പെണ്‍കുട്ടികളുടെ സാമൂഹിക ഉന്നതി ലക്ഷ്യമിട്ട് രാജ്യത്ത് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി ആരംഭിച്ചു (2015). ശിശു ലിംഗാനുപാതത്തിലെ (Child Sex Ratio) വ്യത്യാസം കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശിശു ലിംഗാനുപാതം കുറഞ്ഞ 100 ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്. ..Today In History, PSC Exam Guide, PSC Rank File

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙‘കേരള വ്യാസൻ’ എന്നറിയപ്പെട്ട കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ അന്തരിച്ചു (1913). ബൃഹത്തായ വ്യാസമഹാഭാരതം വെറും 874 ദിവസം കൊണ്ട് അദ്ദേഹം വിവർത്തനം ചെയ്തു. 

∙ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലായ ആദ്യ ഏഷ്യാക്കാരൻ യു താന്റ് ജനിച്ചു (1909). 1959 ൽ യുഎൻ പൊതുസഭ വൈസ് പ്രസിഡന്റായ ഇദ്ദേഹം 1961 നവംബർ 3 നു യുഎൻ ആക്ടിങ് സെക്രട്ടറി ജനറലായി. 

ADVERTISEMENT

∙യൂറോപ്പിലെ സപ്തവത്സര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനും ഫ്രാൻസും തമ്മിൽ തമിഴ്നാട്ടിലെ വന്തവാശിയിൽ വാണ്ടിവാഷ് യുദ്ധം നടന്നു (1760). ഇന്ത്യയിൽ സാമ്രാജ്യം സ്ഥാപിക്കാനുള്ള ഫ്രഞ്ച് താൽപര്യം പരാജയപ്പെടുത്തിയ യുദ്ധം. 

സ്പെഷൽ ഫോക്കസ് 2015

ADVERTISEMENT

∙ പെണ്‍കുട്ടികളുടെ സാമൂഹിക ഉന്നതി ലക്ഷ്യമിട്ട് രാജ്യത്ത് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി (Beti Bachao Beti Padhao) ആരംഭിച്ചു (2015).

∙ ശിശു ലിംഗാനുപാതത്തിലെ (Child Sex Ratio) വ്യത്യാസം കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശിശു ലിംഗാനുപാതം കുറഞ്ഞ 100 ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്. 

ADVERTISEMENT

∙ ഈ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചതാണ് ‘സുകന്യ സമൃദ്ധി യോജന’. 10 വയസ്സു വരെയുള്ള മകളുടെ പേരിൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാം. 

∙ 250 രൂപ നിക്ഷേപിച്ച് പോസ്റ്റ് ഓഫിസുകളിലും അംഗീകൃത ബാങ്കുകളിലും സുകന്യാ സമൃദ്ധി അക്കൗണ്ട് തുടങ്ങാം. 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

Content Summary : Kerala PSC Rank File - Today In History - 22 January