സൂപ്പർ താരവും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന എംജിആർ (മരുതൂര്‍ ഗോപാലൻ രാമചന്ദ്രൻ) ശ്രീലങ്കയിലെ കാൻഡിയിൽ ജനിച്ചു (1917). ഇദ്ദേഹത്തിന്റെ ആത്മകഥയാണ് ‘നാൻ യേൻ പിറന്തേൻ’. മരണാനന്തര ബഹുമതിയായി 1988 ൽ ഭാരതരത്ന ലഭിച്ചു...Today In History, Exam Guide, PSC Rank File

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കായംകുളം താപവൈദ്യുത നിലയത്തിന്റെ ആദ്യഘട്ടം പ്രധാനമന്ത്രി എ. ബി. വാജ്പേയി ഉദ്ഘാടനം ചെയ്തു(1999).

∙ സൂപ്പർ താരവും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന എംജിആർ (മരുതൂര്‍ ഗോപാലൻ രാമചന്ദ്രൻ) ശ്രീലങ്കയിലെ കാൻഡിയിൽ ജനിച്ചു (1917). ഇദ്ദേഹത്തിന്റെ ആത്മകഥയാണ് ‘നാൻ യേൻ പിറന്തേൻ’. മരണാനന്തര ബഹുമതിയായി 1988 ൽ ഭാരതരത്ന ലഭിച്ചു. 

ADVERTISEMENT

∙ 23 വർഷം ബംഗാൾ മുഖ്യമന്ത്രിയായ ജ്യോതി ബസു അന്തരിച്ചു (2010). ജ്യോതിരിന്ദ്ര ബസു എന്നാണു ശരിയായ പേര്. ബംഗാളിന്റെ ആദ്യ ഉപമുഖ്യമന്ത്രി. 

സ്പെഷൽ ഫോക്കസ് 1946

ADVERTISEMENT

∙ ഐക്യരാഷ്ട്ര സംഘടനാ സെക്യൂരിറ്റി കൗൺസിലിന്റെ (രക്ഷാസമിതി) ആദ്യ യോഗം ലണ്ടൻ വെസ്റ്റ് മിൻസ്റ്ററിലെ ചർച്ച് ഹൗസിൽ നടന്നു. 

∙ യുഎന്നിന്റെ ഏറ്റവും ശക്തവും സുപ്രധാനവുമായ ഘടകമാണിത്. ചൈന, ഫ്രാൻസ്, റഷ്യ, യു. എസ്, ബ്രിട്ടൻ എന്നീ 5 സ്ഥിരാംഗങ്ങൾ അടക്കം 15 അംഗരാജ്യങ്ങളാണ് രക്ഷാസമിതിയിൽ. പത്ത് അംഗരാജ്യങ്ങളെ 2 വർഷത്തേക്കു വീതം തിരഞ്ഞെടുക്കുന്നു. 

ADVERTISEMENT

∙ സമിതിയില്‍ ഏറ്റവും കുടുതൽ തവണ താൽക്കാലിക അംഗമായ രാജ്യങ്ങൾ ജപ്പാനും ബ്രസീലുമാണ് (11 തവണ). ഇന്ത്യ 8 തവണ അംഗമായി. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരമാണ് വീറ്റോ പവർ. 

∙ സമിതിയുടെ അധ്യക്ഷപദവി അംഗരാജ്യങ്ങൾക്കു ഓരോ മാസത്തേക്കു വീതിച്ചു നൽകാറാണ്. 2022 ഡിസംബറിലെ അധ്യക്ഷപദവി ഇന്ത്യയ്ക്കാണ്

Content Summary : Exam Guide - Today In History - 17 January.