∙എഡ്‌മണ്ട് ഹിലരിയും ടെൻസിങ് നോർഗെയും ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കി (1953). ഈ ദിനം ടെൻസിങ് നോർഗെ തന്റെ ജന്മദിനമായി തിരഞ്ഞെടുത്തു. ∙മലയാള മനോരമ മുഖ്യ പത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിള അഖില കേരള ബാലജന സഖ്യത്തിനു രൂപം നൽകി (1929). ∙കേരളത്തിൽ തദ്ദേശഭരണ സ്ഥാപന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙എഡ്‌മണ്ട് ഹിലരിയും ടെൻസിങ് നോർഗെയും ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കി (1953). ഈ ദിനം ടെൻസിങ് നോർഗെ തന്റെ ജന്മദിനമായി തിരഞ്ഞെടുത്തു. 

ADVERTISEMENT

∙മലയാള മനോരമ മുഖ്യ പത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിള അഖില കേരള ബാലജന സഖ്യത്തിനു രൂപം നൽകി (1929).

∙കേരളത്തിൽ തദ്ദേശഭരണ സ്ഥാപന ഓംബുഡ്‌സ്മാൻ നിലവിൽ വന്നു (2000). ലോകത്ത് ആദ്യം ഓംബുഡ്സ്മാൻ നിലവിൽ വന്നത് 1809 ൽ  സ്വീഡനിലാണ്. 

ADVERTISEMENT

∙ജാതിമേധാവിത്തത്തെ വെല്ലുവിളിച്ച് സഹോദരൻ അയ്യപ്പൻ ചെറായിയിൽ മിശ്രഭോജനം നടത്തി (1917). ഇതേ വർഷമാണ് അദ്ദേഹം 'സഹോദരസംഘം' സ്ഥാപിച്ചത്. 

∙100 മില്യൺ സബ്സ്ക്രൈബർമാരുള്ള ലോകത്തെ ആദ്യ യുട്യൂബ് ചാനലായി ടി സീരീസ് (2019). 1983 ൽ ഗുൽഷൻ കുമാർ സ്ഥാപിച്ച ഇന്ത്യൻ മ്യൂസിക് കമ്പനിയാണിത്. 

ADVERTISEMENT

∙ഇന്ത്യയുടെ അഞ്ചാം പ്രധാനമന്ത്രി ചൗധരി ചരൺ സിങ് അന്തരിച്ചു (1987). പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക പ്രധാനമന്ത്രി.   

∙ബഹായി മതം സ്ഥാപിച്ച ബഹാവുള്ള അന്തരിച്ചു (1892). മിർസ ഹുസൈൻ അലി നൂറി എന്നായിരുന്നു യഥാർഥ പേര്. ബഹായി മതത്തിന്റെ ഇന്ത്യയിലെ പ്രധാന ആരാധന കേന്ദ്രമാണു ഡൽഹിയിലെ ലോട്ടസ് ടെംപിൾ.

English Summary: Exam Guide - May 29 - Today in history