വിദേശ സ്കോളർഷിപ്പുകളും സ്റ്റൈപൻഡോടു കൂടിയ ഇന്റേൺഷിപ്പുകളുമായി സാന്റാ മോണിക്ക മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മെഗാ മില്യൻസ് ഇന്റർനാഷനൽ സ്കോളർഷിപ്പ് ഫെസ്റ്റ്’ ഏപ്രിൽ 6 മുതൽ സംസ്ഥാനത്ത് 7 കേന്ദ്രങ്ങളിലായി നടക്കും. വിദേശത്ത് ഉപരിപഠനത്തിനായി തയാറെടുക്കുന്നവർക്കു മാത്രമല്ല പ്ലസ് ടു, ഡിഗ്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശ സ്കോളർഷിപ്പുകളും സ്റ്റൈപൻഡോടു കൂടിയ ഇന്റേൺഷിപ്പുകളുമായി സാന്റാ മോണിക്ക മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മെഗാ മില്യൻസ് ഇന്റർനാഷനൽ സ്കോളർഷിപ്പ് ഫെസ്റ്റ്’ ഏപ്രിൽ 6 മുതൽ സംസ്ഥാനത്ത് 7 കേന്ദ്രങ്ങളിലായി നടക്കും. വിദേശത്ത് ഉപരിപഠനത്തിനായി തയാറെടുക്കുന്നവർക്കു മാത്രമല്ല പ്ലസ് ടു, ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും ഈ ‘വിദേശ സ്കോളർഷിപ്പ് ഉത്സവ’ത്തിൽ പങ്കെടുക്കാം. സൗജന്യമായി അപേക്ഷ ഫോം നൽകാനും സ്പോട്ട് പ്രൊഫൈൽ അസസ്സ്മെന്റ് നടത്താനും ഫാസ്റ്റ് ട്രാക്ക് അപേക്ഷ സമർപ്പിക്കാനും ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് സാധിക്കും. 

കാനഡ, യുകെ, ഒാസ്ട്രേലിയ, ന്യൂസീലൻഡ്, യുഎസ്എ, അയർലൻഡ്, സ്വീഡൻ, ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, മാൾട്ട, ലാത്വിയ, സിംഗപ്പൂർ, മലേഷ്യ, യുഎഇ തുടങ്ങി മുപ്പതിലധികം രാജ്യങ്ങളിൽ നിന്നായി നൂറിലധികം വിദേശ സർവകലാശാലകളും കോളജുകളും ഫെസ്റ്റില്‍ നേരിട്ടെത്തും. ഓരോ രാജ്യത്തെയും സാധ്യതകള്‍ ചോദിച്ചറിഞ്ഞ് വിദ്യാർഥികള്‍ക്ക് അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാം. കൂടാതെ വിവിധ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍, സ്റ്റഡി വീസയുടെ ലഭ്യത, പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍, രാജ്യങ്ങളുടെ നയങ്ങളിൽ വന്ന മാറ്റങ്ങൾ‍, വിദേശത്ത് ഇന്ത്യന്‍ വിദ്യാർഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഇവയെല്ലാം മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് സാന്റാ മോണിക്ക ഒരുക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു. ‌‌

ഏപ്രിൽ 6 നു കൊച്ചി മാരിയറ്റിലും 7 നു കോട്ടയം ആൻസ് കൺവൻഷൻ സെന്ററിലും 12 ന് തിരുവല്ല വിജയ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലും 13 നു തിരുവനന്തപുരം ഹയാത്ത് റീജൻസിയിലും 21 നു കോഴിക്കോട് ഗേറ്റ് വേ ഹോട്ടലിലും 27 നു തൃശൂർ ഹയാത്ത് റീജൻസിയിലും മേയ് 4 നു കണ്ണൂർ ബ്രോഡ് ബീനിലുമാണ് മെഗാ മില്യൻസ് ഇന്റർനാഷനൽ സ്കോളർഷിപ്പ് ഫെസ്റ്റ്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ഫെസ്റ്റിലേക്ക് പ്രവേശനം സൗജന്യമാണ് . www.santamonicaedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. ഇതിനു പുറമെ സ്പോട്ട് റജിസ്ട്രേഷൻ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0484 4150999, 9645222999

English Summary:

Santa Monica Study Abroad - Mega Millions Scholarship Fest 2024