മെഡിക്കൽ, എൻജീനിയറിങ് പ്രവേശന പരീക്ഷകൾക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്കായി ഓൺലൈൻ ക്രാഷ് കോഴ്സുകൾ അവതരിപ്പിച്ച് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോര്‍ട്ടലായ മനോരമ ഹൊറൈസൺ. പ്രവേശന പരീക്ഷകൾക്കു കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ശാസ്ത്രീയമായി പഠിക്കാൻ സഹായിക്കുന്ന എൻട്രൻസ് ക്രാഷ് കോഴ്സാണിത്. പരീക്ഷയെ നിർഭയം നേരിടുവാനും ചോദ്യങ്ങൾക്കു സമയബന്ധിതമായി ഉത്തരം നൽകുവാനും ഈ ക്രാഷ് കോഴ്സ് വിദ്യാർഥികളെ സജ്ജമാക്കുന്നു.  NEET, KEAM, കൂടാതെ സംയോജിത (NEET & KEAM) പാക്കേജുകളും വിദ്യാർഥികളിലേക്ക് എത്തിക്കുന്നു.  

മനോരമ ഹൊറൈസൺ ഒരുക്കുന്ന ഈ പാഠ്യപദ്ധതിയിൽ  40 മണിക്കൂറിലധികം ദൈർഘ്യമേറിയ  ഓൺലൈൻ ലൈവ് ക്ലാസ്സുകളോടൊപ്പം ഇരുപതിനായിരത്തിലധികം ചോദ്യോത്തരങ്ങളും അതിന്റെ വിശകലനങ്ങളുമടങ്ങിയ NEET & KEAM പ്രാക്ടീസ് ടെസ്റ്റുകളും ലഭിക്കും ഇതിനോടൊപ്പം NCERT  സിലബസ് അടിസ്ഥാനമാക്കി മനോരമ ഹൊറൈസൺ തയ്യാറാക്കിയിരിക്കുന്ന +1, +2 ക്ലാസ്സുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് പാഠ്യഭാഗങ്ങളും കുട്ടികൾക്ക് ലഭിക്കുന്നു.. അതാത് പ്രവേശന പരീക്ഷകളുടെ സിലബസ് അനുസരിച്ചാണ് പ്രാക്ടീസ് ടെസ്റ്റുകൾ തയ്യാറാക്കിയിരിക്കുന്നത്.   ചോദ്യങ്ങളെ വ്യക്തതയോടും ആത്മവിശ്വാസത്തോടും കൂടി അഭിമുഖീകരിക്കുന്നതിനും അടുത്തറിയുന്നതിനും ഈ പ്രാക്ടീസ് ടെസ്റ്റുകൾ ഏറെ സഹായകരമാണ്.

കൂടുതൽ വിവരങ്ങൾക്കും ട്രയൽ പ്രാക്ടീസ് ടെസ്റ്റുകൾക്കുമായി സന്ദർശിക്കൂ https://www.manoramahorizon.com/online-tuitions/crash-course-home/   അല്ലെങ്കിൽ വിളിക്കൂ: 9048 99 11 11