എൽഡിസി പരീക്ഷയിൽ ആവർത്തിച്ചു വരാറുള്ള ചില സയൻസ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള സാംപിൾ ചോദ്യപേപ്പറാകട്ടെ ഈ ലക്കത്തിൽ.

വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ്  എന്നറിയപ്പെടുന്നതാര് ? 

A. ജോൺ ഡാൽട്ടൺ 

B. കാൾ ലിനേയസ് 

C. അരിസ്റ്റോട്ടിൽ 

D. ചരകൻ 

‘സ്പീഷിസ്’ എന്ന പദം 

ആദ്യമായി ഉപയോഗിച്ചതാര് ? 

A. കാൾ വൗസ് 

B. അരിസ്റ്റോട്ടിൽ 

C. ജോൺ റേ 

D. തിയോഫ്രാറ്റസ് 

കണിക്കൊന്നയുടെ 

ശാസ്ത്രീയ നാമം എന്ത് ? 

A. ആർട്ടോ കാർപ്പസ് ഹെറ്ററോഫിലസ് 

B. കാനിസ് ഫെമിലിയാരിസ് 

C. ഒറൈസ സറ്റൈവ 

D. കാസിയ ഫിസ്റ്റുല 

നിലവിലുള്ള കോശങ്ങളിൽ

നിന്നു മാത്രമാണ് പുതിയ 

കോശങ്ങൾ ഉണ്ടാകുന്നതെന്നു കണ്ടെത്തിയതാര് ? 

A. റോബർട്ട് ബ്രൗൺ 

B. എം ജെ ഷ്ളീഡൻ 

C. തിയോഡർ ഷ്വാൻ 

D. റുഡോൾഡ് വിർഷ്യോ 

കോശത്തിനുള്ളിലെ 

സഞ്ചാരപാത 

എന്നറിയപ്പെടുന്നത്: 

A. എൻഡോപ്ലാസ്മിക് റെറ്റിക്കുലം 

B. റൈബോസോം 

C. ഗോൾഗി കോംപ്ലക്സ് 

D. ഫേനം 

ടോണോപ്ലാസ്റ്റ് എന്ന 

സ്തരത്താൽ ആവരണം 

ചെയ്യപ്പെട്ട കോശത്തിലെ 

ഒരു ഭാഗം: 

A. ഗോൾഗി കോംപ്ലക്സ് 

B. ഫേനം 

C. മൈറ്റോകോൺട്രിയോൺ 

D. റൈബോസോം 

താഴെ കൊടുത്തവയിൽ 

ജന്തു കോശങ്ങളിൽ മാത്രം കണ്ടുവരുന്നത് : 

A. സെൻട്രോസോം 

B. ജൈവകണങ്ങൾ 

C. റൈബോസോം 

D. മർമം 

ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ജന്തുകല ഏത് ? 

A. ആവരണകല 

B. പേശികല 

C. നാഡീകല 

D. യോജകകല 

മൃദുവായ സസ്യഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യകല ഏത് ? 

A. പാരൻകൈമ 

B. കോളൻകൈമ 

C. സ്ക്ലീറൻകൈമ 

D. ഇവയൊന്നുമല്ല 

വ്യാവസായികാടിസ്ഥാനത്തിൽ പൂക്കൾ വളർത്തുന്ന കൃഷി രീതി ?

A. ഹോർട്ടികചർ 

B. കൂണികൾചർ 

C. എപ്പികൾചർ 

D. ഫ്ലോറികൾചർ    

 ഉത്തരങ്ങൾ: 

1.B, 2.C, 3.D, 4.D, 5.A, 6.B, 7.A, 8C, 9.A, 10.D

എൽഡിസി പഠനം: മൻസൂർ അലിയെ വിളിക്കാം 

പിഎസ്‌സി പരീക്ഷകൾ മാസങ്ങളോളം നീളുന്ന സാഹചര്യത്തിൽ എൽഡിസി തയാറെടുപ്പ് ഇനിയെങ്ങനെ ? ഉദ്യോഗാർഥികൾക്കു മാർഗനിർദേശങ്ങളുമായി മലയാള മനോരമയുടെയും തൊഴിൽ വീഥിയുടെയും ആഭിമുഖ്യത്തിൽ മൻസൂർ അലി കാപ്പുങ്ങലുമായി ഫോൺ ഇൻ പ്രോഗ്രാം നാളെ രാവിലെ 10 മുതൽ 11.30 വരെ. നമ്പർ: 0484 4447555(  മറ്റു നമ്പറുകളിൽ ഈ സേവനം ലഭിക്കില്ല)