തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനമായ പാരിസ് കമ്യൂൺ പാരിസിൽ നിലവിൽ വന്നു. ഫ്രാൻസിലെ ബൂർഷ്വാ ഭരണകൂടത്തെ തുരത്തി പാരിസിൽ പതിനായിരക്കണക്കിനു തൊഴിലാളികൾ അധികാരം പിടിച്ചെടുക്കുകയായിരുന്നു. ലോകത്തെ ആദ്യ തൊഴിലാളിവർഗ ഭരണകൂടം...Exam Guide, PSC Rank File, Today In Histor

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പെഷൽ ഫോക്കസ് 1871

ADVERTISEMENT

∙ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനമായ പാരിസ് കമ്യൂൺ 

(Paris Commune) പാരിസിൽ നിലവിൽ വന്നു.

∙ഫ്രാൻസിലെ ബൂർഷ്വാ ഭരണകൂടത്തെ തുരത്തി പാരിസിൽ പതിനായിരക്കണക്കിനു തൊഴിലാളികൾ അധികാരം പിടിച്ചെടുക്കുകയായിരുന്നു. ലോകത്തെ ആദ്യ തൊഴിലാളിവർഗ ഭരണകൂടം എന്നു വിശേഷിപ്പിക്കാവുന്നതു പാരിസ് കമ്യൂണിനെയാണ്.

ADVERTISEMENT

∙ മാർച്ച് 26നു നടന്ന തിരഞ്ഞെടുപ്പിൽ 60 പേരടങ്ങിയ കമ്യൂൺ നേതൃത്വം നിലവിൽ വന്നു. തൊഴിലാളികളും സർക്കാർ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും വ്യവസായികളും അടങ്ങിയതായിരുന്നു ഈ ജനകീയ സമിതി. 1871 മേയ് 28 വരെ 72 ദിവസം കമ്യൂൺ അധികാരത്തിലിരുന്നു.

∙ സ്ഥിരം സൈന്യത്തെ പിരിച്ചുവിട്ട കമ്യൂൺ, ആയുധധാരികളായ പൗരന്മാർക്കു രാജ്യസംരക്ഷണച്ചുമതല നൽകി. സാർവത്രിക വോട്ടവകാശം നടപ്പാക്കി. ഉദ്യോഗസ്ഥരെയും ന്യായാധിപരെയും തിരിച്ചുവിളിക്കാൻ ജനത്തിന് അധികാരം നൽകി. ഉദ്യോഗസ്ഥരുടെ ശമ്പളം തൊഴിലാളികളുടേതിനു തുല്യമാക്കി.

ചരിത്രത്തിൽ ഇന്ന് – മാർച്ച് 18

ADVERTISEMENT

∙ ബ്രിട്ടന്റെ ആദ്യ പ്രധാനമന്ത്രിയായി ഗണിക്കപ്പെടുന്ന റോബർട്ട് വാൽപോൾ അന്തരിച്ചു(1745). ഏറ്റവും കൂടുതൽ കാലം ഗ്രേറ്റ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നു.

∙റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സി ലിയനോവ് ബഹിരാകാശത്തു നടന്ന ആദ്യ മനുഷ്യനായി(1965). വോസ്കോദ്–2 മിഷന്റെ ഭാഗമായി 12 മിനിറ്റ് 9 സെക്കൻഡ് അദ്ദേഹം ബഹിരാകാശത്തു നടന്നു.

∙കവി അക്കിത്തം അച്യുതൻ നമ്പൂതിരി ജനിച്ചു(1926). മലയാളത്തിൽ നിന്ന് ഏറ്റവും ഒടുവിൽ (2019) ജ്ഞാനപീഠം ലഭിച്ച വ്യക്തി. 2008 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്.

Content Summary : Exam Guide - Today In History - 18 March