തിരുവനന്തപുരം : കേരളത്തിൽ 16 കേന്ദ്രങ്ങളിലായി നീറ്റ്–യുജി എഴുതിയത് 1.44 ലക്ഷം വിദ്യാർഥികൾ. നെയ്യാറ്റിൻകര വിശ്വഭാരതി സ്കൂളിലെ റൂം നമ്പർ 15 ൽ ഒഎംആർ ഷീറ്റ് ലഭിച്ചതിലെ തെറ്റ് ചൂണ്ടിക്കാട്ടിയ വിദ്യാർഥികൾക്ക് 2 മണിക്കൂർ സമയം നഷ്ടമായെന്നു പരാതി ഉയർന്നു. 8 പേർക്ക് ക്യു1 സീരീസിലെ ചോദ്യക്കടലാസിനു നൽകിയത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിൽ 16 കേന്ദ്രങ്ങളിലായി നീറ്റ്–യുജി എഴുതിയത് 1.44 ലക്ഷം വിദ്യാർഥികൾ. നെയ്യാറ്റിൻകര വിശ്വഭാരതി സ്കൂളിലെ റൂം നമ്പർ 15 ൽ ഒഎംആർ ഷീറ്റ് ലഭിച്ചതിലെ തെറ്റ് ചൂണ്ടിക്കാട്ടിയ വിദ്യാർഥികൾക്ക് 2 മണിക്കൂർ സമയം നഷ്ടമായെന്നു പരാതി ഉയർന്നു. 8 പേർക്ക് ക്യു1 സീരീസിലെ ചോദ്യക്കടലാസിനു നൽകിയത് ക്യു6 സീരീസിനു നൽകേണ്ട ഒഎംആർ ഷീറ്റാണ്. തെറ്റ് ചൂണ്ടിക്കാട്ടിയതോടെ ഇവരെ മാറ്റി നിർത്തി ഫോട്ടോ എടുത്തു. തുടർന്ന് ക്യു1 സീരീസിലെ ഒഎംആർ ഷീറ്റ് നൽകി പരീക്ഷ എഴുതാൻ അവസരം നൽകിയത് നാലു മണിയോടെയാണ്. എഴുതി പകുതിയായപ്പോൾ തന്നെ സമയം അവസാനിച്ചു. കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും 5 മിനിറ്റ് മാത്രമാണ് അധ്യാപകർ അധികം നൽകിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു. പ്രതിഷേധിച്ചതോടെ, ഓൺലൈനിൽ പരാതി നൽകാനുള്ള ലിങ്ക് നൽകി ഇവരെ മടക്കി അയയ്ക്കുകയായിരുന്നു.
 
English Summary:

NEET Exam Chaos in Neyyatinkara: Students Allege Critical OMR Sheet Mix-Up