പിഎസ്‌സി പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ട പരീക്ഷാ രീതി പ്രഖ്യാപിച്ചതോടെ നമ്മുടെ ഒരുക്കങ്ങളും ഇനി അതിനനുസരിച്ചാകാം. പ്രിലിമിനറി പരീക്ഷയുടെ സിലബസിൽ ഉൾപ്പെടുന്ന വിഷയങ്ങളാണ് ഈ ലക്കം മുതൽ ചർച്ച ചെയ്യുന്നത്. ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ, ഭരണഘടന എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‌സി പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ട പരീക്ഷാ രീതി പ്രഖ്യാപിച്ചതോടെ നമ്മുടെ ഒരുക്കങ്ങളും ഇനി അതിനനുസരിച്ചാകാം. പ്രിലിമിനറി പരീക്ഷയുടെ സിലബസിൽ ഉൾപ്പെടുന്ന വിഷയങ്ങളാണ് ഈ ലക്കം മുതൽ ചർച്ച ചെയ്യുന്നത്.

ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ, ഭരണഘടന എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ പ്രിലിമിനറി സിലബസിലുണ്ട്. പൗരന്റെ അവകാശങ്ങളും കടമകളും, ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക, ദേശീയഗാനം, ദേശീയഗീതം തുടങ്ങിയവ ചോദിക്കും. 10 മാർക്കിനു വരെ ചോദ്യങ്ങൾ ഉണ്ടായേക്കാം.

ADVERTISEMENT

ഈ ലക്കത്തിൽ ദേശീയഗാനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നമ്മൾ പഠിക്കുന്നത്.

രാജ്യങ്ങളും ദേശീയഗാന വിവരങ്ങളും

ആലപിക്കാൻ ഏറ്റവും കൂടുതൽ സമയം വേണ്ട ദേശീയഗാനം ഏതു രാജ്യത്തിന്റേത് ?
∙ യുറഗ്വായ്

ഏറ്റവും കൂടുതൽ വരികളുള്ള ദേശീയഗാനം ?
∙ ഗ്രീസ്

ADVERTISEMENT

രണ്ട് ദേശീയഗാനങ്ങളുള്ള രാജ്യം ?
∙ ന്യൂസീലൻഡ്

ഏറ്റവും പഴക്കം ചെന്ന ദേശീയഗാനമുള്ള രാജ്യം ?
∙ ജപ്പാൻ

വരികളില്ലാത്ത ദേശീയഗാനമുള്ള രാജ്യം ?
∙ സ്പെയിൻ

സ്വന്തമായി ദേശീയഗാനമില്ലാത്ത രാജ്യം ?
∙ സൈപ്രസ് (ഗ്രീസിലെ ദേശീയഗാനമാണ് ഇവർ ഉപയോഗിക്കുന്നത്)

ADVERTISEMENT

ദേശീയഗാനത്തിൽ നിന്ന് ആൺമക്കൾ എന്ന പദം ഒഴിവാക്കിയ രാജ്യം ?
∙ കാനഡ

ദേശീയഗാനങ്ങളെക്കുറിച്ചുള്ള പഠനം ?
∙ ആന്തമെറ്റോളജി

ദേശീയഗാനത്തിന്റെ പേര്,ഓരോ രാജ്യത്തും

അഫ്ഗാനിസ്ഥാൻ: മിലി തരാന

പാക്കിസ്ഥാൻ: ക്വാമി തരാന

ഭൂട്ടാൻ: ഡ്രൂക്ക് സെൻഡൻ

നേപ്പാൾ: സായുൻ തുങ്ക ഫൂൽകാ

മ്യാൻമർ: കബാമ കിയേ

മാലദ്വീപ്: ഗൗമി സലാം

ചൈന: മാർച്ച് ഓഫ് വൊളന്റിയേഴ്സ്

ബ്രിട്ടൻ: ഗോഡ് സേവ് ദ് ക്വീൻ

ഇന്ത്യയുടെ ദേശീയഗാനം:അടിസ്ഥാന വിവരങ്ങൾ

∙ ദേശീയഗാനം: ജനഗണമന  

∙ രചയിതാവ്: രവീന്ദ്രനാഥ ടഗോർ 

∙ ബംഗാളിയിൽ നിന്ന് ഇംഗ്ലിഷിലേക്കുള്ള തർജമ: രവീന്ദ്രനാഥ ടഗോർ  

∙ ദേശീയഗാനമായി അംഗീകരിക്കപ്പെട്ട ദിവസം: 1950 ജനുവരി 24  

∙ ആലാപന സമയം: 52 സെക്കൻഡ് 

∙ ആകെ വരികൾ: 13  

∙ രാഗം: ശങ്കരാഭരണം  

∙ സംഗീതം: രാംസിങ് ഠാക്കൂർ 

∙ ‘ജനഗണമന’യുടെ പഴയ പേര്: ഭാരതവിധാത  

∙ ആദ്യം ആലപിച്ചയാൾ: സരളാദേവി (ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 1911ലെ കൊൽക്കത്ത സമ്മേളനത്തിൽ)

English Summary: Kerala PSC Exam Tips By Mansoorali Kappungal