"മഹത്തായ രണ്ട് വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്‍ലാമികതയുടെയും കൂടിച്ചേരലാണ് നമ്മുടെ മാതൃരാജ്യത്തിന്റെ ഏക പ്രതീക്ഷ" ആരുടെ വാക്കുകളാണിവ. സ്വാമി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദൻ...PSC Tips, Questions, Mansoor Ali Kappungal

"മഹത്തായ രണ്ട് വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്‍ലാമികതയുടെയും കൂടിച്ചേരലാണ് നമ്മുടെ മാതൃരാജ്യത്തിന്റെ ഏക പ്രതീക്ഷ" ആരുടെ വാക്കുകളാണിവ. സ്വാമി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദൻ...PSC Tips, Questions, Mansoor Ali Kappungal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"മഹത്തായ രണ്ട് വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്‍ലാമികതയുടെയും കൂടിച്ചേരലാണ് നമ്മുടെ മാതൃരാജ്യത്തിന്റെ ഏക പ്രതീക്ഷ" ആരുടെ വാക്കുകളാണിവ. സ്വാമി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദൻ...PSC Tips, Questions, Mansoor Ali Kappungal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പബ്ലിക് സർവീസ് കമ്മിഷന്റെ പുതിയ രീതിയിലുള്ള ചോദ്യങ്ങൾ പരിശീലിക്കാം

1. "മഹത്തായ രണ്ട് വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്‍ലാമികതയുടെയും കൂടിച്ചേരലാണ് നമ്മുടെ മാതൃരാജ്യത്തിന്റെ ഏക പ്രതീക്ഷ" ആരുടെ വാക്കുകളാണിവ :

ADVERTISEMENT

A. സ്വാമി ദയാനന്ദ സരസ്വതി

B. സ്വാമി വിവേകാനന്ദൻ

C. സർ സയ്യിദ് അഹമ്മദ് ഖാൻ

D. രാജാറാം മോഹൻ റോയ്

ADVERTISEMENT

2. ചുവടെ കൊടുത്തിരിക്കുന്നവയിൽ സാന്താൾ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ:

(1) ബിഹാറിലെ രാജ്മഹൽ കുന്നുകളിലെ ഗോത്ര വിഭാഗക്കാരായിരുന്നു സാന്താളുകൾ.

(2) ഗോത്ര ജനത ശേഖരിച്ചിരുന്ന വന വിഭവങ്ങളുടെ മേൽ ബ്രിട്ടിഷുകാർ ഉയർന്ന നികുതി ചുമത്തിയത് സാന്താൾ കലാപത്തിന്റെ പ്രധാന കാരണമായിരുന്നു.

(3) സിദ്ധു, കാനു എന്നിവർ കലാപത്തിന് നേതൃത്വം നൽകി.

ADVERTISEMENT

A. (1), (2), (3) എന്നിവ

B. (1), (3) എന്നിവ

C. (2), (3) എന്നിവ

D. (3) മാത്രം

3. മാപ്പിള കലാപങ്ങൾക്ക് സമാനമായി ബംഗാളിൽ നടന്ന കലാപങ്ങൾ അറിയപ്പെടുന്നത് :

A. സാന്താൾ കലാപം

B. തേഭാഗ സമരം

C. സന്യാസി കലാപം

D. ഫറാസി കലാപം

4. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ കലാപത്തിന് ഇറങ്ങിയ നാട്ടു രാജാക്കന്മാരും / ഭൂപ്രഭുക്കന്മാരുമായി ബന്ധപ്പെട്ട തെറ്റായ ജോഡി ഏത് :

(1) ഔധ് - രാജാ ചെയ്ത്ത് സിങ്

(2) തിരുനൽവേലി - മരുതുപാണ്ഡ്യൻ

(3) കർണാടക - കിട്ടൂർ ചന്നമ്മ

(4) ശിവഗംഗ - വീരപാണ്ഡ്യ കട്ടബൊമ്മൻ

A. (2), (4) എന്നിവ

B. (1), (2) എന്നിവ

C. (4) മാത്രം

D. (3), (4) എന്നിവ

5. മിതവാദികളുടെ ആദ്യകാല നേതാക്കളിൽ ഉൾപ്പെടുന്നത്:

(1) ദാദാബായ് നവറോജി

(2) ഗോപാലകൃഷ്ണ ഗോഖലെ

(3) ബദറുദ്ദീൻ തിയാബ്ജി

(4) ഫിറോസ് ഷാ തുഗ്ലക്ക്

A. (1), (2) എന്നിവ

B. (1), (2), (3) എന്നിവ

C. (1), (3), (4) എന്നിവ

D. ഇവയെല്ലാം

6. ഇന്ത്യയിൽ റെയിൽവേയുടെ തുടക്കവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ:

(1) ഇന്ത്യയിൽ റെയിൽവേ ആരംഭിച്ചത് 1853 ഏപ്രിൽ 16നാണ്.

