പഠിക്കാൻ വഴികൾ പലതാണെങ്കിലും പഠനത്തിന്റെ വഴിയിൽ ഇവർക്കൊപ്പം എന്നും ‘തൊഴിൽ വീഥി’യാണു കൂട്ട്. തിരുവനന്തപുരം കനകക്കുന്നിലെ ഈ അഞ്ചംഗ കംബൈൻഡ് സ്റ്റഡി സംഘം ഒറ്റ സ്വരത്തിൽ പറയുന്നു: ‘സർവകലാശാലാ അസിസ്റ്റന്റ് പരീക്ഷയിൽ ഞങ്ങൾക്കു പിൻബലമായത് തൊഴിൽ വീഥി തന്നെ’. കാരണം, സർവകലാശാലാ അസിസ്റ്റന്റ് പരീക്ഷയിൽ ഇവർ ശരിയെന്ന് ഉറപ്പിക്കുന്ന ചോദ്യങ്ങളിൽ മിക്കതും ‘തൊഴിൽ വീഥി’യിലൂടെ പഠിച്ചതായിരുന്നു. 

ഒന്നിച്ചിരുന്നു പഠിക്കുന്നതാണ് അജിത്ത് ഹരിയുടെയും ഭാവന ചന്ദ്രന്റെയും എം.കെ.മേഘയുടെയും ഡബ്ല്യു.എൽ.അശ്വിന്റെയും പി.എസ്.പ്രേംജിത്തിന്റെയും പരിശീലനത്തിന്റെ ശക്തി. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ കടുപ്പമെന്നു മിക്ക ഉദ്യോഗാർഥികളും പറയുമ്പോഴും ഇവർക്ക് അങ്ങനെയൊരു കടുകട്ടി അഭിപ്രായമില്ല. അഞ്ചു പേരും പരീക്ഷ നന്നായെഴുതി. പരിശീലനത്തിനു പ്രധാനമായും ‘തൊഴിൽ വീഥി’യെ ആശ്രയിക്കുന്ന ഇവർ കറന്റ് അഫയേഴ്സിൽ നിന്നു ചോദിച്ച പത്തിൽ എട്ടു ചോദ്യങ്ങളും ‘തൊഴിൽ വീഥി’ നൽകിയ പരീക്ഷാപരിശീലനത്തിൽ നിന്നു ലഭിച്ചുവെന്ന് ഒരേ സ്വരത്തിൽ പറയുന്നു. സിലബസിലെ മറ്റു മേഖലകളിൽ നിന്നുള്ള ധാരാളം ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനും ‘തൊഴിൽ വീഥി’ ഏറെ പ്രയോജനപ്പെട്ടു എന്നും ഇവർ പറയുന്നു.  

ഇംഗ്ലിഷ്, മലയാളം, ഗണിത വിഭാഗങ്ങളിലെ ഭൂരിഭാഗം ചോദ്യങ്ങളും തൊഴിൽവീഥി പരിശീലനത്തിൽ വന്ന പാറ്റേണിൽ തന്നെയായിരുന്നു. സിലബസിലെ പൊതുവിജ്ഞാനം, ഭരണഘടന തുടങ്ങിയ വിഷയങ്ങളിലും ഒട്ടേറെ ചോദ്യങ്ങൾ തൊഴിൽവീഥിയിലും വിന്നറിലും വായിച്ചിട്ടുള്ളവയാണ്.

സർവകലാശാലാ അസിസ്റ്റന്റ് സാധ്യതാ ലിസ്റ്റിൽ വന്നാലും ഇല്ലെങ്കിലും ചോദ്യ പേപ്പറിനെ കുറ്റം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ഇവർ തയാറല്ല. പരീക്ഷാനിലവാരം കൂടിയതായിരുന്നെന്നുറപ്പാണ്. ചിലപ്പോൾ പരമ്പരാഗത രീതിയിൽനിന്നു മാറിയുള്ള ചോദ്യ പേപ്പർ രീതിയുടെ തു‌ടക്കമാകാം ഇത്. വേറിട്ട രീതിയിൽ നടത്തിയ ഒരു പരീക്ഷണം എന്നുമാകാം. പിഎസ്‌സി ഏതു രീതിയിൽ ചോദിച്ചാലും ഉത്തരം കണ്ടെത്തുന്ന പരീക്ഷാപരിശീലനം നേടുക എന്നതാണ് ഇതിന്റെ പരിഹാരം. ഇവിടെയാണു ‘തൊഴിൽ വീഥി’യുടെ പരിശീലനം വേറിട്ടു നിൽക്കുന്നതെന്ന് ഈ അനുഭവസ്ഥർ ചൂണ്ടിക്കാണിക്കുന്നു. 

ഒരു വർഷത്തിലധികമായി  ഇവർ കംബൈൻഡ് സ്റ്റഡിക്കായി ഒത്തുകൂടുന്നുണ്ട്. രാവിലെ 10 മുതൽ അഞ്ചു‌ വരെയുള്ള പഠനത്തിൽ ഉച്ചവരെ പരിശീലനവും ഉച്ചയ്ക്കു ശേഷം മാതൃകാ പരീക്ഷയെഴുത്തുമാണ്. ‘തൊഴിൽ വീഥി’യിലെ മാതൃകാ ചോദ്യ പേപ്പറാണു പരീക്ഷ എഴുതാൻ ഉപയോഗിക്കുന്നതിൽ മിക്കതും. വെബ്സൈറ്റുകളിൽ നിന്നു ലഭിക്കുന്ന ചോദ്യങ്ങളും ഉപയോഗിക്കും. സംഘത്തിലെ മൂന്നു പേർ ബിടെക്കുകാരും രണ്ടു പേർ ബിഎസ്‌സി കഴിഞ്ഞവരുമാണ്. സിവിൽ എക്സൈസ് ഒാഫിസർ, സിവിൽ പൊലീസ് ഒാഫിസ് ഒാഫിസർ തുടങ്ങിയ ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും സർവകലാശാല അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള തസ്തികകളോടാണു കൂടുതൽ താൽപര്യം. ആശിച്ച ജോലി നേടുംവരെ കംബൈൻഡ് സ്റ്റഡി തുടരാൻ തന്നെയാണ് അഞ്ചംഗ സംഘത്തിന്റെ തീരുമാനം. 

തൊഴിൽ വീഥി വരിക്കാരാകാം