ലോകത്തിലെ ആദ്യ ക്ലോൺഡ്‌ കുതിര 'പ്രോമിത്യ'യുടെ പിറവി (2003). ഇറ്റലിയിലായിരുന്നു ജനനം. ∙ ഇന്ത്യയുടെ ആണവ പരീക്ഷണങ്ങൾക്കു ബദലായി പാക്കിസ്ഥാൻ അഞ്ചു തുടർ ആണവപരീക്ഷണങ്ങൾ നടത്തി (1998). 'ചഗായ്-1' എന്നായിരുന്നു ഇതിനു നൽകിയ രഹസ്യ കോഡ്. ∙ ലോകത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ രാജ്യാന്തര സ്ത്രീ ആരോഗ്യപ്രവർത്തന ദിനവും (International Day of Action for Women's Health) ആർത്തവ ശുചിത്വ ദിനവും (Menstrual Hygiene Day).

ADVERTISEMENT

∙ ഇന്ത്യയുടെ ആണവ പരീക്ഷണങ്ങൾക്കു ബദലായി പാക്കിസ്ഥാൻ അഞ്ചു തുടർ ആണവപരീക്ഷണങ്ങൾ നടത്തി (1998). 'ചഗായ്-1' എന്നായിരുന്നു ഇതിനു നൽകിയ രഹസ്യ കോഡ്.

∙ ലോകത്തിലെ ആദ്യ ക്ലോൺഡ്‌ കുതിര 'പ്രോമിത്യ'യുടെ പിറവി (2003). ഇറ്റലിയിലായിരുന്നു ജനനം. 

ADVERTISEMENT

∙ 240 വർഷത്തെ ഷാ രാജവംശത്തിന്റെ ഭരണത്തിന് അന്ത്യം കുറിച്ച് നേപ്പാൾ ഔദ്യോഗികമായി റിപ്പബ്ലിക്കായി (2008). ഗ്യാനേന്ദ്ര ബിർ ബിക്രം ഷാ ദേവ് ആയിരുന്നു നേപ്പാളിലെ അവസാന രാജാവ്. 

∙ ജനപ്രിയ മലയാള സാഹിത്യകാരന്മാരിൽ പ്രമുഖനായ മുട്ടത്തു വർക്കി അന്തരിച്ചു (1989). പാടാത്ത പൈങ്കിളി, ഇണപ്രാവുകൾ, വെളുത്ത കത്രീന, ഒരു കുടയും കുഞ്ഞു പെങ്ങളും തുടങ്ങിയവ പ്രധാന കൃതികൾ. 

ADVERTISEMENT

∙ ലോകമെങ്ങും ആരാധകരെ സ്വന്തമാക്കിയ ജയിംസ് ബോണ്ട് എന്ന സീക്രട്ട് ഏജന്റിനെ സൃഷ്‌ടിച്ച ഇയാൻ ഫ്ലമിങ് ലണ്ടനിൽ ജനിച്ചു (1908).

∙ തെലുങ്കിലെ ഇതിഹാസ താരവും തെലുങ്കുദേശം പാർട്ടി സ്ഥാപകനും ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രിയുമായ എൻ. ടി. രാമറാവു ജനിച്ചു (1923). നന്ദമൂരി താരക രാമറാവു എന്നാണു മുഴുവൻ പേര്.

English Summary: Exam Guide - May 28 - Today in history