മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങളോടൊപ്പം മനോരമഒാൺലൈനും ഉണ്ട്. ചില മലയാളം ചോദ്യോത്തരങ്ങൾ പരിചയപ്പെടാം.

∙ താപസൻ എന്നതിന്റെ സ്ത്രീലിംഗം

താപസ്വി

∙‘കുന്ദൻ’ ഏതു നോവലിലെ കഥാപാത്രമാണ്?

മരൂഭൂമികൾ ഉണ്ടാകുന്നത്(‘ആനന്ദ്’ എഴുതിയ നോവലാണിത്)

∙ ‘അയാൾ’ സന്ധി കണ്ടെത്തുക

ആഗമസന്ധി (അയാൾ അ+ ആൾ ‘യ’ ആഗമിച്ചു)

∙ മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ നോവൽ

ഭാസ്കര മേനോന്‍. അപ്പൻ തമ്പുരാനാണ് കൃതി രചിച്ചത്

∙അക്ഷരജ്ഞാനം ‘വിഗ്രഹിച്ചാൽ’ ?

അക്ഷരത്തെക്കുറിച്ചുള്ള ജ്ഞാനം

∙‘ ശ്ലോകത്തിൽ കഴിക്കുക’ എന്ന ശൈലി ?

എളുപ്പത്തിൽ കാര്യം സാധിക്കുക

∙2006 കേരള സാഹിത്യ അക്കാദമി അവാര്‍ഡും 2009 ൽ ബഷീർ അവാർഡും നേടിയ റഫീക്ക് അഹമ്മദിന്റെ കൃതി?

അലമാര

∙പിതാമഹൻ എന്ന പദത്തിന്റെ സ്ത്രിലിംഗം

പിതാമഹി

∙‘ഡോ. ആൽബർട്ട് റൈമൺ’ ഏതു കൃതിയിലെ കഥാപാത്രമാണ് ?

  ദൈവത്തിന്റെ പുസ്തകം( കെ,പി. രാമനുണ്ണിയാണ് രചിച്ചത്)

∙‘കരാളഹസ്തം’ സമാസം എഴുതുക

കരാളമായ ഹസ്തം

∙‘കിംവദന്തി’ എന്ന് ശൈലി കൊണ്ട് ഉദ്ദേശിക്കുന്നതി?

കേട്ടു കേള്‍വി

∙പരശുരാമൻ ആരുടെ തൂലികാ നാമമാണ്?

  മൂർക്കോത്ത് കുഞ്ഞാപ്പ (എം. ആര്‍ നായർ– സഞ്ജയൻ, പി.കുഞ്ഞനന്തൻ നായർ – തിക്കോടിയന്‍)

∙‘ ഒാര്‍മയുടെ ഒാളങ്ങളിൽ’ ആരുടെ ആത്മകഥയാണ്?

ജി .ശങ്കരക്കുറിപ്പ്

(തകഴി–  ഒാര്‍മ്മയുടെ തീരങ്ങളിൽ

ബഷീർ– ഒാര്‍മയുടെ അറകൾ

തോപ്പിൽ ഭാസി –ഒളിവിലെ ഒാർമ്മകൾ)

∙‘ദുഷ്ടന്‍മാരുടെ ശാന്തത കൂടുതൽ ശൗര്യ പ്രകടനത്തിന്’ സമാനമായ ശൈലിയേത്?‌

പുലി പതുങ്ങുന്നത് പാച്ചിലിനാണ്

(പുലിക്കൂട്ടിൽ തലയിടുക– ദുർഘടന സ്ഥാനത്ത് കടക്കുക

പുലി ഏകാദശി നോൽക്കുക – ദുഷ്ടന്റെ സല്‍പ്രവർത്തികൾ സാധുക്കള്‍ക്ക് ഉപദ്രവമാകുക

പുലി ജനിച്ചത് നഖമില്ലാതെ പോകുമോ?– മൂലവസ്തുവിന്റെ ഗുണം അതിന്റെ നിന്നുണ്ടാകുന്നവയ്ക്കും കാണാതിരിക്കില്ല)

∙2003 ൽ പി കുഞ്ഞിരാമൻ നായർ അവാർഡ് നേടിയ സമസ്ത കേരളം (PO) എന്ന കൃതി രചിച്ചതാര്?‌

ഡി. വിനയചന്ദ്രൻ

           (2007 ൽ സുഗതകുമാരി –കൃതി ‘മണലെഴുത്ത്’, 2008ൽ‌ വിഷ്ണു നാരായണൻ നമ്പൂതിരി – കൃതി‘ ഉത്തരായനം’, 2009ൽ പി.കെ ഗോപി –കൃതി ‘സുഷുമ്നയിലെ സംഗീതം’ )

∙ ' To Put In Mind ' എന്ന പ്രയോഗം?

  ഒാർമിപ്പിക്കുക

∙ കാന്തൻ എന്നതിന്റെ സ്ത്രീലിംഗം?

കാന്ത

∙ദർശിക്കാൻ കഴിയാത്തത്?

അദൃശ്യം

∙ഖണ്ഡനം എന്നതിന്റെ വിപരീതം?

മണ്ഡനം

∙.‘കുഞ്ഞോനച്ചൻ, ദീനാമ്മ’ ഏതു നോവലിലെ കഥാപാത്രങ്ങളാണ്?

അര നാഴിക നേരം. പാറപ്പുറത്ത്( കെ. ഇ മത്തായി) എഴുതിയ നോവലാണിത്

∙മലയാളത്തിന്റ ആദ്യനോവൽ എന്നറിയപ്പടുന്നത്?

  കുന്ദലത (1887 ൽ പ്രസിദ്ധീകരിച്ച കുന്ദലത എഴുതിയത് അപ്പു നെടുങ്ങാടിയാണ്)

∙‘ മനസ്സുരുകി’ സന്ധിയേത്?

  ലോപസന്ധി( മനസ്സുരുകി– മനസ്സ്+ ഉരുകി ‘’ലോപിച്ചു)

∙.‘ വിശ്വസംസ്കാര വേദി’ വിഗ്രഹിക്കുമ്പോൾ

വിശ്വസംസ്കാരത്തിന്റെ വേദി

∙ ‘A friend in need is friend indeed’

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ–  A Sound Mind in sound body

ഉരുളുന്ന കല്ലിൽ പായൽ പുരളുമോ- A rolling stone gather no mass

∙മുനിയുടെ ഭാവം എന്നതിന് ഒറ്റപ്പദം

മൗനം

∙പി.ജി.നായരുടെ തൂലികാനാമം

സാന്ദീപനി

(അഭയദേവ്– അയ്യപ്പൻ പിള്ള

ഏകലവ്യൻ– കെ.എം.മാത്യു

വിക്രമൻ– സി. ആർ. കേരളവര്‍മ്മ)