പത്താംക്ലാസ് വരെ യോഗ്യതയുള്ള പിഎസ്‌സി പരീക്ഷകളിൽ ചോദിക്കാറുള്ള പ്രധാന ഭാഗമാണ് ഭൂമിശാസ്ത്രം (ജ്യോഗ്രഫി). ഉയർന്ന യോഗ്യതയുള്ള പരീക്ഷകളിൽനിന്നു വളരെ വ്യത്യസ്തമായ രീതിയിലാകും എൽഡിസി അടക്കമുള്ള പരീക്ഷകളിലെ ജ്യോഗ്രഫി ചോദ്യങ്ങൾ. വേൾഡ് ജ്യോഗ്രഫി എന്ന ഭാഗത്തിനു വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. 8–10 ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്നാകും കൂടുതൽ ചോദ്യങ്ങളും. വെറുതെ വായിച്ചു പഠിക്കുന്നതിനെക്കാൾ, ചിത്രങ്ങളുടെയും മാപ്പുകളുടെയും സഹായത്തോടെ പഠിച്ചാൽ വേഗം മനസ്സിലാകും.

സ്ഥിരമായി ചോദിച്ചുകാണാറുള്ള ഭാഗങ്ങൾ ഇവ

∙ ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും പാളികൾ; അക്ഷാംശ രേഖാംശ രേഖകൾ; അന്തരീക്ഷ പ്രതിഭാസങ്ങൾ; വൻകരകളുടെ പ്രത്യേകതകൾ.

∙ സമുദ്രങ്ങൾ: പ്രധാന സമുദ്രങ്ങൾ, അവയുടെ പ്രത്യേകതകൾ, അവയിലുള്ള കടലിടുക്കുകൾ, പ്രശസ്ത ദ്വീപുകൾ, ഇവയുടെ വിളിപ്പേരുകൾ

∙ മേഘങ്ങൾ: വിവിധ തരം മേഘങ്ങൾ, ഇവയുടെ പ്രത്യേകതകൾ, മേഘങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ, അന്തരീക്ഷവും അന്തരീക്ഷ പാളികളുമായി ഇവ എങ്ങനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ.

∙ ഭൂമിയിൽ സൂര്യപ്രകാശം പതിക്കുന്നതിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട വിഷയങ്ങളും അയനാന്തരങ്ങളും ( equinoxes and solstices) പല ചോദ്യക്കടലാസുകളിലും കാണാറുണ്ട്. ഒപ്പം അന്തരീക്ഷ മർദവും മർദ മേഖലകളും പഠിക്കണം.

∙ കാറ്റുകൾ: ഭൗമോപരിതലത്തിൽ വീശുന്ന വ്യത്യസ്ത തരം കാറ്റുകൾ പഠിക്കണംം സ്ഥിരവാതങ്ങൾ, കാലികവാതങ്ങൾ, പ്രാദേശിക വാതങ്ങൾ, അസ്ഥിരവാതങ്ങൾ തുടങ്ങി വിവിധ കാറ്റുകളുടെ പ്രത്യേകതകൾ പഠിച്ചെടുക്കാം.

 ഇതാ 10 മാതൃകാ ചോദ്യങ്ങൾ

1) സൂര്യൻ ഭൂമിയോട്  ഏറ്റവും അടുത്തു വരുന്ന അവസ്ഥ ?

∙ സൂര്യസമീപകം

2) സൂര്യൻ ഭൂമിയോട്  ഏറ്റവും അകന്നു നിൽക്കുന്ന അവസ്ഥ ?

∙ സൂര്യോച്ചം

3) ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവ് ?

∙ ഇരുപത്തി മൂന്നര ഡിഗ്രി

4) പാതിരാ സൂര്യന്റെ നാട് ?

∙ നോർവേ

5) ഏറ്റവും കൂടുതൽ സമയരേഖകളുള്ള രാജ്യം ?

∙ റഷ്യ

6) രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള അകലം ?

∙ 15 ഡിഗ്രി

7) വാണിജ്യവാതങ്ങൾ കാണപ്പെടുന്നത് എവിടെ?

∙ ഭൂമധ്യരേഖയിൽ

8) ഉത്തരേന്ത്യയിലെ വരണ്ട കാറ്റ് ?

∙ ലൂ

9) ഡോക്ടർ  എന്നറിയപ്പെടുന്ന കാറ്റ് ?

∙ സഹാറയിൽ വീശുന്ന ഹർമാറ്റൻ

10) ജനസംഖ്യാ ശാസ്ത്രത്തെ വിളിക്കുന്ന പേര് ?

∙ ഡെമോഗ്രഫി