മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങളോടൊപ്പം മനോരമഒാൺലൈനും ഉണ്ട്. ലോക്ഡൗൺകാരണം ക്ലാസുകൾ നഷ്ടമായി എന്നോർത്ത് വിഷമിക്കേണ്ട. പിഎസ്‌സി പരീക്ഷകളിൽ ആവർത്തിക്കുന്ന ചില മലയാളം ചോദ്യങ്ങൾ പരിചയപ്പെടാം.

1∙വിദൂഷി എന്നതിന്റെ പുല്ലിംഗം

വിദ്വാൻ

 2∙ദേശത്തെ സംബന്ധിച്ച ഒറ്റപ്പദം

ദേശീയം

3∙ വാച്യം വിപരീതപദം

വ്യംഗ്യം

 4∙‘സസ്നേഹം’ സമാസം  കണ്ടെത്തുക

അവ്യയീഭാവൻ

പൂർവപദത്തിന്(ഒന്നാം പദത്തിന് പ്രാധാന്യമുള്ള സമാസം)

സസ്നേഹം – സ്നേഹത്തോടുകൂടി ‘സ’ എന്ന ആദ്യ ശബ്ദത്തിനാണ് പ്രാധാന്യം. അതു സ്നേഹമെന്ന പദത്തോടുകൂടി ചേരുമ്പോൾ മാത്രമാണ് സ്നേഹത്തോടുകൂടി എന്നര്‍ത്ഥം ലഭിക്കുന്നത്.

മറ്റ് ഉദാഹരണങ്ങൾ : അനുനിമിഷം, യഥാകാലം, യഥാവിധി, പ്രതിവർഷം, സസുഖം

5∙സേവ്യർ, കാര്‍മ്മലി,റോക്കിയച്ചൻ ഏതു കൃതിയിലെ കഥാപാത്രങ്ങളാണ്

ഇരുട്ടിൽ ഒരു പുണ്യാളൻ

പി.എഫ് മാത്യൂസിന്റെ കൃതിയാണ്

6∙ഒരു കഥാപാത്രത്തിനും പേരു നല്‍കിയിട്ടില്ലാത്ത ‘മരണ സർട്ടിഫിക്കേറ്റ്’ എന്ന നോവലെഴുതിയത്?‌‌

ആനന്ദ്

7∙ പടപ്പാളയങ്ങൾ വിഗ്രഹിക്കുക

  പടയ്ക്കുള്ള പാളയങ്ങൾ

8∙ഒരു ഭൂഗര്‍ഭത്തിൽ  നിന്നെന്നപോലെ ഒരു ചോദ്യമുയര്‍ന്നു ‘‘ ഇൗ കാണായ മനുഷ്യനെല്ലാം തിന്നണ്ടേ? പരുത്തിക്കാട്ട് കൊച്ചൗതയാണ് അതു ചോദിച്ചത്.

 ഇങ്ങനെ അവസാനിക്കുന്ന മലയാള നോവൽ?

കയർ

  തകഴി ശിവശങ്കരപിള്ളയുടെ കൃതിയാണ് . 1980 ൽ വയലാർ അവാര്‍ഡും, 1984 ൽ ജ്ഞാനപീഠവും ലഭിച്ച കൃതിയാണ്

9∙‘മുട്ടയിട്ട കോഴിക്ക് എരിവറിയാം’ ശൈലികൊണ്ട് അർത്ഥമാക്കുന്നത്?

  അനുഭവിച്ചവർക്ക് ബുദ്ധിമുട്ട് മനസ്സിലാകും

10∙സി.അച്യുത മേനോന്റെ ആത്മകഥ?

എന്റെ ബാല്യകാല സ്മരണകൾ

(എന്റെ കാവ്യോലോക സ്മരണകൾ– വൈലോപ്പിള്ളി

എന്റെ നാടക സ്മരണകൾ– പി.ജെ. ആന്റണി

എന്റെ മൃഗയാസ്മരണകള്‍– കേരള വര്‍മ്മ വലിയകോയി തമ്പുരാൻ)

12∙‘‘താൻ ചത്തു മീൻ പിടിക്കുക’’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

  സ്വയം നാശം വരുത്തി ആദായം ഉണ്ടാക്കുക

13∙2018ൽ മുട്ടത്തു വർക്കി അവാർഡ് ലഭിച്ച കഥാകൃത്ത്?

കെ. ആര്‍ മീര

ആര്‍ച്ചാർ എന്ന കൃതിയ്ക്ക്

14∙ 2018 ൽ ഒാടക്കുഴല്‍ അവാർഡ് ലഭിച്ചത്?

ഇ.വി. രാമകൃഷണൻ

മലയാള നോവലിന്റെ ദേശകാലങ്ങള്‍ എന്ന കൃതിയ്ക്ക്

15∙ നന്നായി ഉറങ്ങണം പ്രകാരമേത്

വിധായകപ്രകാരം

ശാസന, ഉപദേശം, ശീലം തുടങ്ങിയ അര്‍ത്ഥങ്ങള്‍ വരുന്ന പ്രകാരമാണിത്.

ഉദാ; പഠിക്കണം, പറയണം, ചിരിക്കണം

16∙ കണ്ണീർ സന്ധി കണ്ടത്തുക

ആദേശ സന്ധി

  കൺ +നീർ -കൺ +ണീർ (ന് പകരം ണ)

17∙ കരിങ്കല്ല് സന്ധിയേത്

  ആഗമസന്ധി

  കരി +കല്ല് - കരിങ് കല്ല് – കരിങ്കല്ല് (ങ് ആഗമിച്ചു)

19∙ പ്രശ്സത  മലയാള നോവലിന്റെ തുടക്കം  താഴെ പറയുന്നതു പോലെയാണ്. നോവലേത്?

ഞായാറാഴ്ച ആയിരുന്നിട്ടും രാവിലെ പതിവുള്ള ഹൃദയലാഘവത്തോടെ ഉറക്കമുണരാൻ ജോസിനു കഴിഞ്ഞില്ല. തലേന്നു രാത്രി വരെ വൈകിയാണ് ഉറങ്ങാൻ കഴി‍ഞ്ഞത്.ഒരു പുതിയ പാർപ്പിടം കണ്ടെത്തണം

പണിതീരാത്ത വീട്

20∙ അത്രം എന്നാൽ കോട്ട  നക്രം എന്നാൽ?

മുതല