(2) ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ ബന്ധിപ്പിച്ചത് ബോംബെ മുതൽ താനെ വരെയാണ്

(3) 1861 മാർച്ചിൽ കേരളത്തിൽ തീവണ്ടി ഗതാഗതം ആരംഭിച്ചു

(4) ഡൽഹൗസിയുടെ ഭരണകാലത്താണ് കേരളത്തിൽ റെയിൽവേ ആരംഭിച്ചത്

A. (1), (2), (3), (4) എന്നിവ

B. (1), (2), (3) എന്നിവ

C. (1), (2) എന്നിവ

D. (1), (2), (4) എന്നിവ

7. സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ:

(1) ജാതി സമ്പ്രദായമാണ് ഇന്ത്യക്കാർക്കിടയിലെ അനൈക്യത്തിന്റെ ഉറവിടം എന്ന് വിവേകാനന്ദൻ വിശ്വസിച്ചു.

(2) ജാതിവ്യവസ്ഥയെയും വിഗ്രഹാരാധനയെയും എതിർത്ത സാമൂഹിക നായകനാണ് സ്വാമി ദയാനന്ദ സരസ്വതി.

(3) 12 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നൽകണമെന്ന് വാദിച്ച നവോത്ഥാന നായകനാണ് ജ്യോതിറാവു ഫൂലെ.

(4) സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യ മഹിളാ സഭ എന്ന സംഘടന സ്ഥാപിച്ചത് രമാഭായിയാണ്.

A. (3), (4) എന്നിവ

B. (2), (3), (4) എന്നിവ

C. (1), (3), (4) എന്നിവ

D. (1), (2), (3), (4) എന്നിവ

8. "ജീവിതത്തിന്റെ പകൽ തീരാറായി, സന്ധ്യ പടർന്നു തുടങ്ങിയിരിക്കുന്നു. ഇനി ഇരുകാലുകളും നീട്ടി ശവക്കല്ലറയിലുറങ്ങാം" ആരുടെ വാക്കുകളാണിവ :

A. ബഹദൂർ ഷാ സഫർ

B. നാനാ സാഹിബ്

C. കൻവർ സിങ്

D. താന്തിയാ തോപ്പി

9. ബംഗാൾ വിഭജനത്തിനെതിരെ നടന്ന സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ:

(1) ബ്രിട്ടിഷുകാർക്കെതിരെ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു

(2) വിദേശി ഉൽപന്നങ്ങളുടെ ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിച്ചു

(3) വിദേശ വസ്തുക്കൾ വിൽക്കുന്ന കടകൾ ഉപരോധിച്ചു

(4) വിദേശ വസ്ത്രങ്ങൾ തീയിട്ട് നശിപ്പിച്ചു

A. (3), (4) എന്നിവ

B. (1), (2) എന്നിവ

C. (2), (3), (4) എന്നിവ

D. ഇവയെല്ലാം

10. ചുവടെ കൊടുത്തിരിക്കുന്നവയിൽ വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ:

(1) ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് തിരുവിതാംകൂറിൽ വേലുത്തമ്പി ദളവ നേതൃത്വം നൽകി.

(2) ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിരന്തര ഇടപെടലുകൾ ദളവയുടെ ഭരണത്തെ തടസ്സപ്പെടുത്തിയത് ബ്രിട്ടിഷ് ആധിപത്യത്തിനെതിരെ തിരിയാൻ ദളവയെ പ്രേരിപ്പിച്ചു.

(3) തിരുവിതാംകൂറിലെ മന്ത്രിയായിരുന്ന പാലിയത്തച്ചൻ ബ്രിട്ടിഷുകാർക്കെതിരെ പോരാടാൻ വേലുത്തമ്പി ദളവയെ സഹായിച്ചു.

