
admissions@saintgits.org
Kottukulam Hills, Pathamuttom P.O
Kottayam - 686532, Kerala
www.saintgits.org

English Summary:

Saintgits Institute of Management - MBA/IMBA Admission 2024 - Registration Open