∙ കേന്ദ്ര ബയോടെക്നോളജി വകുപ്പ് യുനെസ്കോയുടെ സഹകരണത്തോടെ തുടങ്ങിയ ശ്രേഷ്ഠസ്ഥാപനമാണ് ഫരീദാബാദ് ആസ്ഥാനമായ ‘റീജനൽ സെന്റർ ഫോർ ബയോടെക്നോളജി (NCR Biotech Science Cluster, Faridabad-121 001; ഫോൺ: 0129- 2848800; ഇ–മെയിൽ: registrar@rcb.res.in; വെബ്: www.rcb.res.in). സർവകലാശാലയ്ക്കു സമാന പദവിയുള്ള ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ബയോടെക്നോളജി വകുപ്പ് യുനെസ്കോയുടെ സഹകരണത്തോടെ തുടങ്ങിയ ശ്രേഷ്ഠസ്ഥാപനമാണ് ഫരീദാബാദ് ആസ്ഥാനമായ ‘റീജനൽ സെന്റർ ഫോർ ബയോടെക്നോളജി (NCR Biotech Science Cluster, Faridabad-121 001; ഫോൺ: 0129- 2848800; ഇ–മെയിൽ: registrar@rcb.res.in; വെബ്: www.rcb.res.in). സർവകലാശാലയ്ക്കു സമാന പദവിയുള്ള ഇവിടെ പിഎച്ച്ഡി പഠനത്തിന് അപേക്ഷ ക്ഷണിച്ചു.

(എ)പിഎച്ച്ഡി ബയോടെക്നോളജി
മേയ് 25 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 60% എങ്കിലും മൊത്തം മാർക്കോടെ ലൈഫ് സയൻസസ് / കെമിസ്ട്രി / ഫിസിക്സ് / ഫാർമസി / വെറ്ററിനറി സയൻസ് ഇവയൊന്നിലെ മാസ്റ്റർ ബിരുദം അഥവാ തുല്യയോഗ്യത, അല്ലെങ്കിൽ എംബിബിഎസ് വേണം. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്കിളവുണ്ട്. ദേശീയ മത്സരപ്പരീക്ഷയിലെ സ്കോറും വേണം (CSIR/UGC JRF/ DST-INSPIRE/ DBT-JRF/ ICMR-JRF). പ്രാഥമിക സിലക്‌ഷനുള്ളവർക്കായി ജൂൺ 27, 28 തീയതികളിൽ ടെസ്റ്റ് / ഇന്റർവ്യൂ നടത്തും. പൂർണവിവരങ്ങൾ വെബ്സൈറ്റിൽ.

ADVERTISEMENT

(ബി) എംഎസ്‌– പിഎച്ച്ഡി
ഗവേഷണത്തിലൂന്നിയ മികച്ച ഈ 5 വർഷ പ്രോഗ്രാം പൂർത്തിയാക്കാൻ 7 വർഷം വരെ എടുക്കാം. പ്രവേശനത്തിന് ഈ മാസം 30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. സെമസ്റ്റർ ഫീസ്– 21,000 രൂപ. മറ്റു ഫീസ് പുറമേ. 60% എങ്കിലും മൊത്തം മാർക്കോടെ സയൻസ് / എൻജിനീയറിങ്/ മെഡിസിൻ ഇവയൊന്നിലെ ബാച്‌ലർ ബിരുദം വേണം. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്കിളവുണ്ട്.

GAT-B 2024 (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് – ബയോടെക്നോളജി 2024, https://exams.nta.ac.in/DBT) സ്കോർ നോക്കി പ്രാഥമിക സിലക്‌ഷൻ നടത്തി, ഇതിൽ മികവുള്ളവരെ ഇന്റർവ്യൂ ചെയ്യും. ആകെ 20 സീറ്റ്. സംവരണമുണ്ട്.
ആദ്യ 2 വർഷം 16,000 രൂപ പ്രതിമാസ ഫെലോഷിപ്് കിട്ടും. തുടർന്ന് CSIR, ICMR, DBT എന്നിവയുടെ ഫെലോഷിപ് യോഗ്യത നേടി ജൂനിയർ / സീനിയർ ഫെലോഷിപ് വാങ്ങാം. ഹോസ്റ്റലുണ്ട്.
 
English Summary:

Regional Center for Biotechnology Invites Applications for Research-Intensive Programs