സ്പെഷൽ ഫോക്കസ് 1935∙ രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിലവിൽ വന്നു.∙ 1926 ലെ ഹിൽട്ടൺ യങ് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് റിസർവ് ബാങ്ക് നിലവിൽ വന്നത്. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന റിസർവ് ബാങ്കിന്റെ ആദ്യ ആസ്ഥാനം കൊൽക്കത്തയായിരുന്നു. 1937 ൽ മുംബൈയിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പെഷൽ ഫോക്കസ് 1935

∙ രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിലവിൽ വന്നു.

ADVERTISEMENT

∙ 1926 ലെ ഹിൽട്ടൺ യങ് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് റിസർവ് ബാങ്ക് നിലവിൽ വന്നത്. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന റിസർവ് ബാങ്കിന്റെ ആദ്യ ആസ്ഥാനം കൊൽക്കത്തയായിരുന്നു. 1937 ൽ മുംബൈയിലേക്കു മാറ്റി.

∙ 1949 ജനുവരി 1 നു ദേശസാൽക്കരിക്കപ്പെട്ട റിസർവ് ബാങ്കിന്റെ സ്ഥാപിത മൂലധനം 5 കോടി രൂപയായിരുന്നു. റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ നോട്ട് അച്ചടി തുടങ്ങിയത് 1938 ലാണ്.

ADVERTISEMENT

∙ ഓസ്ബോൺ സ്മിത്ത് ആയിരുന്നു ആദ്യ റിസർവ് ബാങ്ക് ഗവർണർ. ആർബിഐ ഗവർണറായ ആദ്യ ഇന്ത്യക്കാരൻ സി. ഡി. ദേശ്മുഖ് ആണ്. ശക്തികാന്ത ദാസ് ആണ് ഇപ്പോഴത്തെ ഗവർണർ.

∙ ആർബിഐ ഗവർണറായശേഷം പ്രധാനമന്ത്രിയായ വ്യക്തിയാണ് ഡോ. മൻമോഹൻ സിങ്.

Dr. Manmohan Singh . Photo Credit : Harish Tyagi / AP Photo
ADVERTISEMENT

ചരിത്രത്തിൽ ഏപ്രിൽ ഒന്ന്

∙ ശൈശവ വിവാഹം തടയുക എന്ന ലക്ഷ്യത്തോടെ ചൈൽഡ് മാര്യേജ് റിസ്ട്രെയ്ന്റ് ആക്ട് 1929 നിലവിൽ വന്നു (1930). ശാരദ ആക്ട് എന്നും അറിയപ്പെടുന്നു.

∙ കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്ന എറണാകുളം ജില്ല നിലവിൽ വന്നു(1958).

∙ കേരളത്തിൽ ചാരായ നിരോധനം നിലവിൽ വന്നു (1996). എ. കെ. ആന്റണിയായിരുന്നു അന്നു മുഖ്യമന്ത്രി.

Photo Credit : J Suresh / Malayala Manorama

∙ ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നു (2010).

Content Summary : Exam Guide - Today In History - 1 April