സ്വാമി വിവേകാനന്ദന്റെ ജന്മദിനം (1863). ദേശീയ യുവജനദിനമായി ആചരിക്കുന്നു. പ്രശസ്ത ബ്രിട്ടിഷ് ഡിറ്റക്ടീവ് നോവലിസ്റ്റ് അഗത ക്രിസ്റ്റി അന്തരിച്ചു (1976). മേരി വെസ്റ്റ്മോകോട്ട് എന്ന തൂലികാനാമത്തിൽ 6 നോവൽ രചിച്ചിട്ടുണ്ട്...Today In History, Exam Guide, Kerala PSC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙സ്വാമി വിവേകാനന്ദന്റെ (Swami Vivekananda) ജന്മദിനം (1863). ദേശീയ യുവജനദിനമായി (National Youth Day) ആചരിക്കുന്നു.

ADVERTISEMENT

∙പ്രശസ്ത ബ്രിട്ടിഷ് ഡിറ്റക്ടീവ് നോവലിസ്റ്റ് അഗത ക്രിസ്റ്റി അന്തരിച്ചു (1976). മേരി വെസ്റ്റ്മോകോട്ട് എന്ന തൂലികാനാമത്തിൽ 6 നോവൽ രചിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധി

∙ചിറ്റഗോങ് സായുധകലാപത്തിനു നേതൃത്വം വഹിച്ച സൂര്യസെന്നിനെയും താരകേശ്വർ ദാസ്തിദാറിനെയും ചിറ്റഗോങ് ജയിലില്‍ തൂക്കിലേറ്റി (1934). ‘മാസ്റ്റർ ദാ’ എന്നാണു സൂര്യസെൻ അറിയപ്പെട്ടത്. 

ADVERTISEMENT

സ്പെഷൽ ഫോക്കസ് 1937

∙മഹാത്മാഗാന്ധിയുടെ (Mahatma Gandhi) അഞ്ചാമത്തെയും അവസാനത്തെയും കേരള സന്ദർശനം ആരംഭിച്ചു. 

ADVERTISEMENT

∙ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. ജനുവരി 21 വരെ നീണ്ട സന്ദർശനത്തെ ‘ഒരു തീർഥാടനം’ എന്നും ക്ഷേത്രപ്രവേശന വിളംബരത്തെ ‘ആധുനികകാലത്തെ മഹാത്ഭുതം’ എന്നും ഗാന്ധിജി വിശേഷിപ്പിച്ചു. 

∙ഖിലാഫത്ത് പ്രസ്ഥാനത്തിനു പിന്തുണ തേടാൻ 1920 ലാണു ഗാന്ധിജി ആദ്യം കേരളത്തിലെത്തിയത്. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി 1925 ലും തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി 1927 ലും ഹരിജനോദ്ധാരണ ഫണ്ട് സമാഹരണത്തിനായി 1934 ലും ഗാന്ധിജി കേരളത്തിലെത്തി.

∙കേരളത്തിൽ ഗാന്ധിജി സന്ദർശിച്ച ആദ്യ സ്ഥലം കോഴിക്കോടാണ്. അവസാനസന്ദർശനത്തിൽ 1937 ജനുവരി 21 ന് കൊട്ടാരക്കര വഴി മദ്രാസിലേക്കു പോയി. 

Content Summary : Exam Guide - Today In History - 12 January