മലയാള മനോരമ തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കുന്ന ‘എൽഡിസി 2020’ എൽഡി ക്ലാർക്ക് കോച്ചിങ് സീരീസിൽ  ഇപ്പോൾ പ്രമുഖ പരിശീലകൻ മൻസൂർ അലി കാപ്പുങ്ങൽ തയാറാക്കുന്ന ചോദ്യശേഖരവും. അൻപതിലേറെ പിഎസ്‌സി പരീക്ഷകൾ അനായാസം വിജയിച്ചു വാർത്തകളിൽ ഇടംനേടിയ മൻസൂർ അലി ഇന്നു സംസ്ഥാനത്തെ പിഎസ്‌സി പരിശീലകരിൽ  ‘സൂപ്പർ ട്രെയിനർ’ എന്ന വിശേഷണം നേടിയ പ്രതിഭയാണ്. പിഎസ്‌സി പരീക്ഷകളിൽ മുൻനിര റാങ്കുകൾ സ്വന്തമാക്കിയ പരിചയസമ്പത്ത് പരിശീലകനെന്ന നിലയിൽ മൻസൂർ അലിയെ വ്യത്യസ്തനാക്കുന്നു. 

ഇംഗ്ലിഷ്, ഗണിതം തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന പാഠങ്ങളും മുൻ പിഎസ്‌സി പരീക്ഷാ ചോദ്യങ്ങളുമായി ഒരു ലക്ഷത്തോളം ചോദ്യോത്തരങ്ങൾ ഉൾപ്പെടുത്തി തൊഴിൽവീഥി പ്രസിദ്ധീകരിക്കുന്ന എൽഡിസി പരിശീലനത്തിൽ ‘എൽഡിസി റാങ്ക് വിന്നർ’ ചോദ്യശേഖരവുമായാണു മൻസൂർ അലി കാപ്പുങ്ങൽ പങ്കാളിയാകുന്നത്. പിഎസ്‌സി പരീക്ഷകൾ ആഴത്തിൽ വിശകലനം ചെയ്ത പരിചയവും ഉന്നതവിജയം അനായാസം കൈവരിച്ച ആത്മവിശ്വാസവും ഒരുമിക്കുന്ന പരിശീലന പംക്തിയിലൂടെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ ഒരിടം നേടാം എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽവീഥി ‘എൽഡിസി റാങ്ക് വിന്നർ’ ഒരുക്കുന്നത്.