ലോക നാട്ടറിവ് ദിനം. ബ്രിട്ടിഷുകാരൻ വില്യം ജി തോൺസ് 'Folklore' എന്ന പദം ലോകത്തിനു പരിചയപ്പെടുത്തിയത് 1846 ൽ ഈ ദിവസമാണ്. മദ്രാസ് ദിനമായി (Madras Day) ആചരിക്കുന്നു. 1639 ൽ നായക് ഭരണാധികാരികളിൽ നിന്നു ബ്രിട്ടിഷ് ഈസ്‌റ്റ് ഇന്ത്യ കമ്പനി മദ്രാസിനെ ഏറ്റെടുത്തതിന്റെ ഓർമദിനം. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക നാട്ടറിവ് ദിനം. ബ്രിട്ടിഷുകാരൻ വില്യം ജി  തോൺസ് 'Folklore' എന്ന പദം ലോകത്തിനു പരിചയപ്പെടുത്തിയത് 1846 ൽ ഈ ദിവസമാണ്. 

മദ്രാസ് ദിനമായി (Madras Day) ആചരിക്കുന്നു. 1639 ൽ നായക് ഭരണാധികാരികളിൽ നിന്നു ബ്രിട്ടിഷ് ഈസ്‌റ്റ് ഇന്ത്യ കമ്പനി മദ്രാസിനെ ഏറ്റെടുത്തതിന്റെ ഓർമദിനം.

ADVERTISEMENT

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാർ നേരിട്ട വിവേചനത്തിനെതിരെ മഹാത്മാഗാന്ധി നാറ്റാൾ ഇന്ത്യൻ കോൺഗ്രസ് സ്ഥാപിച്ചു (1894). ദാദാ അബ്ദുല്ലയുടെ വീട്ടിൽ നടന്ന യോഗത്തിലായിരുന്നു സംഘടനാ രൂപീകരണം. 

Special Focus 1907

ADVERTISEMENT

വിദേശമണ്ണിൽ ആദ്യമായി ഇന്ത്യയുടെ ത്രിവർണ പതാക ഉയർത്തി.

ജർമനിയിലെ സ്റ്റട്ഗർട്ടിൽ നടന്ന സോഷ്യലിസ്റ്റ് കോൺഗ്രസ് വേളയിൽ മാഡം  ഭിക്കാജി കാമയാണു പതാക ഉയർത്തിയത്. 'ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്' എന്നറിയപ്പെടുന്നതു മാഡം ഭിക്കാജി കാമയാണ്. 

ADVERTISEMENT

മാഡം കാമ ഉയർത്തിയ പതാക സ്വാതന്ത്ര്യ സമരപോരാളി ഇന്ദുലാൽ യാഗ്നിക്ക് രഹസ്യമായി ഇന്ത്യയിലെത്തിച്ചു. അത് ഇപ്പോൾ പുണെയിലെ കേസരി മാറാത്ത ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

1931 ൽ കറാച്ചിയിൽ നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമ്മേളനത്തിലാണ് ത്രിവർണ പതാകയെ രാജ്യത്തിൻറെ ദേശീയ പതാകയായി അംഗീകരിച്ചു പ്രമേയം പാസാക്കിയത്. സർദാർ വല്ലഭ്ഭായ് പട്ടേൽ ആയിരുന്നു സമ്മേളനാധ്യക്ഷൻ.

Content Summary : 22 August , Today in history