മറ്റുള്ളവരെപ്പോലെ തന്നെ പിഎസ്‍സി ഉദ്യോഗാർഥിയെ സംബന്ധിച്ചും കൊറോണ വൈറസ് അപകടകാരിയാണ്. പിഎസ്‍സി പരീക്ഷകളിൽ ബയോളജിയിലും സമകാലിക വിവരങ്ങളിലും ഒരുപോലെ കൊറോണ കടന്നു കൂടാം. കൊറോണയെക്കുറിച്ച് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.

1.  കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേര് ?

COVID-19

2. COVID-19 എന്നതിന്റെ പൂർണ രൂപം ?

കൊറോണ വൈറസ് ഡിസീസ് 2019.

3. കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർഥം ?

കിരീടം

4. COVID-19  ആദ്യമായി റിപ്പോർട്ട്  ചെയ്ത നഗരം ?

വുഹാൻ (ചൈന)

5. COVID-19 ഇന്ത്യയിൽ ആദ്യം റിപ്പോർട്ട്‌ ചെയ്ത സ്ഥലം ?

തൃശൂർ (കേരളം)

6. കൊറോണ ബാധിക്കുന്നത് ഏത് അവയവത്തെയാണ് ?

ശ്വാസകോശം

7. കൊറോണ ബാധയെത്തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ?

ജനുവരി 30, 2020

8. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ ക്യാംപെയ്ൻ ?

ബ്രേക്ക് ദ് ചെയിൻ 

9. കൊറോണ വൈറസ് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മറ്റു രോഗങ്ങൾ ?

മെർസ്, സാർസ്

10. കൊറോണ വൈറസിനെതിരെ  പരീക്ഷണഘട്ടത്തിലുള്ള വാക്സിൻ ?

mRNA-1273

 11. ഇന്ത്യയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് എവിടെ ?

കലബുറഗി, കർണാടക

12. ഒരു പ്രദേശത്തോ ഒരു രാജ്യത്തോ മാത്രം കാണുന്ന പകർച്ചവ്യാധി ?

എപിഡെമിക്

13. ഒന്നിലധികം ഭൂഖണ്ഡങ്ങളിലോ ഒട്ടേറെ രാജ്യങ്ങളിലോ പകർന്നുപിടിക്കുന്ന പകർച്ചവ്യാധി ?

പാൻഡെമിക്

14. കൊറോണ എന്നു പേരുള്ള നഗരം എവിടെയാണ് ?

കലിഫോർണിയ, യുഎസ്

15. കൊറോണ രോഗനിർണയ ടെസ്റ്റുകൾ ?

PCR (Polymerase Chain Reaction) , NAAT (Nucleic Acid Amplification Test)