∙ ജയിലിലടയ്ക്കപ്പെട്ട ആദ്യ ഇന്ത്യൻ പത്രപ്രവർത്തകനായി സുരേന്ദ്രനാഥ ബാനർജി (1883). 'ബംഗാളി' പത്രത്തിലെ ലേഖനങ്ങളുടെ പേരിൽ രണ്ടു മാസത്തേക്കാണു തടവിലായത്. 'രാഷ്ട്ര ഗുരു' എന്നറിയപ്പെട്ടു. ∙ ഇന്ത്യയുടെ ഏഴാം രാഷ്‌ട്രപതി ഗ്യാനി സെയിൽ സിങ് പഞ്ചാബിൽ ജനിച്ചു (1916). 'പോക്കറ്റ് വീറ്റോ' ഉപയോഗിച്ച രാജ്യത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ജയിലിലടയ്ക്കപ്പെട്ട ആദ്യ ഇന്ത്യൻ പത്രപ്രവർത്തകനായി സുരേന്ദ്രനാഥ ബാനർജി (1883). 'ബംഗാളി' പത്രത്തിലെ ലേഖനങ്ങളുടെ പേരിൽ രണ്ടു മാസത്തേക്കാണു തടവിലായത്. 'രാഷ്ട്ര ഗുരു' എന്നറിയപ്പെട്ടു. 

ADVERTISEMENT

∙ ഇന്ത്യയുടെ ഏഴാം രാഷ്‌ട്രപതി ഗ്യാനി സെയിൽ സിങ് പഞ്ചാബിൽ ജനിച്ചു (1916). 'പോക്കറ്റ് വീറ്റോ' ഉപയോഗിച്ച രാജ്യത്തെ ആദ്യ രാഷ്‌ട്രപതി. 

∙ 'തിരുവിതാംകൂറിന്റെ ഝാൻസി റാണി' എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാൻ അന്തരിച്ചു (1982). ജീവിതം ഒരു സമരം, 1114 ന്റെ കഥ എന്നിവ പ്രധാന കൃതികളാണ്. 

ADVERTISEMENT

∙  'കാഷായം ധരിക്കാത്ത സന്യാസി' എന്നു വിഖ്യാതനായ നവോത്ഥാന നായകൻ ചട്ടമ്പി സ്വാമികൾ പത്മനയിൽ സമാധിയായി (1924). വേദാധികാര നിരൂപണം, ആദിഭാഷ, പ്രാചീന മലയാളം, മോക്ഷപ്രദീപ ഖണ്ഡനം തുടങ്ങിയവ പ്രധാന കൃതികളാണ്. 

∙ രാജ്യാന്തര മിഡ് വൈഫ്  ദിനം. Follow the Data: Invest in Midwives എന്നതാണ് ഈ  വർഷത്തെ പ്രമേയം. 

ADVERTISEMENT

∙ മഹാകവിയും തുള്ളലിന്റെ ഉപജ്ഞാതാവുമായ കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ ഓർമയിൽ കുഞ്ചൻ ദിനമായി ആചരിക്കുന്നു. 

∙  സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രമായിരുന്ന 'പ്രവ്ദ ' യുടെ പ്രസിദ്ധീകരണം ആരംഭിച്ചു (1912). പ്രവ്ദ എന്ന റഷ്യൻ വാക്കിന്റെ അർഥം 'സത്യം' എന്നാണ്.

English Summary: Exam Guide - May 5 - Today in history