കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പ്രാഥമിക പരീക്ഷ ഫെബ്രുവരി 22ന്. മൂന്നു സ്ട്രീമുകളിലേക്കും പൊതുപരീക്ഷയാണ് നടത്തുക. അപേക്ഷ നൽകിയവർ ഡിസംബർ 25നകം ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ വഴി പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകണം പൊതുവിഭാഗമായ സ്ട്രീം ഒന്നിൽ 5.47 ലക്ഷം; ഉദ്യോഗസ്ഥർക്കായുള്ള 2, 3 സ്ട്രീമുകളിൽ യഥാക്രമം 26,950, 1750 പേർ വീതം. 

ഒബ്ജക്ടീവ് രീതിയിൽ നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്ക് 100 മാർക്ക് വീതമുള്ള രണ്ടു പേപ്പറുകളാണുള്ളത്. സമയം 90 മിനിറ്റ് വീതം. പ്രാഥമിക പരീക്ഷ വിജയിക്കുന്നവർക്ക് മെയിൻ പരീക്ഷയുണ്ട്. വിവരണാത്മക രീതിയിൽ നടക്കുന്ന മെയിൻ പരീക്ഷയ്ക്ക് 3 പേപ്പറുകളാണുള്ളത്. ഇതിൽ വിജയിക്കുന്നവർക്ക് അഭിമുഖംകൂടി നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 50 മാർക്കിന്റെ അഭിമുഖമാണ് നടത്തുക. മെയിൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക.

English Summary : Kerala Administrative Services Exam