ഏറെ പ്രയാസകരമായ കാലഘട്ടത്തിൽ, കോവിഡിനെതിരെ ജാഗ്രത പുലർത്തുമ്പോഴും മനസ്സ് പോസിറ്റീവാക്കി വയ്ക്കുക. ലക്ഷ്യത്തിലേക്കുള്ള യാത്ര ഓർക്കുക.

ഏറെ പ്രയാസകരമായ കാലഘട്ടത്തിൽ, കോവിഡിനെതിരെ ജാഗ്രത പുലർത്തുമ്പോഴും മനസ്സ് പോസിറ്റീവാക്കി വയ്ക്കുക. ലക്ഷ്യത്തിലേക്കുള്ള യാത്ര ഓർക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ പ്രയാസകരമായ കാലഘട്ടത്തിൽ, കോവിഡിനെതിരെ ജാഗ്രത പുലർത്തുമ്പോഴും മനസ്സ് പോസിറ്റീവാക്കി വയ്ക്കുക. ലക്ഷ്യത്തിലേക്കുള്ള യാത്ര ഓർക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ പ്രയാസകരമായ കാലഘട്ടത്തിൽ, കോവിഡിനെതിരെ ജാഗ്രത പുലർത്തുമ്പോഴും മനസ്സ് പോസിറ്റീവാക്കി വയ്ക്കുക. ലക്ഷ്യത്തിലേക്കുള്ള യാത്ര ഓർക്കുക. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ തലങ്ങളിലെ തസ്തികകളിലേക്കുള്ള പിഎസ്‌സി മെയിൻ പരീക്ഷകൾ നമ്മെ കാത്തിരിക്കുന്നുണ്ട്.

ഇക്കുറി 3 പരീക്ഷകളിലും സഹായകമാകുംവിധം ഹൈസ്കൂൾ നിലവാരത്തിലുള്ള സയൻസ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നോക്കാം

ADVERTISEMENT

 

1)ഒരു വസ്തുവിന്റെ ആകൃതിക്കോ വലുപ്പത്തിനോ വ്യാപ്തത്തിനോ നിശ്ചലാവസ്ഥയ്ക്കോ ചലനാവസ്ഥയ്ക്കോ മാറ്റം വരുത്തുകയോ അതിനുള്ള പ്രവണത ഉളവാക്കുകയോ ചെയ്യുന്നത് ?

ബലം

 

ADVERTISEMENT

2) ബലത്തിന്റെ യൂണിറ്റ് ?

ന്യൂട്ടൺ

 

3) ഐസക് ന്യൂട്ടന്റെ പ്രധാന കണ്ടെത്തലുകൾ ?

ADVERTISEMENT

ചലന നിയമങ്ങൾ, ഗുരുത്വാകർഷണ നിയമം

 

4) ‘ഫിലോസഫിയ നാച്ചുറലിസ് പ്രിൻസിപ്പിയ മാത്തമാറ്റിക്ക’ എന്ന കൃതി രചിച്ചതാര് ?

ഐസക് ന്യൂട്ടൺ

 

5) 100 ഗ്രാം മാസ്സുള്ള ഒരു വസ്തുവിനെ തറനിരപ്പിൽ സമാന്തരമായി കയ്യിൽ താങ്ങിനിർത്താൻ ആവശ്യമായ ബലം ?

ഒരു ന്യൂട്ടൺ

 

6) മനുഷ്യനും മറ്റു ജീവികളും പ്രവൃത്തി ചെയ്യാനുപയോഗിക്കുന്ന ബലം ?

പേശീബലം (Muscular Force)

 

7) കാന്തം പ്രയോഗിക്കുന്ന ആകർഷണ വികർഷണ ബലം ?

കാന്തിക ബലം (Magnetic Force)

 

8) മുടിയിൽ ഉരസിയ ഒരു ചെറിയ പ്ലാസ്റ്റിക് പേനയ്ക്കു ചെറിയ കടലാസ് കഷണങ്ങളെ ആകർഷിക്കാൻ കഴിയുന്നതിന് കാരണമായ ബലം ?

