ചെന്നൈ : ഉപരിപഠനത്തിനുള്ള ‘മെക്സ്റ്റ്’ സ്കോളർഷിപ്പിന് ജപ്പാൻ സർക്കാർ അപേക്ഷ ക്ഷണിച്ചു. 2025 ഏപ്രിൽ മുതൽ ജപ്പാനിൽ 5 വർഷ ബിരുദം, കോളജ് ഓഫ് ടെക്നോളജി (4 വർഷം), സ്പെഷലൈസ്ഡ് ട്രെയ്നിങ് കോളജ് (3 വർഷം) എന്നീ കോഴ്സുകൾ പഠിക്കാനാണ് സ്കോളർഷിപ് നൽകുന്നത്. നിയമം, ചരിത്രം, പൊളിറ്റിക്സ്, സോഷ്യോളജി, സാഹിത്യം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ : ഉപരിപഠനത്തിനുള്ള ‘മെക്സ്റ്റ്’ സ്കോളർഷിപ്പിന് ജപ്പാൻ സർക്കാർ അപേക്ഷ ക്ഷണിച്ചു. 2025 ഏപ്രിൽ മുതൽ ജപ്പാനിൽ 5 വർഷ ബിരുദം, കോളജ് ഓഫ് ടെക്നോളജി (4 വർഷം), സ്പെഷലൈസ്ഡ് ട്രെയ്നിങ് കോളജ് (3 വർഷം) എന്നീ കോഴ്സുകൾ പഠിക്കാനാണ് സ്കോളർഷിപ് നൽകുന്നത്. നിയമം, ചരിത്രം, പൊളിറ്റിക്സ്, സോഷ്യോളജി, സാഹിത്യം, ഇക്കണോമിക്സ്, സയൻസ്, കൃഷി തുടങ്ങി ഒട്ടേറെ വിഷയങ്ങളിലെ പഠനത്തിനു സ്കോളർഷിപ് ലഭ്യമാണ്.

2000 ഏപ്രിൽ 2നു ശേഷം ജനിച്ചവർക്ക് അപേക്ഷിക്കാം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതകൾക്കു പുറമേ പ്ലസ്ടുവിന് 80% മാർക്ക് ലഭിച്ചിരിക്കണം. ജാപ്പനീസ് ഭാഷാ പ്രാവീണ്യമുള്ളവർക്കു മുൻഗണനയുണ്ട്. പ്രതിമാസം 63,300 രൂപയോളമാണ് സ്കോളർഷിപ് തുക. ഓരോ വിഭാഗത്തിലും പരമാവധി 12 പേർക്കു വരെ സ്കോളർഷിപ് നൽകും.
കോൺസുലേറ്റ് ജനറൽ ഓഫ് ജപ്പാൻ, 12/1, സെനറ്റോഫ് റോ‍ഡ്, ഫസ്റ്റ് സ്ട്രീറ്റ്, തേനാംപെട്ട്, ചെന്നൈ – 600018 എന്ന വിലാസത്തിൽ 27ന് മുൻപായി അപേക്ഷകൾ ലഭിക്കണം. ബിരുദ കോഴ്സുകൾക്കുള്ള പ്രാഥമിക പ്രവേശന പരീക്ഷ ജൂൺ 22നും മറ്റു കോഴ്സുകളുടേത് ജൂൺ 23നും നടക്കും.
വിവരങ്ങൾക്ക്: https://www.chennai.in.emb-japan.go.jp/itpr_en/00_000029.html. ഫോൺ: 24323860/61/62/63.

English Summary:

MEXT Scholarships for 2025 in Japan Now Accepting Applications