(4) 1890ൽ ബ്രിട്ടിഷുകാർക്കെതിരെ കുണ്ടറ വിളംബരം നടത്തി

A. (1), (2) എന്നിവ.

B. (1), (2), (3) എന്നിവ

C. (2), (3) എന്നിവ

D. (1), (2), (4) എന്നിവ

11. "ഒന്നിച്ചു നിൽക്കുന്ന ബംഗാൾ ഒരു ശക്തിയാണ് ബംഗാളിനെ വിഭജിച്ചാൽ ശക്തി കുറയും; നമ്മുടെ ഭരണത്തെ എതിർക്കുന്നവരുടെ കരുത്ത് ചോർന്ന് പോകും" ആരുടെ വാക്കുകളാണിവ :

A. റിസ്‍ലെ B. കഴ്സൺ

C. മിന്റോ D. കിച്നർ

12. പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഉയർന്നുവന്ന സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പൊതുസ്വഭാവങ്ങളിൽ ഉൾപ്പെടുന്നവയേവ:

(1) അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടുമുള്ള എതിർപ്പ്.

(2) വിദ്യാഭ്യാസത്തിന്റെ വ്യാപനം.

(3) ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചുള്ള അഭിമാന ബോധം.

(4) സ്ത്രീ സ്വാതന്ത്ര്യം

A. (2), (4) എന്നിവ

B. (2), (3), (4) എന്നിവ

C. (1), (2), (4) എന്നിവ

D. (1), (2), (3), (4) എന്നിവ

13. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ രൂപീകരണ സമയത്തെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവയേവ

(1) ബ്രിട്ടിഷ് ആധിപത്യത്തിൽ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി കൊടുക്കുക.

(2) ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുക.

(3) ജാതി - മത - പ്രാദേശിക ചിന്തകൾക്കതീതമായി ദേശീയബോധം വളർത്തുക.

(4) ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ സൗഹൃദബോധം വളർത്തുക.

A. (1), (3) എന്നിവ

B. (1), (2), (3)

C. (2), (3), (4) എന്നിവ

D. (1), (2), (3), (4) എന്നിവ

14. ആനി ബസന്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ:

(1) ഇന്ത്യൻ സംസ്കാരത്തിൽ ആകൃഷ്ടയായി ആനി ബസന്റ് 1896 ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ചു

(2) 1916 ൽ ആനി ബസന്റ് ഹോംറൂൾ ലീഗ് ആരംഭിച്ചു

A. (1) ശരി (2) തെറ്റ്

B. (2) ശരി (1) തെറ്റ്

C. (1) ഉം (2) ഉം ശരി

D. (1) ഉം (2) ഉം തെറ്റ്

15. ഇന്ത്യക്കാരെല്ലാം ഒരൊറ്റ ജനതയാണെന്ന ബോധം ഉളവാക്കാൻ സഹായകരമായ ഘടകങ്ങളിൽ ഉൾപ്പെടുന്നയേവ:

(1) ബ്രിട്ടിഷുകാർ നാട്ടുരാജ്യങ്ങളെ കീഴ്പ്പെടുത്തി ഒറ്റ ഭരണത്തിൻ കീഴിലാക്കി രാഷ്ട്രീയമായി ഇന്ത്യയെ ഏകീകരിച്ചു.

(2) ബ്രിട്ടിഷ് ഗവൺമെന്റിന്റെ സാമ്പത്തിക ചൂഷണം ഇന്ത്യക്കാരിൽ  ബ്രിട്ടിഷ് വിരുദ്ധ മനോഭാവം വളർത്തി.

(3) ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന്റെ വ്യാപനവും ഗതാഗത വാർത്താവിനിമയ സൗകര്യങ്ങളുടെ വളർച്ചയും വിവിധ ജനവിഭാഗങ്ങളെ ഒരുമിപ്പിച്ചു.

(4) ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്തുവാൻ ബ്രിട്ടിഷുകാർ സ്വീകരിച്ച മാർഗം ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുവാൻ സഹായിച്ചു.

A. (1), (2), (4) എന്നിവ

B. (2), (4) എന്നിവ

C. (1), (2), (3) എന്നിവ

D. ഇവയെല്ലാം

ഉത്തരങ്ങൾ : 

1. B, 2.C, 3.D, 4.A, 5.B, 6.B, 7.B, 8.A, 9.D, 10.A, 11.A, 12.D, 13.C, 14.B, 15.D

Content Summary : Exam Guide - Kerala PSC Examination Expected Questions by Mansoor Ali Kappungal