പരമ്പരാഗത ചോദ്യ രീതികൾക്കു പകരം പുതിയ രീതിയിലുള്ള ചോദ്യങ്ങൾ പിഎസ്‍സി പരീക്ഷകളിൽ ഈയിടെയായി ധാരാളം കാണാറുണ്ട്

പരമ്പരാഗത ചോദ്യ രീതികൾക്കു പകരം പുതിയ രീതിയിലുള്ള ചോദ്യങ്ങൾ പിഎസ്‍സി പരീക്ഷകളിൽ ഈയിടെയായി ധാരാളം കാണാറുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരമ്പരാഗത ചോദ്യ രീതികൾക്കു പകരം പുതിയ രീതിയിലുള്ള ചോദ്യങ്ങൾ പിഎസ്‍സി പരീക്ഷകളിൽ ഈയിടെയായി ധാരാളം കാണാറുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess


പരമ്പരാഗത ചോദ്യ രീതികൾക്കു പകരം പുതിയ രീതിയിലുള്ള ചോദ്യങ്ങൾ പിഎസ്‍സി പരീക്ഷകളിൽ ഈയിടെയായി ധാരാളം കാണാറുണ്ട്. ചേരുംപടി ചേർക്കുക, തെറ്റായ ജോഡി കണ്ടെത്തുക, ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക തുടങ്ങി പല പേരുകളിലാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കാറുള്ളത്. അത്തരത്തിലുള്ള ചില പുതിയ രീതി പരിശീലിക്കാം.

1. ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക.

ചമ്പാരൻ : ബിഹാർ

ADVERTISEMENT

ഖേഡ :.......................

A. ഗുജറാത്ത്

B. ഉത്തർപ്രദേശ്

C. ബംഗാൾ

ADVERTISEMENT

D. മഹാരാഷ്ട്ര

 

2. ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക.

സ്വരാജ് : കൊൽക്കത്ത

ADVERTISEMENT

പൂർണ സ്വരാജ് : ...........

A. സൂറത്ത്

B. ബോംബെ

C. ലഹോർ

D. നാഗ്പുർ

 

3. ചേരുംപടി ചേർക്കുക.

a) രാധാകൃഷ്ണ കമ്മിഷൻ

b) മുതലിയാർ കമ്മിഷൻ

c) കോത്താരി കമ്മിഷൻ

d) സർക്കാരിയ കമ്മിഷൻ

1) സെക്കൻഡറി വിദ്യാഭ്യാസം

2) കേന്ദ്ര-സംസ്ഥാന ബന്ധം

3) സർവകലാശാല വിദ്യാഭ്യാസം

4) വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃക

 

A. a-3, b-1, c-4, d-2

B. a-4, b-1, c-2, d-3

C. a-4, b-2, c-1, d-3

D. a-3, b-1, c-2, d-4

 

4. ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക.

പഴശ്ശി സ്മാരകം : മാനന്തവാടി

പഴശ്ശി മ്യൂസിയം :

A. കോട്ടയം

B. കണ്ണൂർ

C. കാസർകോട്

D. കോഴിക്കോട്

 

5. ചേരുംപടി ചേർക്കുക.

a) അയ്യങ്കാളി

b) പണ്ഡിറ്റ് കറുപ്പൻ

c) വി.ടി. ഭട്ടതിരിപ്പാട്

d) വൈകുണ്ഠസ്വാമികൾ

 

1) യോഗക്ഷേമസഭ

2) സമത്വ സമാജം

3) അരയസമാജം

4) സാധുജനപരിപാലന സംഘം

 

A. a-3, b-2, c-1, d-4

B. a-3, b-1, c-2, d-4

C. a-4, b-3, c-1, d-2

D. a-4, b-1, c-2, d-3

 

6. ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക.

ISRO : 1969

ദേശീയ ബഹിരാകാശ ഗവേഷണ സമിതി : ...............

A. 1965 B. 1963 C. 1962 D. 1967

 

 

ഉത്തരങ്ങൾ

1.A, 2.C, 3.A, 4.D, 5.C, 6.C

English Summary: Kerala PSC Exam Tips By Mansoorali Kappungal