മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങളോടൊപ്പം മനോരമഒാൺലൈനും ഉണ്ട്. ചില ചോദ്യോത്തരങ്ങൾ പരിചയപ്പെടാം

∙ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം?

മീററ്റ് (ഉത്തർപ്രദേശ്)

∙ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചതെന്ന്?

1857 മെയ് 10

∙1857 ലെ വിപ്ലവം പൊട്ടിപ്പുറപ്പെടാൻ പെട്ടെന്നുണ്ടായ കാരണം എന്താണ്?

മൃഗക്കൊഴുപ്പ് പുരട്ടിയ പുതിയ തരം തിരകളുപയോഗിച്ച് വെടിവയ്ക്കാൻ ഇന്ത്യൻ ഭടന്മാരെ നിർബന്ധിച്ചു.

∙ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്ന മംഗൽപാണ്ഡെയെ തൂക്കിലേറ്റിയതെന്ന് ?

1857 ഏപ്രിൽ 8

∙ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി എന്നറിയപ്പെടുന്നത്?

പ്രീതി ലതാ വഡേദ്കർ

∙1857 വിപ്ലവത്തിന്റെ ചിഹ്നമായി കണക്കാക്കപ്പെട്ടിരുന്നത് ?

താമരയും ചപ്പാത്തിയും 

∙വിപ്ലവകാരികൾ ഡൽഹിയുടെ ഭരണാധികാരിയായി അവരോധിച്ച മുഗൾ രാജാവ്?

ബഹദൂർ ഷാ 2 (ബഹദൂർഷാ സഫർ)

∙1857–ൽ  ഒന്നാം സ്വാതന്ത്ര്യസമരം നടക്കുമ്പോൾ ആരായിരുന്നു ഗവർണർ ജനറൽ ?

കാനിങ് പ്രഭു

∙1857–ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത് ?

ബെഞ്ചമിൻ ഡിസ്രേലി

∙1857–ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് ആദ്യം വിശേഷിപ്പിച്ചതാര്?

വിനായക് ദാമോദർ സവർക്കർ