∙ലോക ബയോഫ്യുവൽ ദിനം. 1893 ൽ ഈ ദിവസം റുഡോൾഫ് ഡീസൽ നിലക്കടല എണ്ണ ഉപയോഗിച്ച് എൻജിൻ പ്രവർത്തിപ്പിച്ചു. ∙ലോക സിംഹ ദിനം. കടുവയ്ക്കു മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം സിംഹമായിരുന്നു. ∙കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ ഡച്ചുകാരെ പരാജയപ്പെടുത്തി (1741). യൂറോപ്യൻ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യ ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ലോക ബയോഫ്യുവൽ ദിനം. 1893 ൽ ഈ ദിവസം റുഡോൾഫ് ഡീസൽ നിലക്കടല എണ്ണ ഉപയോഗിച്ച് എൻജിൻ പ്രവർത്തിപ്പിച്ചു. 

ADVERTISEMENT

∙ലോക സിംഹ ദിനം. കടുവയ്ക്കു മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം സിംഹമായിരുന്നു. 

∙കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ ഡച്ചുകാരെ പരാജയപ്പെടുത്തി (1741). യൂറോപ്യൻ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യ ഇന്ത്യൻ ഭരണാധികാരി.

ADVERTISEMENT

∙പോർച്ചുഗീസ് നാവികൻ ഫെർഡിനാൻഡ്  മഗല്ലൻ ഭൂമിയെ ചുറ്റിയുള്ള കപ്പൽ യാത്ര സെവില്ലേയിൽ തുടങ്ങി (1519).

Special Focus 

ADVERTISEMENT

∙1792 - ഫ്രഞ്ച് വിപ്ലവകാരികൾ കൊട്ടാരം ആക്രമിച്ച് ലൂയി പതിനാറാമൻ രാജാവിനെയും ഭാര്യ മേരി അന്റോയിനെറ്റിനേയും അറസ്റ്റ് ചെയ്തു. ഇരുവരെയും പിന്നീടു ഗില്ലറ്റിൻ ഉപയോഗിച്ചു വധിച്ചു. 

∙'വിപ്ലവങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്നതു ഫ്രഞ്ച് വിപ്ലവമാണ്. 1789 ജൂലൈ 14 നു  ബാസ്റ്റൈൽ ജയിൽ തകർക്കപ്പെട്ടതോടെയാണു വിപ്ലവത്തിന്റെ തുടക്കം. 

∙'ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ' എന്നറിയപ്പെടുന്നതു റൂസോയാണ്.

∙'ഞാനാണു രാഷ്ട്രം' എന്നു പ്രഖ്യാപിച്ചതു ലൂയി പതിനാലാമനും 'എനിക്കു ശേഷം പ്രളയം' എന്നു പറഞ്ഞതു ലൂയി പതിനഞ്ചാമനുമാണ്. ഇരുവരും ലൂയി പതിനാറാമനും ബോർബോൺ രാജവംശത്തിൽപ്പെട്ട ഫ്രാൻസ് ഭരണാധികാരികളായിരുന്നു.

∙ഫ്രഞ്ച് വിപ്ലവസ്മരണയ്ക്കായി ടിപ്പു സുൽത്താൻ ശ്രീരംഗപട്ടണത്തു  'സ്വാതന്ത്ര്യത്തിന്റെ മരം' നട്ടിരുന്നു.