സ്ഥിതവൈദ്യുതി ബലം (Electrostatic Force)

 

9) പ്രപഞ്ചത്തിലെ വസ്തുക്കൾ തമ്മിലുള്ള ആകർഷണബലം ?

ഗുരുത്വാകർഷണബലം (Gravitational Force)

 

10) ചലനവുമായി ബന്ധപ്പെട്ട ബലത്തെ പൊതുവെ വിളിക്കുന്ന പേര് ?

യാന്ത്രിക ബലം (Mechanical Force)

 

11) ഒരു വസ്തുവിനു മുകളിലൂടെ മറ്റൊരു വസ്തു നീങ്ങുമ്പോൾ വസ്തുക്കളുടെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം ?

ഘർഷണബലം (Frictional Force)

 

12) വസ്തുക്കൾ തമ്മിൽ പരസ്പര സമ്പർക്കത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ബലം ?

സമ്പർക്ക ബലം (Contact Force)

 

13) വസ്തുവുമായി സമ്പർക്കമില്ലാതെ ഒരു വസ്തുവിൽ പ്രയോഗിക്കുന്ന ബലം ?

സമ്പർക്ക രഹിത ബലം (Non Contact Force)

 

14) സമ്പർക്ക ബലത്തിന് ഉദാഹരണം ?

ട്രോളി തള്ളുന്നു, കിണറ്റിൽനിന്നു വെള്ളം കോരുന്നു, നിരപ്പായ തറയിൽ കൂടി ഉരുളുന്ന പന്ത് നിശ്ചലാവസ്ഥയിലാകുന്നു.

 

15) സമ്പർക്ക രഹിത ബലത്തിന് ഉദാഹരണം ?

തെങ്ങിൽനിന്നു തേങ്ങ വീഴുന്നു, കാന്തം ആണിയെ ആകർഷിക്കുന്നു, മുടിയിൽ ഉരസിയ ഒരു ചെറിയ പ്ലാസ്റ്റിക് സ്കെയിൽ പേപ്പർ കഷണങ്ങളെ ആകർഷിക്കുന്നു.

 

16) ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാൻ ശ്രമിക്കുമ്പോഴോ അവയുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ അവയ്ക്കിടയിൽ സമാന്തരമായി അനുഭവപ്പെടുന്ന ബലം ?

ഘർഷണബലം

 

17) ഒരു വസ്തു മറ്റൊരു വസ്തുവിനു മുകളിലൂടെ ഉരുട്ടി നീക്കുമ്പോൾ അനുഭവപ്പെടുന്ന ബലം ?

ഉരുളൽ ഘർഷണം (Rolling Friction)

 

18) ഒരു വസ്തു മറ്റൊരു വസ്തുവിനു മുകളിലൂടെ നിരക്കിനീക്കുമ്പോൾ അനുഭവപ്പെടുന്ന ബലം ?

നിരങ്ങൽ ഘർഷണം (Sliding Friction)

 

19) ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ..... ?

കുറവായിരിക്കും

 

20) തീപ്പെട്ടിക്കൊള്ളി തീപ്പെട്ടിയിൽ ഉരയ്ക്കുമ്പോൾ കത്താനുള്ള കാരണം ?

നിരങ്ങൽ ഘർഷണം

 

21) യന്ത്രങ്ങളുടെ തേയ്മാനത്തിനു കാരണം ?

നിരങ്ങൽ ഘർഷണം

 

22) തറയിലൂടെ നടക്കാൻ സാധിക്കുന്നതിനു കാരണം ?

നിരങ്ങൽ ഘർഷണം

 

23) ഘർഷണം കുറയ്ക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ?

സ്നേഹകങ്ങൾ (Lubricants)

 

24) ഖരാവസ്ഥയിലുള്ള സ്നേഹകം ?

ഗ്രാഫൈറ്റ്

 

25) സ്നേഹകമായി ഉപയോഗിക്കുന്ന പദാർഥങ്ങൾ ?

വെളിച്ചെണ്ണ, ഗ്രീസ്

 

English Summary: Kerala PSC Examination Preparation Tips By Mansoorali Kappungal